സന്തോഷ് യാദവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സന്തോഷ് യാദവ്
ജനനം സന്തോഷ് യാദവ്
റെവാരി, ഹരിയാന
ദേശീയത ഇന്ത്യൻ
തൊഴിൽ പർവതാരോഹക,ഐ.ടി.ബി.പി. ഓഫീസർ

ഒരു ഇന്ത്യൻ പർവതാരോഹകയാണ് സന്തോഷ് യാദവ്. 1992-93 വർഷങ്ങളിൽ 12 മാസങ്ങൾക്കുള്ളിലായി രണ്ട് തവണ എവറസ്റ്റ് കൊടുമുടി കീഴടക്കി. ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യത്തെ വനിതയായി. കാങ്ഷങ് ഭാഗത്തു കൂടി എവറസ്റ്റ് കീഴടക്കിയ ആദ്യ വനിതയും ഇവർ തന്നെ.[1].

ഹരിയാനയിലെ റെവാരി ജില്ലയിലെ ജോനിയാവാസ് എന്ന ഗ്രാമത്തിൽ ജനിച്ചു. നന്നേ ചെറുപ്പത്തിൽ തന്നെ പർവതങ്ങളെ സ്നേഹിച്ച സന്തോഷ് മഞ്ഞുമൂടിയ മലനിരകളുടെ ചിത്രങ്ങൾ ഭാവനയിൽ കണ്ട് വരക്കുമായിരുന്നു. ജയ്പൂർ മഹാറാണി കോളേജിലെ വിദ്യാഭ്യാസത്തിനു ശേഷം [2] ഉത്തർകാശിയിലെ നെഹ്രു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങ്ങിൽ നിന്നും പർവതാരോഹണത്തിൽ പരിശീലനം നേടി. 1992-ലായിരുന്നു ആദ്യത്തെ എവറസ്റ്റ് ദൗത്യം. അന്ന് എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിതയായി. ഒരു വർഷത്തിനുള്ളിൽ 1993 മേയ് 12-ന് ഇന്റോ-നേപ്പാൾ സഘത്തിന്റെ ഭാഗമായി വീണ്ടും എവറസ്റ്റിന്റെ നിറുകയിലെത്തി.

ഇപ്പോൾ ഇൻഡോ ടിബറ്റൻ ബോർഡർ പോലീസിൽ ഓഫീസറാണ്. 2000-ത്തിൽ ഭാരതസർക്കാർ പത്മശ്രീ ബഹുമതി നൽകി ആദരിച്ചു.

അവലംബം[തിരുത്തുക]

  1. "Santosh Yadav feels motivated to climb Everest again". News.webindia123.com. 2007-05-11. ശേഖരിച്ചത് 2010-06-20. 
  2. അഭിമുഖം - ഐദിവാ.കോം

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സന്തോഷ്_യാദവ്&oldid=1701912" എന്ന താളിൽനിന്നു ശേഖരിച്ചത്