പാവക്കുളം മഹാദേവ ക്ഷേത്രം
ദക്ഷിണേന്ത്യയിൽ കേരളത്തിന്റെ വ്യാവസായിക-നീതിന്യായ തലസ്ഥാനമായ കൊച്ചിയിൽ കലൂരിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് പാവക്കുളം മഹാദേവക്ഷേത്രം. നടരാജഭാവത്തിലുള്ള ശിവനും പാർവ്വതിയുമാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ. കലൂർ ജംക്ഷനിൽ ബസ് സ്റ്റാൻഡിന്റെ സമീപം സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം ശിവകുടുംബസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമാണ്. ധനുമാസത്തിൽ തിരുവാതിരയോടനുബന്ധിച്ചുള്ള കൊടിയേറ്റുത്സവം, കുംഭമാസത്തിലെ ശിവരാത്രി, മേടമാസത്തിലെ പൗർണ്ണമി പൊങ്കാല എന്നിവയാണ് ഈ ക്ഷേത്രത്തിലെ വിശേഷദിവസങ്ങൾ. ഉപദേവതകളായി ഗണപതി, ദക്ഷിണാമൂർത്തി, അയ്യപ്പൻ, സുബ്രഹ്മണ്യൻ, ഭദ്രകാളി, സർപ്പദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവർ ഈ ക്ഷേത്രത്തിൽ കുടികൊള്ളുന്നു. വിശ്വ ഹിന്ദു പരിഷത്തിന്റെ കീഴിലാണ് ക്ഷേത്രഭരണം.
ഐതിഹ്യം
[തിരുത്തുക]ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന സ്ഥലം വർഷങ്ങൾക്കുമുമ്പ് ഒരു കൊടുംകാടായിരുന്നു. നിരവധി ആദിവാസികൾ ഇവിടെ താമസിച്ചിരുന്നു. അവരിലൊരാൾക്കുമുന്നിൽ ഒരിയ്ക്കൽ വെളിവായ സ്വയംഭൂവായ ശിവലിംഗമാണ് ഈ ക്ഷേത്രത്തിലുള്ളതെന്നാണ് വിശ്വാസം.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.pavakkulam.com/main.php Archived 2012-10-31 at the Wayback Machine.