ഛാന്ദ ഗായേൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Chhanda Gayen at Mt. Everest summit, 2013

ബംഗാളിൽ ജനിച്ച പർവ്വതാരോഹകയും ആയോധന കലാദ്ധ്യാപികയുമാണ് ഛാന്ദ ഗായേൻ. ഇംഗ്ലീഷ്: Chhanda Gayen (ছন্দা গায়েন, 9 ജൂലൈ1979 – 20 മേയ് 2014)[1] എവറസ്റ്റ് കൊടുമുടി ആദ്യമായി കീഴടക്കിയ ബംഗാളി നാട്ടുകാരിയാണ് ഛാന്ദ. (at 7 A.M., 18 മേയ്2013). ബംഗാൾ സംസ്ഥാനം സേര ആവിഷ്ക്കാർ എന്ന പുരസ്കാരം നൽകി ആദരിച്ചു. [2][3][4][5][6]

ജീവിതരേഖ[തിരുത്തുക]

ബംഗാളിലെ കൽക്കത്തയിലെ കായസ്ത കുടുംബത്തിലാണ് ഛാന്ദ ജനിച്ചത് 1979 ജൂലൈ ആയിരുന്നു  ജനനം.  ചെറുപ്രായത്തിലേ തന്നെ ഒഴിവു സമയ ട്രക്കർ ആയിരുന്ന അമ്മ ജയ ഗായേനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പ്രാഥമികമായ ട്രക്കിങ്ങിങ്ങൊക്കെ ഛാന്ദയും പടിച്ചിരുന്നു. ഇന്സ്റ്റിറ്റ്യൂട് ഓഫ് എക്സ്പ്ലൊറേഷനിൽ നിന്നാണ് ഛാന്ദ ഇത് പഠിച്ചത്. ചെറിയ മലകയറ്റങ്ങൾ മാത്രമല്ലാതെ വലിയ മലയിലെ പര്യവേഷണങ്ങളിലെല്ലാം ഛന്ദ പങ്കെടുത്തു. പർവ്വതാരോഹകർക്ക് വേണ്ട് അത്യാവശ്യം എല്ലാ പരിശീലനങ്ങളും ഛാന്ദ സ്വായത്തമാക്കി. (ബെസിക് റോക്ക് ക്ലൈംബിങ്ങ് കോഴ്സ്, സ്റ്റാൻഡാർഡ് കോഴ്സ്, എന്നിവയാണ് ഛാന്ദ ഇൻസ്റ്റിറ്റ്യൂൂട്ട് ഓഫ് എക്സ്പ്ലൊറേഷനിൽ നിന്ന് പാസ്സായത്  2006 ൽ ഡാർജിലിങ്ങിലെ ഹിന്ദുസ്ഥാൻ മൗണ്ടനീറിങ്ങ് ഇന്സ്റ്റിറ്റ്യൂട്ടിൽ നിന്ന് ബേസിക് പർവ്വതാരോഹണ പരിശീലനം പൂർത്തിയാക്കി. 2007 ൽ നെഹ്രു ഇൻസ്റ്റിറ്റ്യ്യ്ട്ട് ഓഫ് മൗണ്ടനീറിങ്ങ് നടത്തില ആല്പൈൻ ക്ലൈംബിങ്ങ് കാമ്പിൽ പങ്കെടുത്തു. കൂടതെ സ്വയം ഒരു വലിയ പർവ്വതാരോഹണ പരിശീലകയാവാനുള്ള എല്ലാ തയ്യാറെടുപ്പുകളും എം.ഒ.ഐ.,, എച്ച്.എം.ഐ. മുഖാന്തരം ഛാന്ദ നടത്തിയിരുന്നു. 2012 ലെ  ഹിമാലയൻ നേച്ചർ ആൻഡ് അഡ്വെഞ്ചർ ഫൗണേഷൻ നടത്തിയ അഡ്വെഞ്ചർ ട്രക്കിങ്ങ് കാമ്പിലും പങ്കെടുത്തു.  

നേട്ടങ്ങൾ[തിരുത്തുക]

2007 ൽ എൻ.സി.സി. കേഡറ്റ് എന്ന നിലയുൽ ആൾ ഇന്ത്യ സിക്കിം ട്രക്കിങ്ങിൽ പങ്കെടുത്തു. അക്കൊല്ലം ഫ്ലൂട്ടട് മലയുടെ മുകളിൽ എത്തി. പിറ്റേ വർഷം യോഗിൻ മല 1 ഉം യോഗിൻ മല 3 ഉം  കീഴടക്കി. ഇത് ഒരു ഇന്ത്യൻ ദേശീയ റെക്കോർഡ് ആയിരുന്നു. 209 ഗംഗോത്രി കൊടുമുടിയായിരുന്നു ഛാന്ദയുടെ ഇര. 2011ൽ 17 ഐ.എം.എസ്. ഈസ്റ്റ് സോൺ സ്പോർട്ട്സ് ക്ലൈംബിങ്ങ് മത്സരത്തിൽ പങ്കെടുത്തു. അതേ വർഷം തന്നെ മണിരങ്ങ് മലമുകളിലെത്തി. 2013 ഒരേ പര്യവേഷണത്തിൽ എവറസ്റ്റ് കൊടുമുടിയും ലഹോട്സെ കൊടുമുടിയും കാൽകീഴ്ക്കലാക്കി. ഇത് ഒരു ലോകറെക്കോർഡ് ആണ്. 

മരണം[തിരുത്തുക]

2014 ൽ കാഞ്ചൻജംഗ കൊടുമുടിയിൽ നിന്ന് കീഴ് ഇറങ്ങിക്കൊണ്ടിരിക്കുന്ന വേളയിൽ മഞ്ഞുമലയിടിച്ചിലിൽ ചാന്ദയേയും കൂടെയുണ്ടായിരുന്ന 2 ഷേർപ്പകളേയും കാണാതായി .[7] [8]മൂന്നുപേരും മരിച്ചതായി പിന്നീട് അറിയിപ്പുണ്ടായി .[9]

കൂടുതൽ കാണുക[തിരുത്തുക]

എവറസ്റ്റ് കൊടുമുടി കീഴടക്കിയ ഇന്ത്യക്കാർ

റഫറൻസുകൾ[തിരുത്തുക]

  1. Parashar, Uptal (22 May 2014). "Woman climber, 2 Sherpas killed on Kanchenjunga". Hindustan Times. Archived from the original on 2014-06-24. Retrieved 20 June 2014.
  2. Ghosh, Amrita (2012). "Fulfilling her father's dream". The Telegraph. Retrieved 21 August 2013. {{cite news}}: More than one of |work= and |newspaper= specified (help)More than one of |work= ഒപ്പം |newspaper= specified (സഹായം)
  3. Sikdar, Bitan (2013). "Howrah woman on top of the world". The Telegraph. Retrieved 21 August 2013. {{cite news}}: More than one of |work= and |newspaper= specified (help) More than one of |work= ഒപ്പം |newspaper= specified (സഹായം)
  4. "Mount Everest conquered by West Bengal's Chanda Gayen". The Indian Express. 2013. Retrieved 21 August 2013. {{cite news}}: More than one of |work= and |newspaper= specified (help)More than one of |work= ഒപ്പം |newspaper= specified (സഹായം)
  5. Manik Banerjee.
  6. Mount Everest conquered by West Bengal's Chanda Gayen.
  7. "Mamata Banerjee heads to Nepal to rescue missing Indian Mountaineer Chhanda Gayen". IANS. news.biharprabha.com. Retrieved 24 May 2014.
  8. http://indiatoday.intoday.in/story/west-bengal-climber-chhanda-gayen-and-sherpas-missing-on-kanchenjunga/1/362969.html
  9. http://www.hindustantimes.com/india/woman-climber-2-sherpas-killed-on-kanchenjunga/story-IhqJs3zYRZ7RwJDfx3TSyL.html


"https://ml.wikipedia.org/w/index.php?title=ഛാന്ദ_ഗായേൻ&oldid=3631659" എന്ന താളിൽനിന്ന് ശേഖരിച്ചത്