ബി. സരോജാ ദേവി
ബി. സരോജാ ദേവി | |
|---|---|
സരോജാ ദേവി 2008 ൽ | |
| ജനനം | ബി. സരോജാ ദേവി 7 ജനുവരി 1938 |
| മരണം | 14 ജൂലൈ 2025 (87 വയസ്സ്) |
| തൊഴിൽ | നടി |
| സജീവ കാലം | 1954–2025 |
| Works | Full list |
| ജീവിതപങ്കാളി |
ശ്രീ ഹർഷ
(m. 1967; died 1986) |
| കുട്ടികൾ | 2 |
| Honours | |
പ്രശസ്തയായ ചലച്ചിത്ര നടിയാണ് ബി.സരോജ ദേവി. ഇംഗ്ലീഷ്: B. Saroja Devi. കന്നട, തമിഴ്, തെലുങ്ക് ഹിന്ദി സിനിമകളിൽ അഭിനയിച്ച സരോജാദേവി 60 വർഷത്തിനുള്ളിൽ ഏതാണ്ട് 200 ഓളം സിനിമകളിൽ അഭിനയിച്ചു.[1][2]അഭിനയ സരസ്വതി എന്ന പേരിലും കന്നടത്തു പൈങ്കിളി എന്ന പേരിലും അറിയപ്പെട്ടിരുന്നു.
ആദ്യമായി അഭിനയിക്കുന്നത് 1955 ൽ മഹാകവി കാളിദാസ എന്ന കന്നഡ സിനിമയിലാണ്. അന്ന് സരോജക്ക് 17 വയസ്സാണ്. 1959ൽ പാണ്ഡുരംഗ മജത്യം എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിച്ചു. 1958-ൽ പുറത്തിറങ്ങിയ നാടോടി മന്നൻ എന്ന തമിഴ് ചിത്രം അവരെ തമിഴ് സിനിമയിലെ മുൻനിര നടിമാരിൽ ഒരാളാക്കി മാറ്റി. 1970അവസാനം വരെ നിരവധി സിനിമകളിൽ സരോജ അഭിനിയിച്ചു. 1967 ൽ വിവാഹം കഴിയുന്നതു വരെ തെലുഗു, തമിഴ് സിനിമകളിലെ ഒന്നാം നമ്പർ താരമായിരുന്നു സരോജ. എന്നാൽ വിവാഹത്തോടെ തമിഴ് സിനിമകളിൽ ഒരു സ്ഥാനം കുറവു വന്നെകിലും തെലുങ്കിൽ ഒന്നാം സ്ഥാനത്തു തന്നെ തുടർന്നു. 1959ൽ പൈഗാം എന്ന സിനിമയിലൂടെ ഹിന്ദിയിലും അരങ്ങേറ്റം കുറിച്ചു.
1969-ൽ സരോജ ദേവിക്ക് ഇന്ത്യാ സർക്കാരിൽ നിന്ന് നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീയും 1992-ൽ മൂന്നാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മഭൂഷണും ലഭിച്ചു. ബാംഗ്ലൂർ സർവകലാശാലയിൽ നിന്ന് ഓണററി ഡോക്ടറേറ്റ് ബിരുദവും തമിഴ്‌നാട് സംസ്ഥാനത്തിന്റെ കലൈമാമണി അവാർഡും അവർക്ക് ലഭിച്ചിട്ടുണ്ട്.
ആദ്യകാല ജീവിതം
[തിരുത്തുക]ബാംഗ്ലൂരിലെ ഒരു വൊക്കലിംഗ കുടുംബത്തിൽ 1938 ജനുവരി 7 ന് സരോജ ദേവി ജനിച്ചത്. മൈസൂർ രാജ്യത്തിലെ (ഇപ്പോൾ കർണാടക) ചന്നപട്ടണ താലൂക്കിലെ ധശാവരയിലായിരുന്നു അവരുടെ കുടുംബം താമസിച്ചിരുന്നത്.[3] പിതാവ് ഭൈരപ്പ മൈസൂരിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും അമ്മ രുദ്രമ്മ ഒരു വീട്ടമ്മയുമായിരുന്നു. കുടുംബത്തിലെ നാലാമത്തെ മകളായിരുന്നു അവർ. ബാംഗ്ലൂരിലെ ചാംരാജ്പേട്ടിലുള്ള സെന്റ് തെരേസാസ് ഗേൾസ് ഹൈസ്കൂളിലാണ് അവർ വിദ്യാഭ്യാസം ചെയ്തത്.[4]
ഭൈരപ്പ സരോജയോട് നൃത്തം പഠിക്കാൻ ആവശ്യപ്പെടുകയും അഭിനയം ഒരു തൊഴിലായി സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. ചെറുപ്പക്കാരിയായ സരോജ ദേവി പലപ്പോഴും അച്ഛന്റെ അകമ്പടിയോടെയായിരുന്നു സ്റ്റുഡിയോകളിൽ പോയിരുന്നത്. അദ്ദേഹം ക്ഷമയോടെ അവളുടെ കാലുകളിൽ ചിലങ്ക കെട്ടുകയും നൃത്തത്തിനുശേഷം വീർത്ത കാലുകൾ തടവി ആശ്വസിപ്പിക്കുകയും ചെയ്യുമായിരുന്നു.[5] നീന്തൽവസ്ത്രങ്ങളും സ്ലീവ്‌ലെസ് ബ്ലൗസുകളും പാടില്ല എന്ന കർശനമായ വസ്ത്രധാരണ രീതി അമ്മ അവർക്ക് നൽകുകയും, അത് അവളുടെ കരിയറിന്റെ ശേഷിച്ച കാലം മുഴുവൻ പിന്തുടരുകയും ചെയ്തു.[6] പതിമൂന്നാം വയസ്സിൽ ഒരു ചടങ്ങിൽ പാടുമ്പോൾ ആദ്യമായി ബി.ആർ. കൃഷ്ണമൂർത്തിയുടെ ശ്രദ്ധയിൽപ്പെട്ടുവെങ്കിലും അദ്ദേഹത്തിന്റെ സിനിമാ ഓഫർ അവർ നിരസിച്ചു.[7]
വ്യക്തിജീവിതവും മരണവും
[തിരുത്തുക]1967 മാർച്ച് 1 ന് സരോജ ദേവി ഒരു എഞ്ചിനീയറായിരുന്ന ശ്രീ ഹർഷയെ വിവാഹം കഴിച്ചു.[8][9] സാമ്പത്തിക പ്രതിസന്ധി, ആദായനികുതി തുടങ്ങിയ പ്രശ്നങ്ങൾ എങ്ങനെ മറികടക്കണം എന്ന് അദ്ദേഹം അവരെ കാണിച്ചുകൊടുക്കുകയും പഠിപ്പിക്കുകയും ചെയ്തു.[10] വിവാഹശേഷം സരോജ ദേവിയുടെ അഭിനയ ജീവിതത്തെയും അദ്ദേഹം പിന്തുണച്ചിരുന്നു. 1967 ൽ അമ്മയുടെ നിർബന്ധത്തിനു ശേഷവും എന്തുകൊണ്ടാണ് നിങ്ങൾ അഭിനയം നിർത്താത്തതെന്ന് ഒരു അഭിമുഖത്തിൽ ചോദിച്ചപ്പോൾ അവർ പറഞ്ഞു: "സൈറ ബാനുവിനോട് അഭിനയം നിർത്തരുതെന്ന് താൻ ആവശ്യപ്പെട്ടതായി ദിലീപ് കുമാർ ഒരിക്കൽ പറഞ്ഞു. രാജേഷ് ഖന്ന എന്റെ ഭർത്താവ് ശ്രീ ഹർഷയോട് ആ കഥ പറഞ്ഞത് എന്നെ അഭിനയിക്കുന്നതിൽ നിന്ന് തടയാൻ വേണ്ടിയല്ല.."[11]1986 ൽ വിവിധ ആരോഗ്യപ്രശ്നങ്ങൾ കാരണം ഭർത്താവ് ശ്രീ ഹർഷ അന്തരിച്ചു.
മരുമകൾ ഭുവനേശ്വരിയെ സരോജ ദേവി ദത്തെടുത്തുവെങ്കിലും ചെറുപ്പത്തിൽത്തന്നെ അവൾ മരിച്ചുപോയി.[12] അവളുടെ സ്മരണയ്ക്കായി സാഹിത്യത്തിനുള്ള ഭുവനേശ്വരി അവാർഡ് സരോജാ ദേവി സ്പോൺസർ ചെയ്തു.[13] വാർദ്ധക്യസഹജമായ അസുഖം ബാധിച്ച സരോജ ദേവിയെ 2025 ജൂലൈ 14 ന് ബെംഗളൂരുവിലെ മല്ലേശ്വരത്തുള്ള വസതിയിൽ അബോധാവസ്ഥയിൽ കണ്ടെത്തി. അവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവർ മരിച്ചുവെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. അവർക്ക് 87 വയസ്സായിരുന്നു.[14][15][16][17]
ഫിലിമോഗ്രാഫി
[തിരുത്തുക]റഫറൻസുകൾ
[തിരുത്തുക]- ↑ "Documentary on legendary Saroja Devi - Chitramala.com". Archived from the original on 2011-07-11. Retrieved 2017-03-09.
- ↑ Taniya Talukdar (5 May 2013). "B Saroja Devi in the list of greatest Indian actresses ever". The Times of India.
- ↑ T.M. Ramachandran, ed. (1964). Film World, Volume 1. p. 145.
- ↑ Ali, Mansoor (6 January 2015). "From France With Love". The New Indian Express (in ഇംഗ്ലീഷ്).
- ↑ Pavithra Srinivasan. "Celebrating Saroja Devi: The Beginning". Rediff.com. Retrieved 29 October 2015.
- ↑ Renuka Narayanan (5 September 2008). "The sweet bird of Southern cinema". Hindustan Times.
- ↑ "B Saroja Devi in the list of greatest Indian actresses ever". The Times of India.
- ↑ Renuka Narayanan (5 September 2008). "The sweet bird of Southern cinema". Hindustan Times.
- ↑ "Interview with B. Saroja Devi, the Queen of Tamil Cinema - 1". 22 April 2018.
- ↑ Aruna Chandaraju (30 June 2006). "Journey down a glorious lane". The Hindu.
- ↑ "Dr. B Saroja Devi - A Model Actress - Saroja Devi known for her philanthropic gestures has donated a". models.indiafashionmodels.com. Archived from the original on June 25, 2016. Retrieved 6 June 2016.
- ↑ Aruna Chandaraju (30 June 2006). "Journey down a glorious lane". The Hindu.
- ↑ "Saroja ducks romance poser". The Times of India. 30 January 2008.
- ↑ "B Saroja Devi, veteran star who ruled the screen as Abhinaya Saraswati, dies at 87" (in അമേരിക്കൻ ഇംഗ്ലീഷ്). Hindustan Times. 14 July 2025. Archived from the original on 14 July 2025. Retrieved 14 July 2025.
- ↑ "Veteran actor B Saroja Devi, fondly called 'Abhinaya Saraswathi', passes away at 87" (in ഇംഗ്ലീഷ്). The Indian Express. 14 July 2025. Archived from the original on 14 July 2025. Retrieved 14 July 2025.
- ↑ Ramachandran, Naman (14 July 2025). "B. Saroja Devi, Icon of South Indian Cinema, Dies at 87". Variety. Retrieved 15 July 2025.