മണിപ്പാൽ
മണിപ്പാൽ | |
---|---|
പ്രാന്തപ്രദേശം | |
![]() മണിപ്പാലിന്റെ ഹരിതഭംഗി | |
Coordinates: 13°20′49″N 74°47′17″E / 13.347°N 74.788°E | |
Country | ![]() |
State | Karnataka |
District | Udupi |
Region | Tulu nadu |
• ആകെ | 26 ച.കി.മീ.(10 ച മൈ) |
ഉയരം | 73 മീ(240 അടി) |
(2001) | |
• ആകെ | 50,000 |
• ജനസാന്ദ്രത | 1,900/ച.കി.മീ.(5,000/ച മൈ) |
Demonym(s) | Manipalite |
• Official | Kannada |
• Regional | Tulu, Konkani |
• Other | English |
സമയമേഖല | UTC+5:30 (IST) |
PIN | 576 104 |
Telephone code | 0820 |
ISO കോഡ് | IN-KA |
വാഹന റെജിസ്ട്രേഷൻ | KA-20 |
വെബ്സൈറ്റ് | www |
കർണാടകയിലെ ഉഡുപ്പിയിൽ നിന്നും 8 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന നഗര പ്രദേശമാണ് മണിപ്പാൽ. ഇവിടത്തെ ഭരണം നിയന്ത്രിക്കുന്നത് ഉഡുപ്പി സിറ്റി മുനിസിപ്പാലിറ്റിയാണ്. മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷന്റെ ആസ്ഥാനമായ ഈ നഗരത്തിൽ പ്രതിവർഷം ഇരുപത്തയ്യായിരത്തിലധികം വിദ്യാർത്ഥികൾ പഠനത്തിനായി എത്തുന്നു. അതിനാൽ കൂടുതലും വിദ്യാർത്ഥികളാണ് ഇവിടെയുള്ളത്. 60 ഓളം രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെയും ഫാക്കൽറ്റികളെയും ആകർഷിക്കുന്ന ഇന്ത്യയിലെ ഏറ്റവും കോസ്മോപൊളിറ്റൻ പട്ടണങ്ങളിൽ ഒന്നാണിത്. ഈ നഗരത്തെ തദ്ദേശീയർ 'ക്യാമ്പസ് ടൗൺ' എന്ന് വിളിക്കുന്നു. സിൻഡിക്കേറ്റ് ബാങ്കിന്റെ ആസ്ഥാനം കൂടിയാണ് മണിപ്പാൽ. ക്ഷേത്രനഗരമായ ഉഡുപ്പിയിൽ നിന്ന് 5 കിലോമീറ്റർ (3.1 മൈൽ) കിഴക്കും മംഗലാപുരത്ത് നിന്ന് 65 കിലോമീറ്റർ (40 മൈൽ) വടക്കും സ്ഥിതി ചെയ്യുന്ന മണിപ്പാൽ മുമ്പ് ശിവല്ലി ഗ്രാമപഞ്ചായത്തിന്റെ ഭാഗമായിരുന്നു. ഇപ്പോൾ ഇത് ഉഡുപ്പി നഗരത്തിന്റെ ഭാഗമാണ്. [1]
പദോല്പത്തി[തിരുത്തുക]
മാൻ,പല്ല എന്നീ രണ്ട് വാക്കുകളിൽ നിന്നാണ് മണിപ്പാൽ എന്ന പദം രൂപപ്പെട്ടത്. 'മാൻ' എന്നാൽ "ചെളി" എന്നും 'പല്ല' എന്നാൽ തുളു ഭാഷയിൽ "തടാകം" എന്നും അർത്ഥമുണ്ട്. മണിപ്പാൽ പട്ടണത്തിന് നടുവിലായി ഏകദേശം 400 മീറ്റർ വ്യാസമുള്ള മണിപ്പാൽ തടാകം സ്ഥിതിചെയ്യുന്നു. ഈ തടാകത്തിൽ നിന്നാണ് നഗരത്തിന് മണിപ്പാൽ എന്ന് പേരുകിട്ടിയത്. നഗരത്തിന്റെ വടക്കുഭാഗത്തായി സ്വർണ്ണ നദി ഒഴുകുന്നു. ഒരുകാലത്ത് കുറച്ച് മരങ്ങളുള്ള തരിശായ കുന്നായിരുന്നു മണിപ്പാൽ. 1953 ൽ കസ്തൂർബ മെഡിക്കൽ കോളേജ് ആദ്യമായി ആരംഭിച്ച ഡോ. ടി. എം. പൈയാണ് ഈ കുന്നിനെ ഒരു യൂണിവേഴ്സിറ്റി ടൗണാക്കി മാറ്റിയത്. അഗുംബെ, കുദ്രേമുഖ് തുടങ്ങിയ സ്ഥലങ്ങൾ സമീപത്തായി സ്ഥിതിചെയ്യുന്നു, അവ വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. [2]
കാലാവസ്ഥ[തിരുത്തുക]
സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെ മണിപ്പാലിലെ കാലാവസ്ഥ തണുത്തതായിരിക്കും. ഈ സമയങ്ങളിൽ ദൈനംദിന താപനില ശരാശരി 27 ° C (81 ° F) ആണ്. ജൂൺ മുതൽ ഓഗസ്റ്റ് വരെ, ലോകത്തിലെ ഏറ്റവും തീവ്രമായ മഴക്കാലങ്ങളിലൊന്നിനാണ് മണിപ്പാൽ സാക്ഷ്യം വഹിക്കുന്നത്. വാർഷിക മഴ 500–560 സെന്റിമീറ്റർ വരെയാണ്. [3] മാർച്ച് മുതൽ മെയ് വരെയുള്ള മാസങ്ങൾ ചൂടും ഈർപ്പവുമാണ്. ദിവസേനയുള്ള താപനില 35 ° C (95 ° F) വരെ ഉയരും. നഗര കേന്ദ്രങ്ങത്തിൽ നിന്നും ഉയർന്ന ഉഷ്ണമേഖലാ കാലാവസ്ഥയിൽ നിന്നും അകന്നു നിൽക്കുന്നതിനാൽ ധാരാളം പക്ഷികൾ ഇവിടെയെത്താറുണ്ട്. 2015 ഫെബ്രുവരിയിൽ 155 വ്യത്യസ്ത ഇനം പക്ഷികളെ രേഖപ്പെടുത്തിയിട്ടുണ്ട്. [4]
വിദ്യാഭ്യാസം[തിരുത്തുക]
1950 കളുടെ മധ്യത്തിൽ തന്നെ മണിപ്പാൽ വിദ്യാഭ്യാസപരമായി പ്രാധാന്യം നേടി. ഡോ. ടി.എം.എ.പൈ 1953 ൽ കസ്തൂർബ മെഡിക്കൽ കോളേജ് സ്ഥാപിച്ചു. 1957 ൽ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും പിന്നീട് 21 മറ്റ് കോളേജുകളും സ്ഥാപിക്കപ്പെട്ടു. ഇവയെല്ലാം 1993 ൽ മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷന്റെ ഭാഗമായി. മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷന് 2018 ൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമിനൻസ് പദവി നൽകപ്പെട്ടു. മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി) ഇന്ത്യയിലെ മികച്ച പത്ത് സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകളിൽ ഇടം നേടി. കർണാടക സംസ്ഥാനത്തിനുള്ളിൽ ഇത് രണ്ടാം സ്ഥാനത്താണ്. മണിപ്പാൽ സർവകലാശാല രാജ്യത്തെ മികച്ച 10 സ്വകാര്യ വിദ്യാഭ്യാസ ഗ്രൂപ്പുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. [5]
സന്ദർശിക്കേണ്ട സ്ഥലങ്ങൾ[തിരുത്തുക]
മണിപ്പാലിൽ നിന്നുള്ള ദൂരം ബ്രാക്കറ്റിൽ
- മണിപ്പാൽ തടാകം (1.9 കി.മി)
- ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം (5.8 കി.മി)
- ശ്രീ മഹാലസ നാരായണി ദേവി ക്ഷേത്രം, ഹരിഖണ്ഡീജ് (17 കി.മി)
- കലാസ കോട്ട (110 കി.മി)
- എൻഡ് പോയിന്റ് (3 കി.മി)
- വേണുഗോപാൽ ക്ഷേത്രം (1.2 കി.മി)
അവലംബം[തിരുത്തുക]
- ↑ http://www.nivalink.com/how-to-reach/bangalore-to-manipal
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2019-08-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-08-14.
- ↑ "Manipal Climate – Averages". മൂലതാളിൽ നിന്നും 2013-01-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-08-14.
- ↑ "Birders record 155 species in Manipal – The Hindu". The Hindu (ഭാഷ: ഇംഗ്ലീഷ്). The Hindu.
- ↑ https://timesofindia.indiatimes.com/city/bengaluru/Mangalore-a-melting-pot/articleshow/4044055.cms?