ഗുരു അംഗദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗുരു അംഗദ്
മതം സിഖ് മതം
മറ്റു പേരു(കൾ) പഞ്ചാബി: ਸ਼੍ਰੀ ਗੁਰੂ ਅੰਗਦ ਦੇਵ ਜੀ
Personal
ജനനം 31 March 1504
ഇന്ത്യ Muktsar, Punjab, (now India)
മരണം 1552 മാർച്ച് 28(1552-03-28) (പ്രായം 47)
ഇന്ത്യ - Amritsar, Punjab, (now India)
Senior posting
Title 2nd Guru
അധികാരത്തിലിരുന്ന കാലഘട്ടം 1539 - 1552
മുൻഗാമി Guru Nanak Sahib Founder of Sikhism
പിൻഗാമി Guru Amar Das 3rd of the Eleven Gurus of Sikhism
Religious career
Ordination 7 September 1539
Post Guru

അംഗദ്ഗുരു രണ്ടാമത്തെ സിക്കുഗുരുവാണ് (31 മാർച്ച് 1504 - 28 മാർച്ച് 1552). ആദ്യനാമം ലാഹിന എന്നായിരുന്നു. അമൃതസരസ്സ് ജില്ലയിൽ ഖദൂർ എന്ന സ്ഥലത്ത് ഒരു ഖത്രികുടുംബത്തിൽ ജനിച്ചു. ഇദ്ദേഹം തെഹാനയിലെ ഖത്രികളുടെ പുരോഹിതനായിത്തീർന്നു. നാനാക്കിന്റെ കൃതിയായ ജപ്ജി ഒരു സിക്കുകാരൻ വായിക്കുന്നതുകേട്ട് അതിൽ ആകൃഷ്ടനായ ലാഹിന, നാനാക്കിന്റെ ശിഷ്യനാകാൻ തീരുമാനിച്ചു. തന്റെ ഗുരുവിന്റെ ഏതാജ്ഞയും സസന്തോഷം അനുസരിക്കാൻ ഇദ്ദേഹം തയ്യാറായി. ഈ വിശ്വസ്തശിഷ്യന്റെ അനുസരണശീലം കണ്ട് സന്തുഷ്ടനായ ഗോരഖ്നാഥ് എന്ന സിദ്ധൻ, നാനാക്കിനോട് ഇപ്രകാരം പറഞ്ഞു: താങ്കളുടെ അംഗത്തിൽനിന്ന് ജാതനായ ആൾ നിങ്ങളുടെ (സിക്കുകാരുടെ) ഗുരുവായിത്തീരും. അന്ന് അംഗദ് എന്ന നാമം ലാഹിനയ്ക്ക് നല്കപ്പെട്ടു. മരിക്കുന്നതിനുമുമ്പ് ഗുരുനാനാക്ക് തന്റെ പിൻഗാമിയായി അംഗദനെ അംഗീകരിച്ചു (1539).

ആദിഗ്രന്ഥത്തിൽ അംഗദ്ഗുരുവിന്റെ വചനങ്ങളും ഉൾപ്പെടുന്നു. ഗ്രന്ഥ് സാഹിബ് (വിശുദ്ധമായ ഗ്രന്ഥം) എന്ന സിക്കുകാരുടെ മതഗ്രന്ഥത്തിൽ, ഗുരുവായ നാനാക്കിന്റെ സിദ്ധാന്തങ്ങളെ സമാഹരിച്ച് ഇദ്ദേഹം അനശ്വരമാക്കി. തന്റേതായ ചില പുതിയ ആശയങ്ങളും അംഗദ് ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഗ്രന്ഥത്തിന്റെ വിശുദ്ധ സ്വഭാവം വ്യക്തമാക്കുന്നതിന് ഒരു പുതിയ ലിപിയായ ഗുരുമുഖി ഏർപ്പെടുത്തുകയും ചെയ്തു; ഇത് ശാരദലിപിയുടെ ഒരു വകഭേദമാണ്. 1552-ൽ അംഗദ് ഗുരു നിര്യാതനായി.

അവലംബം[തിരുത്തുക]

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അംഗദ്ഗുരു എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗുരു_അംഗദ്&oldid=1765121" എന്ന താളിൽനിന്നു ശേഖരിച്ചത്