Jump to content

ഗുരു നാനാക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗുരു നാനാക്ക്
Guru Nanak with Bhai Bala and Bhai Mardana and Sikh Gurus
ഗുരു നാനാക്ക്, ഭായി ബാല, ഭായി മർദാന, സിഖ് ഗുരുക്കന്മാർ എന്നിവരോടൊപ്പം
ജനനം
നാനാക്ക്

1469 ഏപ്രിൽ 15
റായ് ബോൽ കി താൽവണ്ടി,ദില്ലി സുൽത്താനത്ത്(ഇപ്പോൾ പാകിസ്താനി പഞ്ചാബിലെ നാൻകന സാഹിബ് )
മരണം1539 സെപ്റ്റംബർ 22
അന്ത്യ വിശ്രമംകർത്താർപൂർ
(ഇപ്പോൾ പാകിസ്താനിലെ പഞ്ചാബിൽ)
സജീവ കാലം1498 -1539
പിൻഗാമിഗുരു അങ്കദ്
ജീവിതപങ്കാളി(കൾ)മാതാ സുലഖാനി
കുട്ടികൾബാബ ശ്രീ ചന്ദ്, ബാബ ലക്ഷ്മീദാസ് എന്നിവർ
മാതാപിതാക്ക(ൾ)ബാബ മെഹ്ത കാലു, മാത തൃപ്ത

സിഖ് മതത്തിന്റെ സ്ഥാപകനും ആദ്യ സിഖ് ഗുരുവുമാണ് ഗുരു നാനാക്ക് ഉച്ചാരണം[1] (പഞ്ചാബി: ਗੁਰੂ ਨਾਨਕ; ഹിന്ദി: गुरु नानक, ഉർദു: گرونانک‬, [ˈɡʊɾu ˈnɑnək] Gurū Nānak) (ജീവിതകാലം,1469 ഏപ്രിൽ 15 – 1539 സെപ്റ്റംബർ 22). കാതക് മാസത്തിൽ (ഒക്റ്റോബർ-നവംബർ മാസങ്ങളിൽ) വരുന്ന എന്ന പൂർണ്ണചന്ദ്രനുള്ള ദിവസമാണ് ഇദ്ദേഹത്തിന്റെ ജനനദിവസമായ കാർത്തിക് പൂർണാഷ്ടമിയായി ലോകമാസകലം ആഘോഷിക്കപ്പെടുന്നത്.[2]

എല്ലാ സൃഷ്ടികളിലും കുടികൊള്ളുന്ന പരമമായ സത്യമായ ഏകദൈവത്തിന്റെ സന്ദേശം ജനങ്ങളിലേയ്ക്കെത്തിച്ചുകൊണ്ട് ഗുരുനാനാക്ക് ധാരാളം യാത്രകൾ ചെയ്തു.[3] തുല്യത, സാഹോദര്യം, സ്നേഹം, നന്മ എന്നിവ അടിസ്ഥാനമാക്കിയുള്ള ഒരു ആത്മീയ, സാമൂഹിക, രാഷ്ട്രീയ പ്രസ്ഥാനമാണ് ഇദ്ദേഹം പടുത്തുയർത്തിയത്.[4][5][6]

കബീർ ദാസ്ന്റെ സന്ദേശങ്ങളിൽ നിന്ന് പ്രചോദനം നേടിയ മഹാനായിരുന്നു ഗുരു നാനാക്ക്. സദാചാരനിഷ്ഠയും മതസഹിഷ്ണുതയുമാണ് അദ്ദേഹം ഊന്നിപ്പറഞ്ഞത്. ഇസ്ലാം മതത്തിന്റെയും ഹിന്ദു മതത്തിന്റെയും സാരാംശങ്ങൾ ഏകീകരിച്ച് ഒരു പുതിയ മതത്തിനു രൂപം കൊടുക്കുകയായിരുന്നു അദ്ദേഹം. ജാതിവിഭജനത്തിൽ അദ്ദേഹം വിശ്വസിച്ചിരുന്നില്ല. വിഗ്രഹാരാധനയെ ഗുരു നാനാക്ക് ശക്തിയുത്തം എതിർത്തിരുന്നു .[7]

പിന്നീട് ഗുരുക്കന്മാരായ ഒൻപത് പേർക്കും ഗുരുവിന്റെ ദിവ്യത്വം പകർന്നുകിട്ടി എന്നത് സിഖ് വിശ്വാസത്തിന്റെ ഭാഗമാണ്.[8]

അവലംബം

[തിരുത്തുക]
  1. Guru Nanak may be referred to by many other names and titles such as Baba Nanak or Nanak Shah.
  2. Dawe, Donald G. "Srī Gurū Nānak Dev". Encyclopaedia of Sikhism. Punjabi University Patiala. Retrieved 28 September 2013.
  3. Hayer, Tara (1988). Economic History of Sikhs: Sikh Impact Volume 1. Surrey, Canada: Indo-Canadian Publishers. p. 14.
  4. Sidhu, Dawinder (2009). Civil Rights in Wartime: The Post-9/11 Sikh Experience. Ashgate Publishing, Ltd. p. 26. ISBN 9781409496915.
  5. Khorana, Meena (1991). The Indian Subcontinent in Literature for Children and Young Adults: An Annotated Bibliography of English-language Books. Greenwood Publishing Group. p. 214. ISBN 9780313254895.
  6. Prasoon, Shrikant (2007). Knowing Guru Nanak. Pustak Mahal. ISBN 9788122309805.
  7. ഇന്ത്യാ ചരിത്രം വോള്യം I-മധ്യകാല ഇന്ത്യയിലെ മതപ്രസ്ഥാനങ്ങൾ, എ.ശ്രീധരമേനോൻ
  8. "Bhai Gurdas Vaaran". Search Gurbani. Retrieved 1 December 2012.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഗുരു_നാനാക്ക്&oldid=4092713" എന്ന താളിൽനിന്ന് ശേഖരിച്ചത്