സിമ്രൻ
സിമ്രാൻ | |
---|---|
![]() | |
ജനനം | റിഷിബാല നവൽ 4 ഏപ്രിൽ 1976 മുംബൈ മഹാരാഷ്ട്ര, ഇന്ത്യ |
മറ്റ് പേരുകൾ | Simran Bagga |
സജീവ കാലം | 1995 - Present |
ഉയരം | 5'7 |
ജീവിതപങ്കാളി(കൾ) | Deepak Bagga (2003 - Present) |
ഒരു ഇന്ത്യൻ ചലച്ചിത്ര നടിയും നിർമ്മാതാവും ടെലിവിഷൻ വ്യക്തിത്വവുമാണ് സിമ്രാൻ ബഗ്ഗ (ജനനം: ഋഷിഭാല നേവൽ, ഏപ്രിൽ 4, 1976). പ്രധാനമായും തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളിലും ഹിന്ദി, മലയാളം, കന്നഡ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഇന്ത്യൻ ചലച്ചിത്രമേഖലയിലെ നൃത്ത, അഭിനയ വൈദഗ്ദ്ധ്യം കൊണ്ട് ശ്രദ്ധേയയായ അവർ മൂന്ന് ഫിലിംഫെയർ അവാർഡ് സൗത്ത്, മികച്ച നടിക്കുള്ള ഒരു തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡ്, മൂന്ന് സിനിമാ എക്സ്പ്രസ് അവാർഡുകൾ എന്നിവ നേടിയിട്ടുണ്ട്.
സ്വകാര്യ ജീവിതം[തിരുത്തുക]
1976 ൽ ഒരു പഞ്ചാബി കുടുംബത്തിൽ അശോക് നവലിന്റേയും ശാരദ നവലിന്റെയും മകളായി ജനിച്ചു. രണ്ട് സഹോദരിമാരുണ്ട്. സിമ്രൻ വിവാഹം ചെയ്തിരിക്കുന്നത് ഒരു പൈലറ്റായ ദീപക് ബഗ്ഗയെയാണ്. ഡിസംബർ 2, 2003 ന് ഇവരുടെ വിവാഹം കഴിഞ്ഞു. ഇവർക്ക് 2005 ൽ ഒരു മകൻ ജനിച്ചു. ഇപ്പോൾ ഡെൽഹിയിൽ സ്ഥിര താമസമാണ്.
അഭിനയ ജീവിതം[തിരുത്തുക]
തന്റെ അഭിനയ ജീവിതം തുടങ്ങിയത് ഹിന്ദി ചിത്രമായ സനം ഹർജായി എന്ന ചിത്രത്തിലാണ്. പക്ഷേ, ഈ ചിത്രം ഒരു പരാജയമായിരുന്നു. പിന്നീട് തെന്നിന്ത്യയിലേക്ക് നീങ്ങുകയും മലയാളത്തിൽ മമ്മൂട്ടി നായകനായി അഭിനയിച്ച ഇന്ദ്രപ്രസ്ഥം എന്ന ചിത്രത്തിൽ അഭിനയിച്ചു. പക്ഷേ, സിമ്രൻ ശ്രദ്ധേയായ ഒരു നടിയായത് തമിഴ് ചിത്രങ്ങളിലൂടെയാണ്. 1998 മുതൽ 2004 വരെ തമിഴിൽ ഒരു മുൻ നിര നടിയായിരുന്നു സിമ്രൻ. അക്കാലത്ത് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നടിമാരിൽ ഒരാളായിരുന്നു സിമ്രൻ. വിവാഹത്തിനു ശേഷം സിമ്രൻ ചലച്ചിത്ര രംഗത്ത് നിന്നും കുറച്ചു കാലത്തേക്ക് വിട്ടുനിന്നു.
സ്വകാര്യ ജീവിതം[തിരുത്തുക]
സിമ്രൻ പഞ്ചാബി, തമിഴ്, ഹിന്ദി എന്നീ ഭാഷകളിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. കൂടാതെ ഭരതനാട്യം, സാൽസ എന്നീ നൃത്തങ്ങളിലും സിമ്രൻ നന്നായി പ്രാവീണ്യം നേടിയിട്ടുണ്ട്.