Jump to content

നാസികാചൂർണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സഹസ്രയോഗത്തിൽ വിവരിക്കുന്ന ഒരു ഔഷധയോഗം ആണ് നാസികാചൂർണം. ദുഷ്ടപീനസം, തലയ്ക്കകത്തുണ്ടാകുന്ന കഫക്കെട്ട്, തലവേദന, വായ്നാറ്റം തുടങ്ങിയ അസുഖങ്ങൾ ഈ ചൂർണം മൂക്കിൽ വലിച്ചാൽ മാറിക്കിട്ടുന്നതാണ്.

ഉണ്ടാക്കുന്ന വിധം

[തിരുത്തുക]

നെല്ലിക്കാത്തോട്, ജീരകം, മയിൽപ്പീലി, ജാതിക്ക, ജാതിപത്രി, ഇരുവേലി, രാമച്ചം, വെള്ളക്കൊട്ടം, ഇരട്ടിമധുരം, കച്ചോലം ഇവ തുല്യ അളവിൽ എടുത്തശേഷം, ഇവ എല്ലാം കൂടുന്നതിനു സമം ചന്ദനവും പുകയിലയും കൂട്ടിച്ചേർത്ത് ഉണക്കിപ്പൊടിച്ച് നാരങ്ങാനീരിൽ അരച്ചുണക്കി അതു വീണ്ടും കരിക്കിൻ വെള്ളത്തിൽ അരച്ചുണക്കി നല്ലതുപോലെ പൊടിച്ചെടുക്കുന്നു. ഇതിൽ പച്ചക്കർപ്പൂരം, സാമ്പ്രാണി, വെരുകും പുഴു ഇവയും ചേർത്തരച്ച് യോജിപ്പിച്ച് വീണ്ടും ഉണക്കിപ്പൊടിച്ചെടുത്താണ് നാസികാചൂർണം തയ്യാറാക്കുന്നത്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നാസികാചൂർണം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നാസികാചൂർണം&oldid=3484749" എന്ന താളിൽനിന്ന് ശേഖരിച്ചത്