ഗാസാ മുനമ്പ്
ഗാസ സ്ട്രിപ്പ് (പലസ്തീൻ) | |
---|---|
Flag | |
സ്ഥിതി |
|
വലിയ നഗരം | ഗാസ |
ഔദ്യോഗിക ഭാഷകൾ | അറബി |
• ആകെ വിസ്തീർണ്ണം | 360 കി.m2 (140 ച മൈ) |
• 2013 estimate | 1,763,387 |
ജി.ഡി.പി. (PPP) | 2009 estimate |
• ആകെ | 77 കോടി ഡോളർ (–) |
• പ്രതിശീർഷം | $3,100 (–) |
നാണയവ്യവസ്ഥ | (EGP, ILS) |
സമയമേഖല | UTC+2 ( ) |
• Summer (DST) | UTC+3 ( ) |
കോളിംഗ് കോഡ് | +970 |
ഇൻ്റർനെറ്റ് ഡൊമൈൻ | |
|
മെഡിറ്ററേനിയൻ കടലിന്റെ കിഴക്കൻ തീരത്തുള്ള ഒരു സ്വയംഭരണാധികാരമുള്ള അസ്തിത്വമാണ് ഗാസ സ്ട്രിപ്പ് (അറബി: قطاع غزة Qiṭāʿ Ġazzah, IPA: [qɪˈtˤɑːʕ ˈɣazza]). തെക്കുപടിഞ്ഞാറ് ഈജിപ്റ്റ് (11 കിലോമീറ്റർ); കിഴക്കും വടക്കും ഇസ്രായേൽ (51 കിലോമീറ്റർ) എന്നിവയാണ് അതിർത്തികൾ. 2007 മുതൽ ഈ പ്രദേശം പ്രായോഗികതലത്തിൽ ഹമാസ് എന്ന സായുധ സംഘടനയാണ് ഭരിക്കുന്നത്. 2012 മുതൽ ഐക്യരാഷ്ട്രസഭ ഈ പ്രദേശം പലസ്തീൻ രാജ്യത്തിന്റെ ഭാഗമായി കണക്കാക്കുന്നു. റാമള്ളായിലെ പലസ്തീനിയൻ ഭരണകൂടം ഈ പ്രദേശത്തിന്റെ മേൽ അധികാരം അവകാശപ്പെടുന്നുണ്ടെങ്കിലും ഹമാസ് അവകാശപ്പെടുന്നത് പലസ്തീനിയൻ അഥോറിറ്റിയുടെ അധികാരം തങ്ങൾക്കാണ് ലഭിക്കേണ്ടതെന്നാണ്. ഈ രണ്ടു വിഭാഗങ്ങൾ തമ്മിൽ സമരസപ്പെട്ട് മുന്നോട്ടുപോകാനുള്ള ശ്രമങ്ങൾ ഇതുവരെ വിജയിച്ചിട്ടില്ല.
ഗാസയിലെ പലസ്തീൻ ജനതയുടെ ഭൂരിഭാഗവും സുന്നി മുസ്ലീങ്ങളാണ്. വാർഷിക ജനസംഖ്യാവർദ്ധനവ് ഏകദേശം 3.2% ആണ്. ലോകത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യാവർദ്ധനയുള്ള രാജ്യങ്ങളിൽ ആറാം സ്ഥാനത്താണ് ഈ പ്രദേശം.[2] ഈ പ്രദേശത്തിന്റെ നീളം 41 കിലോമീറ്ററും വീതി 6 മുതൽ 12 വരെ കിലോമീറ്ററുമാണ്. ആകെ വിസ്തീർണ്ണം 365 ചതുരശ്ര കിലോമീറ്ററാണ്.[3] ജനസംഖ്യ 17 ലക്ഷത്തോളമാണ്.[2]
1948-ലെ യുദ്ധം അവസാനിച്ചതോടെയാണ് ഗാസ സ്ട്രിപ്പിന്റെ വടക്കും കിഴക്കുമുള്ള അതിർത്തികൾ രൂപപ്പെട്ടത്. ഇത് ഇസ്രായേലും ഈജിപ്റ്റും തമ്മിലുള്ള വെടിനിർത്തൽ കരാറനുസരിച്ച് 1949 ഫെബ്രുവരി 24-ന് അംഗീകരിക്കപ്പെട്ടു.[4] ഒത്തു തീർപ്പിന്റെ അഞ്ചാം ആർട്ടിക്കിൾ ഈ അതിർത്തി ഒരു അന്താരാഷ്ട്ര അതിർത്തിയാകില്ല എന്ന് വ്യവസ്ഥ ചെയ്തിരുന്നു. ആദ്യം ഗാസ സ്ട്രിപ്പിന്റെ ഭരണം നടത്തിയിരുന്നത് 1948-ൽ അറബ് ലീഗ് സ്ഥാപിച്ച പാലസ്തീൻ ഭരണകൂടമായിരുന്നു. ഈജിപ്റ്റിന്റെ സൈനിക നിയന്ത്രണത്തിൻ കീഴിൽ ഒരു പാവ സർക്കാർ എന്ന നിലയിലായിരുന്നു ഈ ഭരണകൂടം പ്രവർത്തിച്ചിരുന്നത്. ഇത് ഐക്യ അറബ് റിപ്പബ്ലിക്കുമായി ലയിക്കുകയും പിന്നീട് 1959-ൽ പിരിച്ചുവിടപ്പെടുകയും ചെയ്തു. ഇതിനുശേഷം 1967 വരെ ഇവിടെ ഭരണം നടത്തിയിരുന്നത് ഈജിപ്ഷ്യൻ സൈനിക ഗവർണറായിരുന്നു. ഇസ്രായേൽ 1967-ൽ ആറു ദിന യുദ്ധത്തിലൂടെ ഈ പ്രദേശം ഈജിപ്റ്റിൽ നിന്ന് പിടിച്ചെടുത്തു. 1993-ൽ ഒപ്പുവച്ച ഓസ്ലോ കറാറിന്റെ അടിസ്ഥാനത്തിൽ പാലസ്തീൻ ജനതയുടെ ആവാസകേന്ദ്രങ്ങളുടെ ഭരണം പലസ്തീനിയൻ അഥോറിറ്റിക്ക് നൽകപ്പെട്ടു. ആകാശം, ജലം അതിർത്തി കടക്കുന്ന സ്ഥാനങ്ങൾ എന്നിവയുടെ നിയന്ത്രണം ഇസ്രായേൽ തുടർന്നും കൈവശം വച്ചു. ഈജിപ്റ്റുമായുള്ള കര അതിർത്തിയുടെ നിയന്ത്രണവും ഇസ്രായേലിന്റെ കൈവശമായിരുന്നു. 2005-ൽ ഇസ്രായേൽ ഗാസ സ്ട്രിപ്പിൽ നിന്ന് ഏകപക്ഷീയമായി പിൻവാങ്ങി. 2006-ലെ പലസ്തീനിയൻ തിരഞ്ഞെടുപ്പും ഹമാസിന്റെ പിടിച്ചടക്കലിനും ശേഷം 2007 ജൂലൈമുതൽ ഹമാസ് ഗാസ സ്ട്രിപ്പിന്റെ പ്രായോഗിക ഭരണം കൈവശം വച്ചുവരുന്നു. പലസ്തീൻ ഭരണകൂടം ഗാസയുടെ നിയന്ത്രണം അവകാശപ്പെടുന്നുണ്ടെങ്കിലും ഐക്യത്തിനായുള്ള സംഭാഷണങ്ങൾ ഇതുവരെ ഫലം കണ്ടിട്ടില്ല.
കാലാവസ്ഥ
[തിരുത്തുക]ഗാസയിൽ ചൂടേറിയ പാതി വരണ്ട കാലാവസ്ഥയാണ് പൊതുവായി ഉള്ളത് ( hot semi-arid climate (Köppen: BSh)) . കടുത്ത വേനല്ക്കാലവും അത്ര തീവ്രമല്ലാത്ത ശൈത്യകാലവുമാണ് കാണപ്പെടുന്നത് .[5] ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ കൂടിയ ചൂട് അനുഭവപ്പെടുന്നു. ജനുവരിയിലാണ് ഏറ്റവും തണുപ്പനുഭവപെടുന്നത് ( 7 °C ). മഴ പൊതുവെ കുറവാണ് (116 mm) [6].
ഗാസാ പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
ശരാശരി കൂടിയ °C (°F) | 17 (62) |
17 (63) |
20 (69) |
26 (78) |
29 (84) |
31 (89) |
33 (91) |
33 (91) |
31 (88) |
28 (83) |
24 (75) |
19 (65) |
26 (78) |
ശരാശരി താഴ്ന്ന °C (°F) | 7 (45) |
7 (45) |
9 (49) |
13 (55) |
15 (60) |
18 (65) |
20 (69) |
21 (70) |
19 (66) |
17 (62) |
12 (54) |
8 (47) |
14 (57) |
മഴ/മഞ്ഞ് mm (inches) | 76 (2.99) |
49 (1.93) |
37 (1.46) |
6 (0.24) |
3 (0.12) |
0 (0) |
0 (0) |
0 (0) |
0 (0) |
14 (0.55) |
46 (1.81) |
70 (2.76) |
301 (11.86) |
ഉറവിടം: Weatherbase [7] |
അവലംബം
[തിരുത്തുക]- ↑ "Mideast accord: the overview; Rabin and Arafat sign accord ending Israel's 27-year hold on Jericho and the Gaza Strip" Archived 9 December 2020 at the Wayback Machine.. Chris Hedges, New York Times, 5 May 1994.
- ↑ 2.0 2.1 Gaza Strip Archived 2014-06-08 at the Wayback Machine. Entry at the CIA World Factbook
- ↑ Arie Arnon, Israeli Policy towards the Occupied Palestinian Territories: The Economic Dimension, 1967-2007. MIDDLE EAST JOURNAL, Volume 61, No. 4, AUTUMN 2007 (p. 575)
- ↑ Egypt Israel Armistice Agreement Archived 2014-05-25 at the Wayback Machine. UN Doc S/1264/Corr.1 23 February 1949
- ↑ "Gaza". Global Security. Retrieved 2009-01-25.
- ↑ "Monthly Averages for Gaza, Gaza Strip". MSN Weather. Archived from the original on 2009-02-10. Retrieved 2009-01-15.
- ↑ "Weatherbase: Climate Information for Gaza". Weatherbase.
ഗ്രന്ഥസൂചിക
[തിരുത്തുക]- Cobham, David P.; Kanafani, Noman (2004). The economics of Palestine: economic policy and institutional reform for a viable Palestinian state (Illustrated ed.). Routledge. ISBN 978-0-415-32761-9.
- Bregman, Ahron (2002). Israel's Wars: A History Since 1947. London: Routledge. ISBN 978-0-415-28716-6. (Google Books)
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- Statistical Atlas of Palestine Archived 2010-05-14 at the Wayback Machine. at the Palestinian Central Bureau of Statistics.
- Gaza Strip entry at The World Factbook
- Palestinian Territories at the United States Department of State.
- Gaza Strip Archived 2008-06-07 at the Wayback Machine. at UCB Libraries GovPubs.
- Gaza Strip ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ
- Gaza.net, a directory of Palestinian-related websites.
- Map of Palestinian Refugee Camps 1993 (UNRWA / CIA / University of Texas, Austin).
- Ramattan Live Stream of Gaza City Archived 2013-04-03 at the Wayback Machine. via UStream.
- GazaSiege.org - Background, News and Analysis on the siege of Gaza
- Hamas In Control of Gaza Strip
- New Palestinian Cabinet Sworn In
- Nutritional Assessment of the West Bank and Gaza StripPDF (72.0 bytes)
- Special: Gaza kidnapping Israeli News – Ynetnews English version of Yedioth Ahronoth
- War Enters the Classrooms: the consequences of the Mideast conflict for children of the Gaza Strip Archived 2012-02-12 at the Wayback Machine., by Inter Press Service (February 2007).
- Gaza Strip at Google Maps
- 1991 Map of the Gaza Strip, showing roads and Israeli towns.
- 1999 Map of the Gaza Strip (annotated photo).
- 2005 Map of the Gaza Strip (CIA / University of Texas, Austin).
- Life in the Gaza Strip at BBC News.
Mediterranean Sea | Cyprus Mediterranean Sea |
Israel | ||
Egypt · Mediterranean Sea | Israel | |||
Gaza | ||||
Egypt | Egypt | Israel |