ആദിയോഗി ശിവ പ്രതിമ
Adiyogi statue | |
---|---|
Coordinates | 10°58′21″N 76°44′26″E / 10.972416°N 76.740602°E |
സ്ഥലം | Isha Yoga Center, Coimbatore, Tamil Nadu, India |
രൂപകൽപ്പന | Sadhguru |
തരം | Statue |
നിർമ്മാണവസ്തു | Steel |
ഉയരം | 34 മീറ്റർ (112 അടി) |
പൂർത്തീകരിച്ചത് date | 24 February 2017 |
സമർപ്പിച്ചിരിക്കുന്നത് to | Lord Shiva as Adiyogi |
ആത്മീയാചാര്യൻ ജഗ്ഗി വാസുദേവിന്റെ കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷൻ കേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്ന ശിവഭഗവാന്റെ ഏറ്റവും വലിയ അർദ്ധകായ പ്രതിമയാണ് ആദിയോഗി ശിവ പ്രതിമ. പശ്ചിമഘട്ടത്തിന്റെ അരുകിലായി വെള്ളിയാങ്കിരി മലനിരകളുടെ താഴ്‌വരയിലുള്ള ഈ പ്രതിമ 2 കൊല്ലം കൊണ്ടു ഡിസൈൻ ചെയ്തു 8 മാസം കൊണ്ടു നിർമ്മിച്ചു എന്നതാണ് പ്രത്യേകത.[1] 112.4 അടി ഉയരമുള്ള ഈ പ്രതിമ 24.99 മീറ്റർ വീതിയിൽ 147 അടി നീളത്തിലാണ് സ്ഥിതി ചെയ്യുന്നത്. ലോകത്തെ ഏറ്റവും പൊക്കം കൂടിയ ഊർദ്ധ്വകായ പ്രതിമയെന്ന ഗിന്നസ് റിക്കോർഡ് നേടിയ ഈ പ്രതിമ പൂർണമായും സ്റ്റീൽ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.[2]
2017 ഫെബ്രുവരി 24 ന് മഹാശിവരാത്രി ദിനത്തിൽ ഭാരതീയ പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് ആദിയോഗി ശിവ പ്രതിമ അനാവരണം ചെയ്തത്.[3][4][5]
വിവരണം
[തിരുത്തുക]പ്രതിമയുടെ 112 അടി ഉയരം എന്നത് യോഗികളുടെ സംസ്കാരത്തിൽ സൂചിപ്പിച്ചിട്ടുള്ള മോക്ഷാ (വിമോചനം) നേടാനുള്ള 112 മാർഗങ്ങളെയാണ് സൂചിപ്പിക്കുന്നത്. കൂടാതെ ശിവന്റെ കഴുത്തിലെ സർപ്പം പ്രകൃതിസൗഹൃദത്തിന്റെയും ജീവജാലങ്ങളോടുള്ള സഹവർത്തിത്തത്തിന്റെയും തെളിവാണെന്നാണ് വിശ്വാസം.
അവലംബം
[തിരുത്തുക]- ↑ "Coimbatore: Narendra Modi unveils 112-feet Shiva statue on Mahashivaratri". Deccan Chronicle. 24 February 2017. Retrieved 27 February 2017.
- ↑ "Largest bust (sculpture)". Guinness World Records.
- ↑ 'Adiyogi bust' declared world's largest by Guinness Book of World, Hindustan Times, 12 May 2017.
- ↑ Vincenzo Berghella, Chennai and Coimbatore, India, Page 68.
- ↑ "Maha Shivratri 2017: PM Modi unveils 112-foot Shiva statue in Coimbatore". Daily News Analysis. 24 February 2017. Retrieved 1 March 2017.