Jump to content

ഝട്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വാളോ മഴുവോ കൊണ്ടുള്ള ഒറ്റവെട്ടിൽ ശിരസ്സ് ഉടലിൽ നിന്ന് വേർപെടുത്തി കൊന്ന മൃഗത്തിന്റെ മാംസമാണ് ഝട്ക ഇറച്ചി അല്ലെങ്കിൽ ഛട്ക ഇറച്ചി എന്നറിയപ്പെടുന്നത് (ഹിന്ദി: झटका jhaṭkā IPA: [dʒʰəʈkɑ]; പഞ്ചാബി: ਝਟਕਾ (ഗുർമുഖി), جھٹکا (ഷാഹ്‌മുഖി) chàṭkā IPA: [tʃə̀ʈkɑ]; സംസ്കൃതത്തിലെ വധം എന്നർത്ഥമുള്ള ghātaka എന്ന വാക്കിൽ നിന്നും). ഇസ്ലാമിക പാരമ്പര്യത്തിലെ ധബീഹാഹ്(ഹലാൽ), ജൂത പാരമ്പര്യത്തിലെ ഷെചിത എന്നിങ്ങനെയുള്ള സാവധാനം രക്തം വാർന്ന് മരിക്കുന്ന രീതിയിലുള്ള കശാപ്പ് രീതിയിൽ നിന്നും വ്യത്യസ്തമാണിത്. പല ഹിന്ദുക്കളും, സിഖുകാരും ക്രിസ്ത്യാനികളും ഈ രീതിയിലുള്ള കശാപ്പാണ് അഭികാമ്യമായി കരുതുന്നത്.[1]

അവലംബം

[തിരുത്തുക]
  1. Engineers, Niir Board Of Consultants & (2009). Medical, Municipal and Plastic Waste Management Handbook. National Institute of Industrial Research. p. 214. ISBN 9788186623916. Halal is the method preferred by Muslims and jhatka by the Hindus/Christians/Sikhs, etc. {{cite book}}: |access-date= requires |url= (help)

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഝട്ക&oldid=3839440" എന്ന താളിൽനിന്ന് ശേഖരിച്ചത്