കോവിലകത്തുമുറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വേട്ടക്കൊരുമകൻ ക്ഷേത്രം

കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു ഗ്രാമപ്രദേശമാണ് കോവിലകത്തുമുറി. നിലമ്പൂർ നഗരസഭയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ചരിത്രപ്രസിദ്ധമായ നിലമ്പൂർ കോവിലകം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. ഈ കോവിലകത്തിനാണ് ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ വേട്ടക്കൊരുമകൻ ക്ഷേത്രത്തിന്റെ നടത്തിപ്പ് ചുമതല. വർഷംതോറും ഈ ക്ഷേത്രത്തിൽ പാട്ടുത്സവം അഥവാ കളംപാട്ട് നടത്തിവരുന്നു. ചാലിയാർ നദി ഈ ഗ്രാമത്തിലൂടെ ഒഴുകുന്നു.

"https://ml.wikipedia.org/w/index.php?title=കോവിലകത്തുമുറി&oldid=1690265" എന്ന താളിൽനിന്നു ശേഖരിച്ചത്