താഷി&നങ്ഷി മലിക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
താഷി&നങ്ഷി മലിക്
Endurance training for Mt Carstensz Pyramid.JPG
താഷിയും നങ്ഷിയും ഹിമാലയ താഴ്‌വരയിൽ
ജനനം (1991-06-21) ജൂൺ 21, 1991 (പ്രായം 28 വയസ്സ്)
ദേശീയത ഇന്ത്യ
Notable work
എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ ഇരട്ട സഹോദരികൾ , സെവൻ സമ്മിറ്റുകൾ കീഴടക്കിയ ആദ്യ സഹോദരങ്ങളും ഇരട്ടകളും
മാതാപിതാക്കൾ(s)കേണൽ വീരേന്ദ്ര സിംഗ് മാലിക് ,അഞ്ജു താപ്പ

ലോകത്തിലെ ഏഴ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയരം കൂടിയ കൊടുമുടികളായ സെവൻ സമ്മിറ്റുകൾ കീഴടക്കിയ ലോകത്തിലെ ആദ്യ സഹോദരികളും ഇരട്ടകളുമാണ് താഷി മലിക് , നങ്ഷി മലിക് സഹോദരികൾ (ജനനം: 21 ജൂൺ 1991) [1] ,[2] ,[3] ,[4]. ഉത്തര-ദക്ഷിണ ധ്രുവങ്ങളിൽ എത്തി അഡ്വെഞ്ചർ ഗ്രാൻഡ് സ്ലാം , ഉത്തര-ദക്ഷിണ ധ്രുവങ്ങളിലും എവറസ്റ്റ് കൊടുമുടിയും കീഴടക്കി ത്രീ പോൾസ് ചലഞ്ച് പൂർത്തിയാക്കിയ ആദ്യത്തെ സഹോദരികളും ഇരട്ടകളുമാണ് ഇവർ .എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ ഇരട്ട സഹോദരികളും ഇവരാണ് [5] ,[6] ,[7]


സെവൻ സമ്മിറ്റുകൾ കീഴടക്കിയതിന്റെ വിവരങ്ങൾ [8][തിരുത്തുക]

നമ്പർ ചിത്രം കൊടുമുടി ഉയരം ഭൂഖണ്ഡം കീഴടക്കിയ വർഷം
1 Everest kalapatthar crop.jpg എവറസ്റ്റ്‌ 8,848 m (29,029 ft) ഏഷ്യ മെയ് 19 , 2013
2 Aconcagua 13.JPG അകൊൻകാഗ്വ 6,961 m (22,838 ft) തെക്കേ അമേരിക്ക ജനുവരി 29, 2014
3 Mount McKinley.jpg ഡെനാലി 6,194 m (20,322 ft) വടക്കേ അമേരിക്ക ജൂൺ 4 , 2014
4 Mt. Kilimanjaro 12.2006.JPG കിളിമഞ്ചാരോ 5,895 m (19,341 ft) ആഫ്രിക്ക ജൂലൈ 15 , 2015
5 Эльбрус с перевала Гумбаши.JPG എൽബ്രസ് 5,642 m (18,510 ft) യൂറോപ്പ് ഓഗസ്റ്റ് 22 , 2013
6 Mount Vinson from NW at Vinson Plateau by Christian Stangl (flickr).jpg വിൻസൺ മാസിഫ് 4,892 m (16,050 ft) അന്റാർട്ടിക്ക ഡിസംബർ 16 , 2014
7 Puncakjaya.jpg പുങ്കക് ജയാ 4,884 m (16,024 ft) ഓസ്ട്രേലിയ മാർച്ച് 19 , 2014

ഉത്തര-ദക്ഷിണ ധ്രുവങ്ങളിൽ എത്തിയതിന്റെ വിവരങ്ങൾ[തിരുത്തുക]

നമ്പർ ചിത്രം ധ്രുവം എത്തിയ വർഷം
1 Arctic Ocean - en.png ഉത്തരധ്രുവം ഏപ്രിൽ 21 , 2015
2 Pole-south.gif ദക്ഷിണധ്രുവം ഡിസംബർ 28 , 2014

സ്വകാര്യജീവിതം[തിരുത്തുക]

ഹരിയാനയിലെ സോണിപത് ജില്ലയിലെ അൻവാലി സ്വദേശിയായ ഇന്ത്യൻ ആർമി ഓഫീസർ ആയിരുന്ന കേണൽ വീരേന്ദ്ര സിംഗ് മലിക് , അഞ്ജു താപ്പ ദമ്പതികൾ ആണ് മാതാപിതാക്കൾ . വീരേന്ദ്ര സിംഗ് മലിക് ഇന്ത്യൻ സൈന്യത്തിൽ നിന്ന് വിരമിച്ച ശേഷം ഡെറാഡൂണിൽ സ്ഥിരതാമസമാക്കി. മലിക് സഹോദരികൾ മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, തമിഴ്‌നാട്, കേരളം, മണിപ്പൂർ,തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ നിരവധി സ്കൂളുകളിൽ പഠിച്ചു. സിക്കിം മണിപ്പാൽ സർവകലാശാലയിൽ നിന്ന് ജേണലിസം & മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടി.

കൂടുതൽ കാണുക[തിരുത്തുക]

എവറസ്റ്റ് കൊടുമുടി കീഴടക്കിയ ഇന്ത്യക്കാർ


അവലംബം[തിരുത്തുക]

  1. "Haryanvi twins hit record by conquering Seven Summits-". www.books.google.com.sa.
  2. "Haryanvi twins hit record by conquering Seven Summits-". www.timesofindia.indiatimes.com.
  3. "Haryanvi twins hit record by conquering Seven Summits-". www.indiatoday.in.
  4. "Haryanvi twins hit record by conquering Seven Summits-". www.indiatoday.in.
  5. "Two 21-year-old Indian sisters have made history, becoming the first twins ever to conquer Mount Everest.-". www.thehindu.com.
  6. "Two 21-year-old Indian sisters have made history, becoming the first twins ever to conquer Mount Everest.-". www.thehindu.com.
  7. "Mountaineer twins first to conquer both Poles on skis-". www.timesofindia.indiatimes.com.
  8. "Tashi and Nungshi Malik seven summit details -". www.armadillomerino.com.


"https://ml.wikipedia.org/w/index.php?title=താഷി%26നങ്ഷി_മലിക്&oldid=3219490" എന്ന താളിൽനിന്ന് ശേഖരിച്ചത്