ചിറ്റഗോങ് തുറമുഖം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചിറ്റഗോങ് തുറമുഖം
Straddle carrier from Port of Chittagong (05).JPG
ചിറ്റഗോങ് തുറമുഖത്തിലെ ഒരു ടെർമിനൽ
Location
രാജ്യം ബംഗ്ലാദേശ്
സ്ഥാനം ചിറ്റഗോങ്
അക്ഷരേഖാംശങ്ങൾ 22°18′47″N 91°48′00″E / 22.313°N 91.800°E / 22.313; 91.800Coordinates: 22°18′47″N 91°48′00″E / 22.313°N 91.800°E / 22.313; 91.800
Details
പ്രവർത്തനം തുടങ്ങിയത് 1887
പ്രവർത്തിപ്പിക്കുന്നത് ചിറ്റഗോങ് പോർട്ട് അതോറിറ്റി
ഉടമസ്ഥൻ ബംഗ്ലാദേശ് സർക്കാർ
തുറമുഖം തരം പ്രകൃതിദത്തം / കൃത്രിമം
Statistics
വാർഷിക ചരക്ക് ടണ്ണേജ് 54.78 ദശലക്ഷം (2014-15)[1]
വാർഷിക കണ്ടെയ്നർ വോള്യം 2.34 ദശലക്ഷം TEUs (2015-16)[2]
Website cpa.gov.bd

ബംഗ്ലാദേശിലെ ചിറ്റഗോങ്ങിൽ സ്ഥിതിചെയ്യുന്ന ഒരു പ്രധാന തുറമുഖമാണ് ചിറ്റഗോങ് തുറമുഖം (ബംഗാളി: চট্টগ্রাম বন্দর). ബംഗാൾ ഉൾക്കടലിന്റെ തീരത്തുള്ള ഏറ്റവും തിരക്കേറിയ തുറമുഖങ്ങളിലൊന്നാണിത്. ചരക്കുനീക്കത്തിനായി ബംഗാൾ ഉൾക്കടലിനെ ആശ്രയിക്കുന്ന രാജ്യങ്ങളിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ തുറമുഖം കൂടിയാണിത്. ലണ്ടനിലെ എൽലോയ്ഡ് എന്ന സ്ഥാപനത്തിന്റെ 2016-ലെ കണക്കുപ്രകാരം ലോകത്തിലെ ഏറ്റവും തിരക്കേറിയ തുറമുഖങ്ങളിൽ 76-ആം സ്ഥാനമാണ് ഇതിനുള്ളത്.[3] ബംഗ്ലാദേശിലെ 90 ശതമാനം കയറ്റുമതിയും ഇറക്കുമതിയും ഈ തുറമുഖത്തിലൂടെയാണ് നടക്കുന്നത്.[4] ഇന്ത്യയും നേപ്പാളും ഭൂട്ടാനും ചരക്കുനീക്കത്തിനായി ചിറ്റഗോങ് തുറമുഖത്തെ ആശ്രയിക്കുന്നുണ്ട്.[5][6] ഇതുമൂലം ഇവിടുത്തെ തിരക്കു ക്രമാതീതമായി വർദ്ധിക്കുന്നു.[7] ബംഗ്ലാദേശിലെ ഒരു പ്രധാന നദിയായ കർണാഫുലി നദി ചിറ്റഗോങ് തുറമുഖത്തിനടുത്തു വച്ചാണ് ബംഗാൾ ഉൾക്കടലിൽ പതിക്കുന്നത്.

ചരിത്രം[തിരുത്തുക]

1702-ൽ മുഗൾ ഭരണകാലത്ത് തുറമുഖത്തെത്തിയ ഡച്ച് കപ്പലുകൾ

പുരാതനകാലത്ത് തെക്കുകിഴക്കേ ഏഷ്യ, ചൈന, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളുമായി ചിറ്റഗോങ് തുറമുഖത്തിനു വ്യാപാര ബന്ധങ്ങളുണ്ടായിരുന്നു. ബി.സി. നാലാം നൂറ്റാണ്ടു മുതൽ തന്നെ ചിറ്റഗോങ് തുറമുഖത്തെക്കുറിച്ച് ചരിത്രത്താളുകളിൽ പരാമർശമുണ്ട്. രണ്ടാം നൂറ്റാണ്ടിൽ ടോളമി തയ്യാറാക്കിയ ഭൂപടത്തിലും ഈ തുറമുഖത്തെ അടയാളപ്പെടുത്തിയിട്ടുണ്ട്. പൗരസ്ത്യ ലോകത്തെ ഏറ്റവും മികച്ച തുറമുഖങ്ങളിലൊന്നായാണ് ഇതിനെ വിശേഷിപ്പിച്ചിരുന്നത്. ചെങ്കടൽ വഴി ആഫ്രിക്കൻ തീരങ്ങളിലേക്കും ഇന്ത്യൻ സമുദ്രതീരങ്ങളിലേക്കുമുള്ള സഞ്ചാരത്തെക്കുറിച്ച് ഒന്നാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഗ്രീക്ക് സഞ്ചാരസാഹിത്യ കൃതിയായ പെരിപ്ലസ് ഓഫ് ദി എറിത്രിയൻ സീയിൽ ചിറ്റഗോങ് തുറമുഖവും റോമൻ ഈജിപ്ഷ്യന്മാരും തമ്മിലുള്ള വ്യാപാരബന്ധത്തെക്കുറിച്ച് പരാമർശമുണ്ട്.[8] ഒൻപതാം നൂറ്റാണ്ടിൽ അറബികളും ഇവിടെ വ്യാപാരത്തിനെത്തി. ചിറ്റഗോങ്ങിൽ ഇസ്ലാം മതം പ്രചരിപ്പിക്കുന്നതിൽ അറബികൾ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

ബാഗ്ദാദിൽ നിന്നും ബസറയിൽ നിന്നുമുള്ള വ്യാപാരികൾ ചിറ്റഗോങ്ങുമായി വാണിജ്യബന്ധം പുലർത്തിയിരുന്നതായി 1154-ൽ അൽ ഇദ്രിസി രേഖപ്പെടുത്തിയിട്ടുണ്ട്.[9] ചൈനീസ് സഞ്ചാരികളായ ഹുയാൻ സാങ്ങിന്റെയും മാഹുവാന്റെയും കൃതികളിൽ ചിറ്റഗോങ് തുറമുഖത്തെക്കുറിച്ച് പറയുന്നുണ്ട്. പോർച്ചുഗീസുകാരുടെ ആഗമനത്തോടെ തുറമുഖത്തും പരിസരത്തും അവരുടെ കോളനികൾ സ്ഥാപിതമായി. മുഗൾ സാമ്രാജ്യത്തിലെ ഭരണാധികാരികൾ പോർച്ചുഗീസുകാരെ പുറത്താക്കിക്കൊണ്ട് തുറമുഖത്തിന്റെ അവകാശികളായിത്തീർന്നു.[10] 1757-ലെ പ്ലാസി യുദ്ധത്തോടെ ബ്രിട്ടീഷുകാർ ബംഗാൾ നവാബിനെ പരാജയപ്പെടുത്തി ചിറ്റഗോങ് തുറമുഖം പിടിച്ചെടുത്തു.[11]

ആധുനിക തുറമുഖം[തിരുത്തുക]

ചിറ്റഗോങ് തുറമുഖത്തിലൂടെ ആനകളെ കൊണ്ടുപോകുന്നു. 1960-ലെ കാഴ്ച

ബ്രിട്ടീഷ് ഇന്ത്യയിലെ പോർട്ട് കമ്മീഷണേഴ്സ് ആക്ട് പ്രകാരം 1887-ൽ ചിറ്റഗോങ് തുറമുഖത്തെ നവീകരിക്കുകയുണ്ടായി. 1888-ൽ ഒരു കമ്മീഷണറുടെ മേൽനോട്ടത്തിൽ തുറമുഖം ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. അക്കാലത്ത് കൽക്കട്ട, ധാക്ക, നാരായൺ ഗഞ്ച്, ബർമ്മയിലെ റംഗൂൺ, അക്യാബ് എന്നിവിടങ്ങളുമായി ചിറ്റഗോങ് തുറമുഖത്തിനു വിപുലമായ വ്യാപാരബന്ധമുണ്ടായിരുന്നു.[12][13] 1889-90 കാലഘട്ടത്തിൽ ഈ തുറമുഖത്തിലൂടെ 125000 ടൺ ചരക്കുകൈമാറ്റം നടന്നു.[14][15] തുറമുഖത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ ബ്രിട്ടീഷുകാർ 1905-11 കാലയളവിൽ ഇവിടെ ഒരു സ്ട്രാൻഡ് റോഡ് നിർമ്മിച്ചു. കിഴക്കൻ ബംഗാളിലെയും ആസാമിലെയും ചരക്കുകൈമാറ്റത്തിനായി ചിറ്റഗോങ് തുറമുഖത്തെ ആശ്രയിച്ചിരുന്നു. ഇരുപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ബർമ്മയും ബ്രിട്ടീഷ് ഇന്ത്യയുമായുള്ള വ്യാപാരത്തിനായി ഈ തുറമുഖത്തെ വ്യാപകമായി ഉപയോഗിച്ചുവന്നു. 1928-ൽ ബ്രിട്ടീഷ് ഭരണകൂടം ചിറ്റഗോങ് തുറമുഖത്തെ ഒരു മേജർ തുറമുഖമായി പ്രഖ്യാപിച്ചു.[16]

അരി, ചണം എന്നിവയുടെ വ്യാപാരത്തെയും ആസാമിലെയും ബർമ്മയിലെയും പെട്രോളിയം വ്യവസായത്തെയും പരിപോഷിപ്പിക്കുന്നതിൽ ഈ തുറമുഖം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് ബർമ്മയിലെ ബ്രിട്ടീഷ് സൈന്യം ചിറ്റഗോങ് തുറമുഖത്ത് അണിനിരന്നിരുന്നു.

1947-ൽ ഇന്ത്യയും പാകിസ്താനും സ്വതന്ത്രമായതോടെ ചിറ്റഗോങ് തുറമുഖം പാകിസ്താന്റെ ഭാഗമായി. അക്കാലത്ത് പാക് ഗവർണർ ജനറൽ മുഹമ്മദാലി ജിന്ന ഇവിടം സന്ദർശിക്കുകയും തുറമുഖത്തിന്റെ പ്രാധാന്യം മനസ്സിലാക്കുകയും ചെയ്തിരുന്നു.[17][18] 1960-ൽ പൂർവ്വ പാകിസ്താനിൽ ചിറ്റഗോങ് പോർട്ട് ട്രസ്റ്റ് രൂപീകരിച്ചു. 1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിനു സാക്ഷ്യം വഹിച്ച തുറമുഖം ബംഗ്ലാദേശിന്റെ പിറവിയോടെ പാകിസ്താനിൽ നിന്നും സ്വതന്ത്രമായി.[19] നിലവിൽ ബംഗ്ലാദേശ് സമ്പദ് വ്യവസ്ഥയുടെ അവിഭാജ്യ ഘടകമാണ് ചിറ്റഗോങ് തുറമുഖം.

മേൽനോട്ടം[തിരുത്തുക]

ബംഗ്ലാദേശ് നാവികസേനയുടെ സമുദ്ര ജോയി കപ്പൽ

ചിറ്റഗോങ് പോർട്ട് അതോറിറ്റിയാണ് തുറമുഖത്തിന്റെ മേൽനോട്ടം വഹിക്കുന്നത്. ബംഗ്ലാദേശ് തീരസംരക്ഷണ സേനയ്ക്കാണ് തുറമുഖത്തിന്റെ സംരക്ഷണച്ചുമതലയുള്ളത്.

സൗകര്യങ്ങൾ[തിരുത്തുക]

ചരക്കുനീക്കം കൈകാര്യം ചെയ്യുന്നതിനായി വിപുലമായ സൗകര്യങ്ങളാണ് ചിറ്റഗോങ് തുറമുഖത്തിലുള്ളത്. വൻകിട വ്യവസായസ്ഥാപനങ്ങളുടേതുൾപ്പടെ ധാരാളം ടെർമിനലുകൾ ഇവിടെയുണ്ട്.[20][21][22][23] ബംഗ്ലാദേശ് നാവികസേനയുടെ ഏറ്റവും വലിയ നേവൽ ബേസായ ബി.എൻ.എസ്. ഇസ്ലാഖാനും വ്യോമസേനയുടെ സഹ്റുൽ ഹഖ് എയർ ബേസും ഇവിടെ സ്ഥിതിചെയ്യുന്നു. തുറമുഖത്തിനു സമീപം ബംഗ്ലാദേശ് നാവിക അക്കാദമിയും ഒരു മിസൈൽ പരീക്ഷണകേന്ദ്രവും ഉണ്ട്.[24] ചിറ്റഗോങ് തുറമുഖത്തിൽ വച്ച് വിവിധ രാജ്യങ്ങളുമൊത്തുള്ള സൈനികാഭ്യാസങ്ങളും നടത്താറുണ്ട്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

 1. https://gain.fas.usda.gov/Recent%20GAIN%20Publications/Chittagong%20Port%20Overview%20and%20Other%20Inland%20Transportation_Dhaka_Bangladesh_1-22-2016.pdf
 2. "Development of ports and transportation for trade facilitation". Thefinancialexpress-bd.com. 2017-03-10. ശേഖരിച്ചത് 2017-07-24. CS1 maint: discouraged parameter (link)
 3. http://www.dhakatribune.com/bangladesh/2016/10/08/chittagong-port-ranks-76th-lloyds-register/
 4. http://news.apparelresources.com/trade-news/bangladeshs-chittagong-port-to-operate-247-to-ease-trade/
 5. Rabiul Hasan, Chapainawabganj (2011-07-17). "Nepal first to use Ctg port". Archive.thedailystar.net. ശേഖരിച്ചത് 2017-07-24. CS1 maint: discouraged parameter (link)
 6. "India and Bangladesh begin transhipment operations". Fairplay.ihs.com. 2016-06-16. ശേഖരിച്ചത് 2017-07-24. CS1 maint: discouraged parameter (link)
 7. "Congestion paralyzes Chittagong port". Joc.com. 2012-06-05. ശേഖരിച്ചത് 2017-07-24. CS1 maint: discouraged parameter (link)
 8. "Asia and Oceania: International Dictionary of Historic Places - Google Books". Books.google.com.bd. ശേഖരിച്ചത് 2017-07-24. CS1 maint: discouraged parameter (link)
 9. "Chittagong City - Banglapedia". En.banglapedia.org. ശേഖരിച്ചത് 2017-07-24. CS1 maint: discouraged parameter (link)
 10. "The History of Bengal: From the First Mohammedan Invasion Until the Virtual ... - Charles Stewart - Google Books". Books.google.com.bd. ശേഖരിച്ചത് 2017-07-24. CS1 maint: discouraged parameter (link)
 11. Editors, The. "Chittagong | Bangladesh". Britannica.com. ശേഖരിച്ചത് 2017-07-24. CS1 maint: discouraged parameter (link) CS1 maint: extra text: authors list (link)
 12. J. Forbes Munro (2003). Maritime Enterprise and Empire: Sir William Mackinnon and His Business Network, 1823-93. Boydell Press. p. 55. ISBN 978-0-85115-935-5.
 13. Willis's Current notes. London: G. Willis. 1886. p. 16.
 14. Tauheed, Q S (1 July 2005). "Forum for planned Chittagong's search for its conservation -I". The Daily Star. Dhaka. ശേഖരിച്ചത് 22 January 2015. CS1 maint: discouraged parameter (link)
 15. "The Bay of Bengal: Rise and Decline of a South Asian Region". YouTube. 2014-06-16. ശേഖരിച്ചത് 2017-07-24. CS1 maint: discouraged parameter (link)
 16. "Chittagong Port Authority - Banglapedia". En.banglapedia.org. ശേഖരിച്ചത് 2017-07-24. CS1 maint: discouraged parameter (link)
 17. Z. H. Zaidi; Quaid-i-Azam Papers Project (2001). Quaid-i-Azam Mohammad Ali Jinnah Papers: Pakistan : pangs of birth, 15 August-30 September 1947. Quaid-i-Azam Papers Project, National Archives of Pakistan. p. 34. ISBN 978-969-8156-09-1.
 18. "Soviet Naval Presence In The Indian Ocean" (PDF). ശേഖരിച്ചത് 2017-07-24. CS1 maint: discouraged parameter (link)
 19. New Mooring container terminal opens (2015-10-19). "New Mooring container terminal opens | Hellenic Shipping News Worldwide". Hellenicshippingnews.com. ശേഖരിച്ചത് 2017-07-24. CS1 maint: discouraged parameter (link)
 20. "KDS launches Tk 300cr ICD in Chittagong". The Daily Star. ശേഖരിച്ചത് 2017-07-24. CS1 maint: discouraged parameter (link)
 21. "Terminals & Facilities". OOCL. ശേഖരിച്ചത് 2017-07-24. CS1 maint: discouraged parameter (link)
 22. "FMO and IDCOL combine for port infrastructure loan in Bangladesh_N". TXF News. 2015-07-07. ശേഖരിച്ചത് 2017-07-24. CS1 maint: discouraged parameter (link)
 23. http://www.banglanews24.com (2013-09-03). "New oil storage terminal in BD". Banglanews24.com. ശേഖരിച്ചത് 2017-07-24. CS1 maint: discouraged parameter (link)
 24. Share on Twitter (2008-09-12). "Bangladesh building missile arsenal - Times of India". Timesofindia.indiatimes.com. ശേഖരിച്ചത് 2017-07-24. CS1 maint: discouraged parameter (link)

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചിറ്റഗോങ്_തുറമുഖം&oldid=2620865" എന്ന താളിൽനിന്ന് ശേഖരിച്ചത്