അരുണിമ സിൻഹ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

arunima sinha

അരുണിമ സിൻഹ
Arunima sinha.png
18 നവംബർ 2014
ജനനം
അരുണിമ സോനു സിൻഹ

1988
അംബേദ്കർ നഗർ, ഉത്തർപ്രദേശ്,ഇന്ത്യ
ദേശീയത ഇന്ത്യ
അറിയപ്പെടുന്നത്എവറസ്റ്റ് കീഴടക്കിയ ആദ്യ വികലാംഗ.
എവറസ്റ്റ് കീഴടക്കിയ വികലാംഗയായ ഇന്ത്യക്കാരി.
ജീവിതപങ്കാളി(കൾ)റോബിൻ ചിത്രവൻഷി

എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ വികലാംഗയാണ് അരുണിമ സിൻഹ എന്ന അരുണിമ സോനു സിൻഹ.[1] ആദ്യമായി എവറസ്റ്റ് കീഴടക്കുന്ന വികലാംഗയായ ഇന്ത്യക്കാരിയുമാണ് അരുണിമ സിൻഹ.[2][3]2014 ൽപത്മശ്രീ പുരസ്കാരം ലഭിച്ചു. [4] ദേശീയ തലത്തിൽ ശ്രദ്ധ നേടിയ ഒരു വോളിബോൾ കളിക്കാരി കൂടിയാണ് അരുണിമ.

ജീവിതരേഖ[തിരുത്തുക]

ഉത്തർപ്രദേശിലെ അംബേദ്കർ നഗറിലാണ് അരുണിമ സിൻഹ ജനിച്ചത്.

ട്രെയിൻ അപകടം[തിരുത്തുക]

ദേശീയ വോളിബോൾ കളിക്കാരിയായിരുന്ന അരുണിമയ്ക്ക് 2011 ഏപ്രിൽ 12നു ഒരു ട്രെയിൻ യാത്രയ്ക്കിടയിൽ സാമൂഹ്യവിരുദ്ധർ പുറത്തേക്ക് തള്ളിയിട്ടതുമൂലമുണ്ടായ അപകടത്തിൽ, ഇടതുകാൽ മുട്ടിനു താഴെവച്ച് മുറിച്ചുമാറ്റേണ്ടിവന്നു.[5][6] 2011 ഏപ്രിൽ പതിനെട്ടിന് അരുണിമയെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പ്രവേശിപ്പിക്കുകയും, തുടർ പരിശോധനകൾ നടത്തുകയും ചെയ്തു. മുറിച്ചു മാറ്റപ്പെട്ട കാലിനു പകരം, കൃത്രിമകാൽ വച്ചു പിടിപ്പിച്ചു.

ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിനിടക്കോ, അതോ അശ്രദ്ധമായി റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടക്കോ ആയിരിക്കാം അരുണിമക്ക് അപകടം പറ്റിയതെന്ന നിലപാടാണ് ലക്നൗ പോലീസ് സ്വീകരിച്ചത്. പോലീസിന്റെ വാദങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് അരുണിമക്ക് നഷ്ടപരിഹാരമായി അഞ്ചുലക്ഷം ഇന്ത്യൻ രൂപ നൽകാൻ അലഹബാദ് കോടതി റെയിൽവേയോട് ഒരു വിധിയിലൂടെ ആവശ്യപ്പെട്ടു.

എവറസ്റ്റ് ആരോഹണം[തിരുത്തുക]

ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലിരിക്കേയാണ് എവറസ്റ്റ് കൊടുമുടി കയറാനുള്ള തീരുമാനം അരുണിമ എടുക്കുന്നത്. ക്യാൻസർ രോഗത്തെ പ്രതിരോധിച്ച് തിരികെ കളിക്കളത്തിലേക്കു വന്ന ഇന്ത്യൻ ക്രിക്കറ്റ് താരമായ യുവരാജ് സിങായിരുന്നു അരുണിമയുടെ പ്രചോദനം.[7] ഉത്തരകാശിയിലുള്ള നെഹ്രു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനൈറിങ് എന്ന സ്ഥാപനത്തിന്റെ സഹായത്തോടെ, അരുണിമ എവറസ്റ്റ് ആരോഹണത്തിനുള്ള അടിസ്ഥാന പരിശീലനം തുടങ്ങി. എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ ഭാരതീയ വനിതയായ ബചേന്ദ്രി പാലിന്റെ സഹായവും അരുണിമ തേടി.

മൗണ്ട് വിൻസൺ ആരോഹണം[തിരുത്തുക]

2019 ജനുവരി 4 ന് അൻറാർട്ടിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട് വിൻസൺ കീഴടക്കുന്ന ആദ്യത്തെ ഭിന്നശേഷിക്കാരിയെന്ന പദവിയും അരുണിമ സ്വന്തമാക്കി.[8]

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മശ്രീ (2014)[9]

കൂടുതൽ കാണാൻ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "അരുണിമ സിൻഹ, ഇന്ത്യൻ വുമൺ, ഈസ് ഫസ്റ്റ് ഫീമെയിൽ അംപ്യൂട്ടീ ടു ക്ലൈംബ് എവറസ്റ്റ്". ദ ഹഫിങ്ടൺ പോസ്റ്റ്. 2013-05-22. Archived from the original on 2015-11-19. ശേഖരിച്ചത് 2013-05-22.{{cite news}}: CS1 maint: bot: original URL status unknown (link)
  2. "അരുണിമ സിൻഹ ഫസ്റ്റ് ഇന്ത്യൻ ആംപ്യൂട്ടീ ടു ക്ലൈംബ് മൗണ്ട് എവറസ്റ്റ്". ഇന്ത്യാസ്കോപി. Archived from the original on 2015-12-08. ശേഖരിച്ചത് 2016-01-11.{{cite web}}: CS1 maint: bot: original URL status unknown (link)
  3. "അരുണിമ ബികംസ് ഫസ്റ്റ് ഇന്ത്യൻ ആംപ്യൂട്ടീ ർു സ്കേൽ എവറസ്റ്റ്". ദ ഹിന്ദു. 2013-05-21. ശേഖരിച്ചത് 2013-05-21.
  4. "പത്മവിഭൂഷൺ : അദ്വാനി, ബച്ചൻ , ബാദൽ, കെ കെ വേണുഗോപാൽ". ദേശാഭിമാനി. ശേഖരിച്ചത് 2015-01-26.
  5. ബിന്ദു, ഷാജൻ (2013-05-21). "അരുണിമ സിൻഹ". ദ ഹിന്ദു. ശേഖരിച്ചത് 2016-01-11.
  6. "നാഷണൽ പ്ലേയർ ത്രോ ഓഫ് ട്രെയിൻ ഇൻ യു.പി., ലോസസ് ലെഗ്". ഇന്ത്യാ ടുഡേ. 2011-04-11. Archived from the original on 2015-06-13. ശേഖരിച്ചത് 2016-01-12.{{cite news}}: CS1 maint: bot: original URL status unknown (link)
  7. "അരുണിമ സിൻഹ, സ്കേൽസ് മൗണ്ട് എവറസ്റ്റ്". എൻ.ഡി.ടി.വി. 2013-05-21. Archived from the original on 2015-10-24. ശേഖരിച്ചത് 2016-01-12.{{cite news}}: CS1 maint: bot: original URL status unknown (link)
  8. [www.asianetnews.com/amp/magazine/arunima-sinha-first-women-amputee-who-climb-the-highest-peak-in-antarctica-pkuya4 "ഏഷ്യാനെറ്റ് ന്യൂസ്"]. ഏഷ്യാനെറ്റ് ന്യൂസ്. ഏഷ്യാനെറ്റ്. ശേഖരിച്ചത് 07/02/2019. {{cite web}}: Check |url= value (help); Check date values in: |access-date= (help)
  9. "2015 പത്മ പുരസ്കാരങ്ങൾ". പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ - ഭാരത സർക്കാർ. ശേഖരിച്ചത് 2015-01-25.


"https://ml.wikipedia.org/w/index.php?title=അരുണിമ_സിൻഹ&oldid=3772781" എന്ന താളിൽനിന്ന് ശേഖരിച്ചത്