സന്തോഷ് യാദവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Santosh Yadav എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സന്തോഷ് യാദവ്
പ്രശസ്ത പർവതാരോഹക ശ്രീമതി. സന്തോഷ് യാദവ് 2008 സെപ്റ്റംബർ 04 ന് ന്യൂഡൽഹിയിൽ പാർവ്വതാരോഹൻ കാ രോമഞ്ച്‌ എന്ന പുസ്തകം പ്രകാശനം ചെയ്‌യുന്നു
ജനനം
സന്തോഷ് യാദവ്

റെവാരി, ഹരിയാന
ദേശീയതഇന്ത്യൻ
തൊഴിൽപർവതാരോഹക,ഐ.ടി.ബി.പി. ഓഫീസർ
അറിയപ്പെടുന്നത്എവറസ്റ്റ് രണ്ട് തവണ കീഴടക്കുന്ന ലോകത്തിലെ ആദ്യത്തെ വനിത

ഒരു ഇന്ത്യൻ പർവതാരോഹകയാണ് സന്തോഷ് യാദവ്. 1992-93 വർഷങ്ങളിൽ 12 മാസങ്ങൾക്കുള്ളിലായി രണ്ട് തവണ എവറസ്റ്റ് കൊടുമുടി കീഴടക്കി. ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യത്തെ വനിതയായി. കാങ്ഷങ് ഭാഗത്തു കൂടി എവറസ്റ്റ് കീഴടക്കിയ ആദ്യ വനിതയും ഇവർ തന്നെ.[1].

ഹരിയാനയിലെ റെവാരി ജില്ലയിലെ ജോനിയാവാസ് എന്ന ഗ്രാമത്തിൽ ജനിച്ചു. നന്നേ ചെറുപ്പത്തിൽ തന്നെ പർവതങ്ങളെ സ്നേഹിച്ച സന്തോഷ് മഞ്ഞുമൂടിയ മലനിരകളുടെ ചിത്രങ്ങൾ ഭാവനയിൽ കണ്ട് വരക്കുമായിരുന്നു. ജയ്പൂർ മഹാറാണി കോളേജിലെ വിദ്യാഭ്യാസത്തിനു ശേഷം [2] ഉത്തർകാശിയിലെ നെഹ്രു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങ്ങിൽ നിന്നും പർവതാരോഹണത്തിൽ പരിശീലനം നേടി. 1992-ലായിരുന്നു ആദ്യത്തെ എവറസ്റ്റ് ദൗത്യം. അന്ന് എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിതയായി. ഒരു വർഷത്തിനുള്ളിൽ 1993 മേയ് 12-ന് ഇന്റോ-നേപ്പാൾ സഘത്തിന്റെ ഭാഗമായി വീണ്ടും എവറസ്റ്റിന്റെ നിറുകയിലെത്തി.

ഇപ്പോൾ ഇൻഡോ ടിബറ്റൻ ബോർഡർ പോലീസിൽ ഓഫീസറാണ്. 2000-ത്തിൽ ഭാരതസർക്കാർ പത്മശ്രീ ബഹുമതി നൽകി ആദരിച്ചു.

കൂടുതൽ കാണാൻ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Santosh Yadav feels motivated to climb Everest again". News.webindia123.com. 2007-05-11. Retrieved 2010-06-20.
  2. "അഭിമുഖം - ഐദിവാ.കോം". Archived from the original on 2013-10-16. Retrieved 2013-03-26.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=സന്തോഷ്_യാദവ്&oldid=3646719" എന്ന താളിൽനിന്ന് ശേഖരിച്ചത്