ഗുരുദ്വാര ബംഗ്ല സാഹിബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗുരുദ്വാര ബംഗ്ല സാഹിബ്
സുവർണ്ണഗോപുരം

ഇന്ത്യയുടെ തലസ്ഥാന നഗരമായ ഡെൽഹിയിലെ ഒരു സിഖ് ആരാധാനലയമാണ് ഗുരുദ്വാര ബംഗ്ല സാഹിബ് (Gurdwara Bangla Sahib ) . ഡെൽഹിയിലെ പ്രസിദ്ധമായ കൊണാട്ട് പ്ലേസിനു സമീപം സ്ഥിതി ചെയ്യുന്ന ഇതിന്റെ മുകളിലുള്ള സുവർണ്ണ കുംഭഗോപുരം വളരെ ശ്രദ്ധേയമാണ്.

ചരിത്രം[തിരുത്തുക]

ഗുരുദ്വാര ആദ്യകാലത്ത് പതിനേഴാം നൂറ്റാണ്ടിലെ ഭരണാധികാരിയായിരുന്ന രാജ ജയ് സിംഗിന്റേതായിരുന്നു. എട്ടാമത്തെ സിഖ് ഗുരുവായിരുന്ന ഗുരു ഹർ കിഷൻ ഡെൽഹിയിലായിരുന്ന സമയത്ത് ഇവിടെ താമസിച്ചിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് വളരെയധികം പകർച്ച വ്യാധികളുള്ളവരെ ചികിത്സിക്കുന്നതിനിടയിൽ ഇവിടുത്തെ കിണറിൽ നിന്ന് അദ്ദേഹം വെള്ളം നൽകിയിരുന്നു. ഇത് പിന്നീട് വളരെ പുണ്യശക്തിയുള്ളതും, അസുഖങ്ങൾ മാറ്റുവാൻ കഴിവുള്ളതുമാണെന്ന് വിശ്വസിച്ചുപോരുന്നു.

ഇന്ന് ഇത് സിഖുകാരുടെ ഒരു പ്രധാന പുണ്യസ്ഥലമാണ്.

വിവരണങ്ങൾ[തിരുത്തുക]

ഗുരുദ്വാരക്കകം പ്രധാനമായും ഒരു അമ്പലം, ഒരു അടുക്കള, ഒരു വലിയ കുളം, ഒരു സ്കൂൾ, ഒരു ആർട്ട് ഗാലറി എന്നിവ അടങ്ങുന്നതാണ്. ഇതിന്റെ അടുക്കളക്ക് സമീപമുള്ള വലിയ ഹാളിനകത്ത് എല്ലാവരും ഭക്ഷണം കഴിക്കാനായി ഉപയോഗിക്കുനു. ഇവിടെ സന്ദർശിക്കുന്ന ഭക്തർക്ക് ഭക്ഷണം തയ്യാ‍റാക്കുന്നത് സിഖ് സംഘടനയിലെ ആളുകളാണ്.


"https://ml.wikipedia.org/w/index.php?title=ഗുരുദ്വാര_ബംഗ്ല_സാഹിബ്&oldid=2335036" എന്ന താളിൽനിന്ന് ശേഖരിച്ചത്