ഗൊമ്മടേശ്വരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Gomateswara statue.JPG
ഗോമതേശ്വരപ്രതിമ

കർണാടകയിലെ ഹസൻ ജില്ലയിൽ ശ്രാവണബെൽഗോളയിൽ ഇന്ദ്രഗിരി കുന്നിനു മുകളിൽ സ്ഥിതി ചെയ്യുന്ന 18 മീറ്റർ (57 അടി) ഉയരമുള്ള ഒരു ഒറ്റക്കൽപ്രതിമയാണ്‌ ഗോമതേശ്വരൻ. ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ൽ പ്ര​തി​മ​യാണിത്. ജൈനരുടെ തീർത്ഥാടനകേന്ദ്രമാണിത്. ജൈനരുടെ ആദ്യ തീർത്ഥങ്കരനായ ഋഷഭന്റെ നൂറു പുത്രന്മാരിൽ രണ്ടാമനായ ബാഹുബലി അഥവാ ഗോമതേശ്വരനോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിന്‌ ഗംഗാസാമ്രാജ്യത്തിലെ ഒരു മന്ത്രിയും സൈന്യാധിപനുമായിരുന്ന ചാമുണ്ഡരായനാണ്‌ പത്താം നൂറ്റാണ്ടിൽ ഈ പ്രതിമ നിർമ്മിച്ചത്.

നിർമ്മിതി[തിരുത്തുക]

ഒറ്റക്കല്ലിൽ തീർത്തിരിക്കുന്ന ഈ പ്രതിമ അരിഷ്ടനേമി എന്ന ശിൽപ്പിയാണ് നിർമ്മിച്ചത്. ഏകദേശം രണ്ടായിരത്തിലധികം വർഷം പഴക്കം ഈ പ്രതിമയ്ക്കുണ്ടെന്നു നിർണ്ണയിക്കപ്പെട്ടിരിക്കുന്നു. ഭൂമിയിൽ കാലുറപ്പിച്ച്, ശരീരത്തിൽ തൊടാതെ കൈകൾ താഴ്ത്തിയിട്ട് മുഖത്ത് പുഞ്ചിരിയോടെ നിൽക്കുന്ന രീതിയിൽ (കയോൽ‌സർഗ്ഗം എന്ന ഉപാന്ത്യഘട്ടമായി അതായത് ശരീരം വെടിയുന്നതിനു മുമ്പുള്ള അവസ്ഥയായി ജൈനർ ഈ നിൽപ്പിനെ വിശേഷിപ്പിക്കുന്നു)‍ ആണ് ഈ ശില്പം തീർത്തിരിക്കുന്നത്[1]. എ.ഡി. 981-ലെ ചൈത്ര ശുക്ര മാസത്തിലാണ് പ്രതിമയുടെ നിർമ്മാണം പൂർത്തിയായത്.

മഹാമസ്തകാഭിഷേകം[തിരുത്തുക]

പ്രധാന ലേഖനം: മഹാമസ്തകാഭിഷേകം

പന്ത്രണ്ടു വർഷത്തിലൊരിക്കൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർത്ഥാടകർ ഒത്തുകൂടി ഇവിടെ നടത്തുന്ന മഹാമസ്തകാഭിഷേകം എന്ന ചടങ്ങ് പ്രസിദ്ധമാണ്‌[1]. ച​ന്ദ​നം, മ​ഞ്ഞ​ൾ, കു​ങ്കു​മം, പാ​ൽ, നെ​യ്യ്, തൈ​ര്, ക​രി​ന്പി​ൻനീ​ര്, അ​രി​പ്പൊ​ടി എ​ന്നി​വ​കൊ​ണ്ടു നടത്തുന്ന ഈ അ​ഭി​ഷേ​കച്ചടങ്ങിന് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽനിന്നായി പതിനാ​യി​ര​ങ്ങ​ൾ പങ്കെടുക്കുന്നു.  2006-ലാണ്‌ ഈ ചടങ്ങ് അവസാനമായി നടന്നത്[2]. ആയിരക്കണക്കിന് ജൈനസന്യാസിമാർ ഈ പ്രതിമയുടെ മുകൾഭാഗത്തു നിന്ന് വിവിധ വസ്തുക്കൾ ഈ പ്രതിമയുടെ മേൽ ചൊരിയുന്നു. പാലും തേനും പുഷ്പങ്ങളും മുതൽ സ്വർണ്ണവും, വെള്ളിയും, വിലപിടിച്ച രത്നങ്ങളും വരെ ഇവിടെ അഭിഷേകം ചെയ്യപ്പെടുന്നു[3]‌..

യാത്രാപഥം[തിരുത്തുക]

ഹാസനിൽ നിന്നു 55 കിലോമീറ്ററും മൈസൂരിൽ നിന്നു 155 കിലോമീറ്ററും അകലെയാണ് ക്ഷേത്രം.

അവലംബം[തിരുത്തുക]

  1. 1.0 1.1 സുകുമാർ അഴീക്കോട് (1993). "4-ശാസ്ത്രവും കലയും". ഭാരതീയത (ഭാഷ: മലയാളം). കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. p. 103. ഐ.എസ്.ബി.എൻ. 81-7130-993-3. 
  2. http://www.mahamasthakabhisheka.com/index.htm
  3. HILL, JOHN (1963). "3-WESTERN INDIA". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. p. 116. 
"https://ml.wikipedia.org/w/index.php?title=ഗൊമ്മടേശ്വരൻ&oldid=2588804" എന്ന താളിൽനിന്നു ശേഖരിച്ചത്