സുരേഷ് കുമാർ (പർവ്വതാരോഹകൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുരേഷ് കുമാർ
ജനനം
ദേശീയത ഇന്ത്യ
തൊഴിൽഹവിൽദാർ ഇന്തോ ടിബറ്റൻ അതിർത്തി പോലീസ് ,സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് , പർവ്വതാരോഹകൻ

കേരളീയനായ പർവ്വതാരോഹകനാണ് സുരേഷ് കുമാർ. എവറസ്റ്റ് കൊടുമുടി കീഴടക്കിയ രണ്ടു ഇന്ത്യൻ പര്യവേഷണസംഘങ്ങളിലെ അംഗമായിരുന്നു. ആലപ്പുഴ ജില്ലയിലെ മുതുകുളം പട്ടോളി സ്വദേശിയാണ് [1].

ജീവിതരേഖ[തിരുത്തുക]

ആലപ്പുഴയിലെ സ്റ്റുഡിയോകളിൽ ഫോട്ടോഗ്രാഫർ ആയി ജോലി നോക്കുമ്പോൾ 1987 ൽ ആണ് ഇന്തോ ടിബറ്റൻ അതിർത്തി പോലീസിൽ ഫോട്ടോഗ്രാഫർ ആയി ജോലി ലഭിക്കുന്നത്. 1997 ൽ ITTB യിൽ നിന്നും ഇദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രി, മുൻ പ്രധാനമന്ത്രിമാർ അവരുടെ വളരെ അടുത്ത കുടുംബാംഗങ്ങൾ എന്നിവരുടെ സുരക്ഷയ്ക്കായി രൂപം കൊടുത്ത പ്രത്യേക സായുധ സുരക്ഷാസേനയായ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (SPG) ലേക്കു മാറി . പ്രധാനമന്ത്രിമാരായിരുന്ന വി.പി. സിങ് , ചന്ദ്രശേഖർ , ഐ.കെ. ഗുജ്റാൾ , അടൽ ബിഹാരി വാജ്പേയി , മൻമോഹൻ സിങ് എന്നിവരുടെയെല്ലാം സുരക്ഷാ സംഘത്തിൽ പ്രവർത്തിച്ച ഇദ്ദേഹം സൈന‍ിക സേവനത്തിൽ നിന്നു 2008 ൽ വിരമിച്ചു . ഇപ്പോൾ ആലപ്പുഴ നഗരത്തിൽ ഗതാഗതം നിയന്ത്രിക്കുന്ന ഹോം ഗാർഡ് ആയി ജോലി നോക്കുന്നു .സർക്കാർ 1997 ൽ ഇദ്ദേഹത്തിന് അഞ്ചു ലക്ഷം രൂപയുടെ ക്യാഷ് അവാർഡ് പ്രഖ്യാപിച്ചിരുന്നു എങ്കിലും ഒരു ലക്ഷം രൂപ മാത്രമേ ലഭിച്ചുള്ളൂ [2], [3], [4] ,[5].

1991 ഇൻഡോ - ജപ്പാൻ കാഞ്ചൻജംഗ പര്യവേഷണം[തിരുത്തുക]

പർവതോഹണത്തിൽ മുൻപരിചയം ഒന്നും ഇല്ലാതിരുന്ന സുരേഷ് കുമാർ 1991 ൽ മേജർ ഹുകം സിങ്ങിന്റെ നേതൃത്വത്തിൽ ഇന്തോ ടിബറ്റൻ അതിർത്തി പോലീസ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടിയായ കാഞ്ചൻ‌ജംഗ കൊടുമുടിയിലേക്ക് നടത്തിയ ആദ്യ ഇൻഡോ- ജപ്പാൻ കാഞ്ചൻജംഗ പര്യവേഷണത്തിൽ ഫോട്ടോഗ്രാഫർ ആയി പങ്കെടുത്തു [6]

1992 ഇന്തോ ടിബറ്റൻ അതിർത്തി പോലീസ് എവറസ്റ്റ് പര്യവേഷണം[തിരുത്തുക]

പിന്നീട് 1992 ൽ മേജർ ഹുകം സിങ്ങിന്റെ നേതൃത്വത്തിൽ ഇന്തോ ടിബറ്റൻ അതിർത്തി പോലീസ് ആദ്യ എവറസ്റ്റ് പര്യവേഷണം സംഘടിപ്പിച്ചു . ഈ പര്യവേഷണത്തിലും ടീം ഫോട്ടോഗ്രാഫർ ആയി പങ്കെടുത്തു . സൗത്ത് കോൾ, നേപ്പാൾ വഴിയായിരുന്നു എവറസ്റ്റ് പര്യവേഷണം. [7]

1996 ഇന്തോ ടിബറ്റൻ അതിർത്തി പോലീസ് എവറസ്റ്റ് പര്യവേഷണം[തിരുത്തുക]

1996 ൽ മൊഹീന്ദർ സിങ്ങിന്റെ നേതൃത്വത്തിൽ ഇന്തോ ടിബറ്റൻ അതിർത്തി പോലീസ് രണ്ടാമത് എവറസ്റ്റ് പര്യവേഷണം സംഘടിപ്പിച്ചു . നോർത്ത് കോൾ ,ടിബറ്റ് വഴിയുള്ള ആദ്യ ഇന്ത്യൻ എവറസ്റ്റ് പര്യവേഷണം ആയിരുന്നു ഇത് . ഈ വർഷം ആയിരുന്നു മോശം കാലാവസ്ഥ കാരണം 12 പേർ കൊടുമുടിയിൽ മരണമടഞ്ഞ ദുരന്തം നടന്നത് . 3 ഇന്ത്യക്കാരും ഇതിൽ മരണമടഞ്ഞു . ഈ പര്യവേഷണത്തിൽ ക്ലൈമ്പർ ആയി തന്നെ പങ്കെടുത്തു എങ്കിലും സമ്മിറ്റ് ബിഡ് ചെയ്തിരുന്നില്ല [8] ,[9].

കൂടുതൽ കാണാൻ[തിരുത്തുക]


അവലംബം[തിരുത്തുക]

  1. "എവറസ്റ്റ് കൊടുമുടി കീഴടക്കിയ പര്യവേഷണസംഘങ്ങളിലെ മലയാളി -". www.malayalamnewsdaily.com.
  2. "എവറസ്റ്റ് കൊടുമുടി കീഴടക്കിയ പര്യവേഷണസംഘങ്ങളിലെ മലയാളി -". www.manoramaonline.com.
  3. "എവറസ്റ്റ് കൊടുമുടി കീഴടക്കിയ പര്യവേഷണസംഘങ്ങളിലെ മലയാളി -". www.mathrubhumi.com. Archived from the original on 2019-12-21. Retrieved 2019-09-09.
  4. "S. Suresh Kumar, the only Keralite in the team of to scale Mt Everest twice -". www.deccanchronicle.com.
  5. "S. Suresh Kumar, the only Keralite in the team of to scale Mt Everest twice -". www.quora.com.
  6. "INDO-JAPANESE KANGCHENJUNGA EXPEDITION, 1991-". www.himalayanclub.org.
  7. "Indian Summitters of 1992-". www.everesthistory.com.
  8. "Indian Summitters of 1996-". www.everesthistory.com.
  9. "1996 Indo-Tibetan Border Police expedition to Mount Everest-". www.himalayanclub.org.