മലാവത്ത് പൂർണ്ണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മലാവത്ത് പൂർണ്ണ
മലാവത്ത് പൂർണ്ണ, ആനന്ദ് കുമാറും, പരിശീലകനായ ശേഖർ ബാബു എന്നിവർ 2014 ജൂൺ 06 ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രിനരേന്ദ്ര മോദിയോടൊപ്പം
Personal information
പേര്മലാവത്ത് പൂർണ്ണ
ദേശീയതഇന്ത്യൻ
ജനനംപകാല ഗ്രാമം നിസാമാബാദ് ജില്ല തെലങ്കാന,  ഇന്ത്യ
Climbing Career
Known forഎവറസ്റ്റ് കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിത. 2014 മേയ് 25-ന് രാവിലെ 6 മണിക്കായിരുന്നു ദൗത്യം പൂർത്തിയാക്കിയത്.
പ്രധാന ആരോഹണംഎവറസ്റ്റ് കൊടുമുടി, റിനോക്ക് കൊടുമുടി

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിതയാണ് മലാവത്ത് പൂർണ്ണ (Malavath Purna) (ജനനം:2000 ജൂൺ 10). 2014 മേയ് 25-ന് എവറസ്റ്റ് കീഴടക്കുമ്പോൾ 13 വർഷവും 11 മാസവുമായിരുന്നു ഇവരുടെ പ്രായം. പതിനാറു വയസുള്ള സധാനപള്ളി ആനന്ദ് കുമാറിനൊപ്പമാണ് പൂർണ്ണ എവറസ്റ്റ് കയറിയത്. 52 ദിവസത്തെ പ്രയാണത്തിന് ശേഷമാണ് ഇവർ കൊടുമുടിക്കു മുകളിൽ എത്തിച്ചേർന്നത്.

തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലുള്ള പകാല എന്ന ഗ്രാമത്തിലാണ് മലാവത്ത് പൂർണ്ണ ജനിച്ചത്. തോട്ടം തൊഴിലാളികളായ ദേവിദാസും ലക്ഷ്മിയുമാണ് മാതാപിതാക്കൾ. തെലങ്കാന സോഷ്യൽ വെൽഫെയർ റെസിഡൻഷ്യൽ സ്കൂളിലെ ഒൻപതാം ക്ലാസ് പഠനത്തിനു ശേഷമാണ് എവറസ്റ്റ് കീഴടക്കൽ ദൗത്യത്തിനായി പുറപ്പെട്ടത്. ഇതിനായി ഡാർജിലിംഗിലെ മൗണ്ടനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു പ്രത്യേക പരിശീലനം നേടിയിരുന്നു. എവറസ്റ്റ് കീഴടക്കുന്നതിനുള്ള പരിശീലനത്തിനു മുന്നോടിയായി ലഡാക്കിലെയും ഡാർജിലിംഗിലെയും പർവ്വതങ്ങൾ ഇവർ കീഴടക്കിയിരുന്നു. [1][2]

കൂടുതൽ കാണാൻ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Deccan Chronicle
  2. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)


"https://ml.wikipedia.org/w/index.php?title=മലാവത്ത്_പൂർണ്ണ&oldid=3640514" എന്ന താളിൽനിന്ന് ശേഖരിച്ചത്