സംഗീത സിന്ധി ബഹൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സംഗീത സിന്ധി ബഹൽ
ജനനം (1965-09-02) സെപ്റ്റംബർ 2, 1965 (പ്രായം 54 വയസ്സ്)
ദേശീയത ഇന്ത്യ
തൊഴിൽപർവ്വതാരോഹക
അറിയപ്പെടുന്നത്എവറസ്റ്റ് കീഴടക്കുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ വനിത
ജീവിത പങ്കാളി(കൾ)അങ്കുർ ബഹൽ
മക്കൾഅർനവ് ബഹൽ

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവതശിഖരമായ എവറസ്റ്റ് കൊടുമുടി കീഴടക്കിയ ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ വനിതയാണ് ജമ്മു കശ്മീർ സ്വദേശിനിയായ സംഗീത സിന്ധി ബഹൽ (ജനനം: ഫെബ്രുവരി 9, 1965 ).2018 മെയ് മാസത്തിൽ ആണ് ഇവർ ഈ നേട്ടം കരസ്ഥമാക്കിയത് . ജമ്മു കശ്മീരിൽ നിന്ന് എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ വനിത ഇവരാണ് . 1985 ലെ മിസ്സ് ഇന്ത്യ മത്സരത്തിലെ ഫൈനലിസ്റ്റായിരുന്നു ഇവർ [1],[2] .

പർവ്വതാരോഹണം[തിരുത്തുക]

2011 ൽ ആണ് പർവ്വതാരോഹണം ആരംഭിക്കുന്നത് . ആദ്യമായി ആഫ്രിക്കയിലെ 5895 മീറ്റർ ഉയരമുള്ള കിളിമഞ്ചാരോ കൊടുമുടി ഭർത്താവിനൊപ്പം കീഴടക്കി . രണ്ട് വർഷത്തിന് ശേഷം എൽബ്രസ് കൊടുമുടി കീഴടക്കി .2014 ൽ അന്റാർട്ടിക്കയിലെ 4897 മീറ്റർ ഉയരമുള്ള വിൻസൺ കൊടുമുടി കീഴടക്കി വിൻസൺ കൊടുമുടി കീഴടക്കുന്ന മൂന്നാമത്തെ ഇന്ത്യൻ വനിത എന്ന നേട്ടം കരസ്ഥമാക്കി . ഒരു വർഷത്തിനുശേഷം തെക്കേ അമേരിക്കയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ 6962 മീറ്റർ ഉയരമുള്ള അകൊൻകാഗ്വ കൊടുമുടി കീഴടക്കി . 2014 ൽ വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ 6194 മീറ്റർ ഉയരമുള്ള ഡെനാലി കൊടുമുടി കീഴടക്കാൻ ശ്രമിച്ചെങ്കിലും മുട്ടിൽ ഏറ്റ പരിക്ക് കാരണം ശ്രമംപൂർത്തിയാക്കാതെ മടങ്ങേണ്ടി വന്നു

എവറസ്റ്റ് ദൗത്യം[തിരുത്തുക]

2017 ൽ എവറസ്റ്റ് കീഴടക്കാൻ ഇവർ ശ്രമിച്ചെങ്കിലും ആരോഗ്യ പ്രശ്‌നം കാരണം മടങ്ങേണ്ടി വന്നു . പിന്നീട് ഒരു വർഷത്തിന് ശേഷം 2018 മെയ് മാസത്തിൽ ആണ് ഇവർ ഈ നേട്ടം കരസ്ഥമാക്കിയത് [3],[4]

സെവൻ സമ്മിറ്റുകളിലെ അഞ്ചു കൊടുമുടികൾ കീഴടക്കിയതിന്റെ വിവരങ്ങൾ [5][തിരുത്തുക]

നമ്പർ ചിത്രം കൊടുമുടി ഉയരം ഭൂഖണ്ഡം കീഴടക്കിയ വർഷം
1 Everest kalapatthar crop.jpg എവറസ്റ്റ്‌ 8,848 m (29,029 ft) ഏഷ്യ 2018
2 Aconcagua 13.JPG അകൊൻകാഗ്വ 6,961 m (22,838 ft) തെക്കേ അമേരിക്ക 2015
3 Mt. Kilimanjaro 12.2006.JPG കിളിമഞ്ചാരോ 5,895 m (19,341 ft) ആഫ്രിക്ക 2011
4 Эльбрус с перевала Гумбаши.JPG എൽബ്രസ് 5,642 m (18,510 ft) യൂറോപ്പ് 2013
5 Mount Vinson from NW at Vinson Plateau by Christian Stangl (flickr).jpg വിൻസൺ മാസിഫ് 4,892 m (16,050 ft) അന്റാർട്ടിക്ക 2014


സ്വകാര്യ ജീവിതം[തിരുത്തുക]

ഇമേജ് കൺസൾട്ടൻസിയിൽ സ്പെഷ്യലൈസ് ചെയ്ത ഗുഡ്ഗാവ് ആസ്ഥാനമായുള്ള പ്രൊഫഷണൽ കമ്പനിയായ ഇംപാക്റ്റ് ഇമേജ് കൺസൾട്ടൻസിയുടെ സ്ഥാപക ഡയറക്ടറും ഇമേജ് കൺസൾട്ടന്റുമാണ്. കൂടാതെ, ഒരു മുഖ്യ പ്രഭാഷകയും പരിശീലകയും എന്ന നിലയിൽ, ഇവർ പ്രാവീണ്യം നേടി.ജമ്മു കശ്മീരിലെ വേനൽക്കാല തലസ്ഥാന നഗരമായ ജമ്മുവിലാണ് അവർ ജനിച്ചത്. അങ്കുർ ബഹൽ ആണ് ഇവരുടെ ഭർത്താവ് .മകൻ അർനവ് ബഹൽ

കൂടുതൽ കാണുക[തിരുത്തുക]

എവറസ്റ്റ് കൊടുമുടി കീഴടക്കിയ ഇന്ത്യക്കാർ


അവലംബം[തിരുത്തുക]

  1. "the oldest Indian woman climb Everest-". www.news18.com.
  2. "the oldest Indian woman climb Everest-". www.financialexpress.com.
  3. "Sangeeta Sindhi Bahl- 53-year-old Jammu woman conquers Everest -". www.tribuneindia.com.
  4. "Sangeeta Sindhi Bahl- 53-year-old Jammu woman conquers Everest -". www.tribuneindia.com.
  5. "Sangeeta Sindhi Bahl- Climbing details of 5 peaks -". www.tribuneindia.com.


"https://ml.wikipedia.org/w/index.php?title=സംഗീത_സിന്ധി_ബഹൽ&oldid=3219488" എന്ന താളിൽനിന്ന് ശേഖരിച്ചത്