ചുങ്കപ്പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമമാണ് ചുങ്കപ്പള്ളി. ചാലിയാറിന്റെ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.1970-കളിൽ വാണിജ്യാവശ്യത്തിനുള്ളതും അല്ലാത്തതിനുമായ ഒട്ടേറെ ബോട്ടുകളുടെയും വള്ളങ്ങളുടെയും സഞ്ചാര പാതയായിരുന്നു ചാലിയാർ പുഴ. ഫറൂഖിൽ നിന്നും മാവൂരിലേയ്ക്കും തിരിച്ചുമുള്ള യാത്രയ്ക്കിടയിലുള്ള ഒരു പ്രധാന കാത്തിരിപ്പുകേന്ദ്രമായിരുന്നു ചുങ്കപ്പള്ളി. അക്കാരണത്താൽ ആളുകൾ ഇവിടെ ചെറിയ കച്ചവടങ്ങളും മറ്റും ആരംഭിക്കുകയും,1990-കളുടെ തുടക്കത്തിൽ ചുങ്കപ്പള്ളി അതിന്റെ പ്രശസ്തിയുടെ ഔന്നത്യയില് എത്തുകയും ചെയ്തു. കാലക്രമേണ ബോട്ടുകളുടെ യാത്രകൾ കുറയാൻ തുടങ്ങുകയും ചുങ്കപ്പള്ളിയുടെ പ്രശസ്തി നശിക്കാനും തുടങ്ങി. ചുറ്റപ്പെട്ടു കിടക്കുന്ന ഹരിതാഭമായ കുന്നുകൾ ,അവയ്ക്കിടയിലൂടെ ഒഴുകുന്ന പുഴ, നിർമ്മലമായ തൂവെള്ള മണൽ, വലിയ മരവള്ളങ്ങൾ,മീന്പിടുത്തക്കാർ എന്നിവയാൽ മനോഹരവും പ്രശസ്തവുമാണ് ഇവിടം. ഈ മനോഹാരിത പല ചലചിത്ര-പ്രവർത്ത‍കരെയും ഇങ്ങോട്ട് ആകർഷിച്ചു.2003-ല് പ്രമുഖ ബോളിവുഡ് സംവിധായകന് പ്രിയദർശൻ,അദ്ദേഹത്തിന്റെ മോഹൻ ലാൽ ചിത്രത്തിലെ ചില രംഗങ്ങൾ ഇവിടെ നിന്നും ചിത്രീകരിക്കുകയുണ്ടായി. ഇന്ന് ഇവിടുള്ള കച്ചവടകേന്ദ്രങ്ങളും മറ്റും നാമാവശേഷങ്ങളാണ്. കോഴിക്കോട്,മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രശ്സ്തമായ വള്ളക്കടത്തും നാശോന്മുഖമാണ്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചുങ്കപ്പള്ളി&oldid=3314562" എന്ന താളിൽനിന്ന് ശേഖരിച്ചത്