സ്റ്റാച്യൂ ഓഫ് യൂണിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്റ്റാച്യൂ ഓഫ് യൂണിറ്റി
സ്റ്റാച്യൂ ഓഫ് യൂണിറ്റി is located in Gujarat
സ്റ്റാച്യൂ ഓഫ് യൂണിറ്റി
location of construction site in Gujarat
Coordinates 21°50′16″N 73°43′8″E / 21.83778°N 73.71889°E / 21.83778; 73.71889
സ്ഥലം സർദാർ സരോവർ അണക്കെട്ടിന് സമീപമുള്ള സാധൂ ബെറ്റ്, ഗുജറാത്ത്, ഇന്ത്യ
തരം Statue
നിർമ്മാണവസ്തു ഉരുക്ക്കൊണ്ടുള്ള ഘടനയിൽ, [reinforced concrete
ഉയരം
  • 182 മീറ്റർ (597 അടി)
  • including base: 240 മീറ്റർ (790 അടി)
[1]
ആരംഭിച്ചത് date 31 October 2013
സമർപ്പിച്ചിരിക്കുന്നത് to Sardar Patel
www.statueofunity.in

ഗുജറാത്തിൽ സ്ഥിതിചെയ്യുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ നിർദ്ദിഷ്ട സ്മാരക പ്രതിമയാണ് സ്റ്റാച്യൂ ഓഫ് യൂണിറ്റി (Statue of Unity). ഗുജറാത്തിലെ സർദാർ സരോവർ അണക്കെട്ടിലെ ജലാശയമധ്യത്തിലായുള്ള സാധൂ ബെറ്റ് എന്ന ദ്വീപിലാണ് ഇതിന്റ സ്ഥാനം. 182 മീറ്ററാണ്(597 അടി) ഈ നിർദ്ധിഷ്ട പ്രതിമയുടെ ഉയരം. നിർമ്മാണം പൂർത്തിയായാൽ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പ്രതിമയായിരിക്കും സ്റ്റാച്യൂ ഓഫ് യൂണിറ്റി.

ഐക്യ ഭാരതത്തിന്റെ നിർമ്മാണത്തിൽ സുപ്രധാന പങ്ക് വഹിച്ച് വ്യതിയായിരുന്നു ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെടുന്ന സർദാർ വല്ലഭായ് പട്ടേൽ. വല്ലഭായ് പട്ടെലിന് സമർപ്പിച്ചിരിക്കുന്ന ഈ ശില്പത്തിന് 2013 ഒക്ടോബർ 31-ആം തീയതി അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയാണ് തറക്കല്ലിട്ടത്. [2]

ഈ പദ്ധതിയോടനുബന്ധിച്ച് സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമയെ കൂടാതെ ഒരു സന്ദർശക കേന്ദ്രം, സംഗ്രഹാലയം, സ്മാരക ഉദ്യാനം, കൺ വെൻഷൻ സെന്റർ, ലേസർ ഷോ തുടങ്ങിയ മറ്റു പദ്ധതികളും വിഭാവനം ചെതിട്ടുണ്ട്.[3]

നിർമ്മാണം[തിരുത്തുക]

2010 ഒക്ടോബർ 7നാണ് ഈ പദ്ധതി ആദ്യമായി പ്രഖ്യാപിച്ചത്. [4] താഴെനിന്നും ഈ പ്രതിമയുടെ ആകെ ഉയരം 240 മീറ്റർ ആയിരിക്കും. ഇതിൽ 182 മീറ്ററാണ് പട്ടേൽ ശില്പത്തിന്റെ ഉയരം. ഉരുക്കൊകൊണ്ടുള്ള ഘടനയിൽ പ്രബലിത സിമറ്റ് കോൺക്രീറ്റ് ഉപയോഗിച്ചാണ് പ്രതിമ നിർമിക്കുന്നത്. പുറമെ വെങ്കലംകൊണ്ട് പൊതിഞ്ഞിരിക്കും. ഗുജറാത്തിലെ ഈ ശിലപത്തിന് അമേരിക്കയിലെ സ്റ്റാച്യൂ ഓഫ് ലിബർട്ടിയേക്കാളും ഇരട്ടി ഉയരം ഉണ്ടായിരിക്കും[1]

നാല് വർഷങ്ങൾ കൊണ്ടാണ് ഈ ഭീമാകാര ശില്പത്തിന്റെ നിർമാണം പൂർത്തീകരിക്കാൻ ഉദ്ദേശിക്കുന്നത്. 2500 കോടി ഇന്ത്യൻ രൂപയാണ് ഈ പദ്ധതിയ്ക്കായി ആകെ പ്രതീക്ഷിക്കുന്ന ചിലവ്.[5] പൊതു-സ്വകാര്യ പങ്കാളിത്തത്തിലുടെയാണ് ഈ പദ്ധതി യാഥാർത്ത്യമാക്കുന്നത്. 2012-13 സാമ്പത്തിക വർഷത്തിലെ ബഡ്ജറ്റിൽ[6] ഗുജറാത്ത് സർക്കാർ ഇതിനായി 100 കോടിരൂപ അനുവദിച്ചിരുന്നു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=സ്റ്റാച്യൂ_ഓഫ്_യൂണിറ്റി&oldid=1877430" എന്ന താളിൽനിന്നു ശേഖരിച്ചത്