സർദാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sardar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

സർദാർ എന്നത് ഒരു പേർഷ്യൻ (പേർഷ്യൻ: ലുവ പിഴവ് ഘടകം:Unicode_data-ൽ 469 വരിയിൽ : attempt to index local 'rtl' (a nil value)) പദമാണ്. കമാൻഡർ എന്നർത്ഥമുള്ള ഈ പദത്തിന്റെ വാക്കർത്ഥം പ്രധാന അധ്യാപകൻ എന്നാണ്.

ഉപയോഗം[തിരുത്തുക]

പ്രധാനമായും പ്രഭുക്കൻമാരെയും ഉന്നതകുലജാതരെയും സംബോധന ചെയ്യാനാണ് സർദാർ എന്ന പദം ഉപയോഗിച്ചിരുന്നത്. ഒരു ഗോത്രത്തിന്റെയും ഒരു സംഘത്തിന്റെയോ നേതാവിനെ വിളിക്കാൻ അറബിയിൽ ഉപയോഗിക്കുന്ന അമീർ എന്ന അറബി പദത്തിന്റെ പേർഷ്യൻ ഭാഷയിലെ പര്യായ പദമാണ് സർദാർ.

ഇന്നത്തെ ഇറാൻ ഉൾപ്പെടുന്ന പേർഷ്യയിൽ ആണ് ഈ പദം ഉപയോഗത്തിലുണ്ടായിരുന്നത്. ഓട്ടോമൻ സാമ്രാജ്യം, തുർക്കി എന്നിവിടങ്ങളിൽ സെർദാർ (Serdar) എന്നും ഈജിപ്തിൽ സർദാർ (Sirdar) എന്നും ഉപയോഗിച്ചിരുന്നു. മെസപ്പൊട്ടേമിയയിലും സിറിയ, സൗത്ത് ഏഷ്യൻ രാജ്യങ്ങളായ പാകിസ്താൻ, ഇന്ത്യ, നേപ്പാൾ കൊക്കേഷ്യ, മധ്യേഷ്യ, ബാൾക്കൻ എന്നിവിടങ്ങളിലും ഈ പദം പ്രയോഗിച്ചിരുന്നു. [1] മറാഠ സാമ്രാജ്യ കാലത്ത് വിവിധ മറാഠ സ്‌റ്റേറ്റുകളിലെ പ്രധാന പദവികളിലുള്ള ഉന്നതരെ വിളിക്കാൻ ഈ പദം വ്യാപകമായി ഉപയോഗിച്ചിരുന്നു.

രാജാക്കൻമാർ[തിരുത്തുക]

തെക്കേ ഏഷ്യയിലെ നിരവധി നാട്ടുരാജ്യങ്ങളിൽ ബ്രിട്ടീഷുകാർ സർദാർമാരെ നാട്ടുരാജാക്കൻമാരായി അവരോധിച്ചിരുന്നു. ഈ നാട്ടുരാജ്യങ്ങിലെ സർദാർമാർക്ക് ബ്രിട്ടീഷുകാർ പ്രത്യേകമായ അവകാശങ്ങൾ നൽകിയിരുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സർദാർ&oldid=2429723" എന്ന താളിൽനിന്നു ശേഖരിച്ചത്