കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാന്തപുരം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കാന്തപുരം (വിവക്ഷകൾ) എന്ന താൾ കാണുക. കാന്തപുരം (വിവക്ഷകൾ)
കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ
പൂർണ്ണ നാമം എ.പി അബൂബക്കർ മുസ്‌ലിയാർ
ജനനം കാന്തപുരം, പൂനൂർ, കോഴിക്കോട് ജില്ല
കാലഘട്ടം ആധുനിക യുഗം
Madh'hab ഷാഫി
പ്രധാന താല്പര്യങ്ങൾ വിദ്യാഭ്യാസ സാമൂഹിക പ്രവർത്തനം
സൃഷ്ടികൾ

 • വിശുദ്ധ പ്രവാചകന്മാർ,
 • സ്ത്രീ ജുമുഅ,
 • കൂട്ടുപ്രാർഥന,
 • ജുമുഅ ഖുതുബ,
 • അൽ-ഹജ്ജ്,.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ(എ.പി വിഭാഗം) ജനറൽ സെക്രട്ടറിയാണ് കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ [1]. അറബിയിൽ ശൈഖ് അബൂബക്കർ അഹ്മദ് എന്നും വിളിക്കാറുണ്ട്[2]. കോഴിക്കോട് ജില്ലയിലെ കാന്തപുരത്ത് ജനനം. കോഴിക്കോട് ജില്ലയിലെ കുന്നമംഗലത്ത് സ്ഥിതിചെയ്യുന്ന മർക്കസു സ്സഖാഫത്തി സുന്നിയയുടെ[3] ജനറൽ സെക്രട്ടറി. മുസ്‌ലിം പണ്ഡിതൻ, പ്രഭാഷകൻ, എഴുത്തുകാരൻ, സംഘാടകൻ, വിദ്യാഭ്യാസ പ്രവർത്തകൻ എന്നീ നിലകളിൽ കാന്തപുരം അറിയപ്പെടുന്നു.

അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ, സമസ്ത കേരള സുന്നി യുവജന സംഘം, സമസ്ത കേരള സുന്നി ജംഇയ്യത്തുൽ ഉലമ, കേരള മുസ്ലിം ജമാഅത്ത് എന്നീ സംഘടനകൾക്ക് നേതൃത്വം നൽകി വരുന്നു.

ജീവിത രേഖ[തിരുത്തുക]

കുട്ടിക്കാലം[തിരുത്തുക]

കോഴിക്കോടെ ജില്ലയിലെ താമരശേരിക്കടുത്ത ഉണ്ണികുളം ഗ്രാമപഞ്ചായത്തിൽ പെട്ട ഉൾനാടൻ ഗ്രാമമായ കാന്തപുരം എന്ന ഗ്രാമത്തിൽ മൌത്താരി അഹമ്മദ്‌ ഹാജിയുടെയും കുഞ്ഞീമ ഹജ്ജുമ്മ യുടെയും മകനായി 1939 മാർച്ച്-22 നാണ് ആലുങ്ങാപൊയിയിൽ അബൂബക്കർ മുസ്ലിയാർ ജനിച്ചത്‌. പിതാവ് അഹമ്മദ് ഹാജി ഖുർആൻ പണ്ഡിതനായിരുന്നു. മാതാവ് കുഞ്ഞീമ ഹജ്ജുമ്മ. തന്റെ പന്ത്രണ്ടാം വയസ്സിൽ പിതാവ് മരണപ്പെട്ടു. കാന്തപുരം എ.എം.എൽ.പി. സ്കൂളിൽ പ്രാഥമിക പഠനം നേടി. പിന്നീട് ഹയർ എലിമെന്ററി വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് ഖുർആൻ പാരായണ ശാസ്ത്രത്തിൽ പ്രാവീണ്യം നേടിയ ഖാരിഅ ആയിരുന്ന പുത്തൂർ അബ്ദുള്ള മുസ്ലിയാരിൽ നിന്നും ഖുർആൻ പഠനം പൂർത്തിയാക്കി. പിന്നീട് കാന്തപുരം,വാവാട്, പൂനൂർ ,കോളിക്കൽ, തലക്കടത്തൂർ,ചാലിയം തുടങ്ങിയ പള്ളികളിൽ താമസിച്ചു മത പഠനം നേടിയടുത്തു. 1961-ൽ ഉപരിപഠനത്തിനായ വെല്ലൂർ ബാഖിയാത്തു സാലിഹാത് അറബിക് കോളേജിൽ ചേർന്നു.

നേതൃത്വത്തിലേക്ക്[തിരുത്തുക]

1962-ൽ തന്റെ ഇരുപത്തഞ്ചാം വയസ്സിലാണ് എളേറ്റിൽ മങ്ങാട് മസ്ജിദിൽ കാന്തപുരം അബൂബക്കർ മുസ്ലിയാർ ദർസ് (മത പഠന ക്ലാസ്) ആരംഭിക്കുന്നത്. 1970-ൽ കൊളിക്കൽ ജുമാ മസ്ജിദിലേക്ക് മാറിയ അദ്ദേഹം ആറു വര്ഷത്തിനു ശേഷം സ്വന്തം നാടായ കാന്തപുരം ജുമാ മസ്ജിദിലെ ദർസ് ചുമതലയേറ്റു. സ്വന്തം നാട്ടിലെത്തിയ അദ്ദേഹം അവിടെ കാരന്തൂർ മർകസു സ്സഖാഫത്തി സുന്നിയ്യ എന്ന സ്ഥാപനം സ്ഥാപിച്ചു. 1981 മുതൽ അവിടെ സദർ മുദരിസും പ്രിൻസിപ്പലുമായി. അതിനിടയിൽ 1974 ഏപ്രിലിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗമായി. പിന്നീട് അതിന്റെ ഓഫിസ് സെക്രട്ടറിയും ജോയിന്റ് സെക്രട്ടറിയുമായി. 1976 ൽ സംഘടന അഖിലേന്ത്യാ തലത്തിലേക്ക് വ്യാപിപ്പിക്കാൻ ചുമതലപ്പെടുത്തിയ മൂന്നംഗ സമിതിയിൽ അംഗമായി. 1975 മുതൽ 1989 വരെ സമസ്ത കേരളാ സുന്നീ യുവജന സംഘം ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. 1996 മുതൽ 2004 വരെ ഇതര സംഘടനയുടെ പ്രസിഡണ്ടായിരുന്നു. 1987-ൽ കേരള ഹജ്ജ് കമ്മിറ്റി അംഗം, അറബി പാഠ പുസ്തക സംശോധനാ കമ്മിറ്റി അധ്യക്ഷൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1989 മുതൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച് വരുന്നു. 1993 ൽ അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ നിലവിൽ വന്നപ്പോൾ അതിന്റെ ജനറൽ സെക്രട്ടറിയായി. 1993 ൽ തന്നെ കോഴിക്കോട് സംയുക്ത ഖാദിയായി ബൈഅത്ത് ചെയ്യപ്പെട്ടു. ഇപ്പോൾ സുന്നീ യുവജന സംഘം സുപ്രീം കൌൺസിൽ അധ്യക്ഷനാണ്. കൂടാതെ സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ്‌ ട്രഷറർ, മർകസുസഖാഫത്തി സുന്നിയ്യ ജനറൽ തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്.

ആഗോള തലത്തിൽ[തിരുത്തുക]

ആഗോള രംഗത്ത് മുസ്‌ലിംകൾക്കിടയിൽ ശ്രദ്ധേയനായ നേതാവാണ് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ[4]. ജോർദ്ദാൻ രാജാവിന്റെ മേൽനോട്ടത്തിൽ പ്രവത്തിക്കുന്ന റോയൽ അൽ ബയ്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് തോട്ട്‌ [5]മുസ്ലിം വേൾഡ് ലീഗ് തുടങ്ങിയ ലോക സംഘടനകളിൽ അംഗമാണ് അദ്ദേഹം.[6] ലോകത്തെ പ്രധാന മുസ്ലിം നേതാക്കളെല്ലാം അംഗമായ ഇതേ സംഘടനയുടെ പ്രതിനിധി മെമ്പറുമാണ് കാന്തപുരം[7]. സഊദി അറേബ്യ ,യു.എ.ഇ തുടങ്ങിയ അറബ് രാഷ്ട്രങ്ങളുടെ തലവന്മാരുമായും കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർക്ക് വ്യക്തിബന്ധമുണ്ട്. സഊദി ഭരണകൂടം നിതഖാത് നിയമം നടപ്പിലാക്കിയപ്പോൾ കാന്തപുരം മക്കയിലെ ഗവർണറുമായി ചർച്ച നടത്തിയിരുന്നു[8][9].

ലോകത്തെ സ്വാധീനിച്ച അഞ്ഞൂറ് മുസ്‌ലിം വ്യക്തിത്വങ്ങളിൽ ഒരാൾ[തിരുത്തുക]

ജോർദാനിലെ അമ്മാൻ ദി റോയൽ ഇസ്ലാമിക് സ്ട്രാറ്റജിസ് സ്റ്റഡീസ് സെന്റർ പ്രസിദ്ധീകരിച്ച ലോകത്തെ സ്വാധീനിച്ച അഞ്ഞൂറ് മുസ്ലിം വ്യക്തികളിൽ ഒരാളായി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരെ തെരഞ്ഞെടുത്തിട്ടുണ്ട്.2010 മുതൽ 2015 വരെ പുറത്തിറക്കിയ ഈ പട്ടികയിൽ അഞ്ചുവർഷവും കാന്തപുരം ഇടം നേടിയിട്ടുണ്ട്. മുസ്‌ലിം സമുദായ വികാസത്തിന് നൽകിയ സേവനങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പട്ടിക പുറത്തിറക്കുന്നത്‌.[10][11]

പ്രവർത്തനങ്ങൾ[തിരുത്തുക]

മത രംഗത്ത്[തിരുത്തുക]

മുസ്‌ലിംകൾ ഉൾപ്പെടെയുള്ള ദുർബല വിഭാഗങ്ങളുടെ സാമൂഹിക വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യമാക്കിയാണ് കോഴിക്കോടെ ജില്ലയിലെ കാരന്തൂർ പ്രദേശത്തു തന്റെ പ്രവർത്തനങ്ങൾക്ക് കാന്തപുരം തുടക്കമിട്ടത്[അവലംബം ആവശ്യമാണ്][12]. അനാഥാലയങ്ങൾ, തൊഴിൽ പരിശീലന കേന്ദ്രങ്ങൾ, ശരീഅത്ത്, ഖുർആൻ പഠന കേന്ദ്രം, എന്ജിനീയറിംഗ് കോളേജ്, ലോ കോളേജ്, ഇംഗ്ലീഷ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അന്താർദേശീയ പാഠശാലകൾ, വനിതാ വിദ്യാഭ്യാസ കേന്ദ്രങ്ങൾ, ആശുപത്രികൾ, വ്യാപാര സമുച്ചയങ്ങൾ, തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഉൾപ്പെടുന്ന മർക്കസു സ്സഖാഫത്തി സുന്നിയ എന്ന പ്രശസ്ത സ്ഥാപനത്തിന്റെ സൂത്രധാരനും സ്ഥാപകനും, സ്ഥാപിത കാലം മുതൽ ജനറൽ സെക്രട്ടറിയും ആണ് കാന്തപുരം[13]. ആ­യി­ര­ക്ക­ണ­ക്കി­ന് പള്ളി­ക­ളും മറ്റു വി­ദ്യാ­ഭ്യാസ സ്ഥാ­പ­ന­ങ്ങ­ളും മർ­ക­സി­ന് കീ­ഴിൽ കേ­ര­ള­ത്തി­ന് അക­ത്തും പു­റ­ത്തു­മാ­യി സ്ഥാ­പി­ച്ചി­ട്ടു­ണ്ട്. കൂടാതെ അനേകം സ്ഥാപനങ്ങളുടെ ഉപദേശകൻ,ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്നു. ഒട്ടേറെ സുന്നി പോഷക സംഘടനകൾ ,സുന്നി പ്രസിദ്ധീകരണങ്ങൾ ,സുന്നി മുഖ പത്രമായ സിറാജ് ദിനപത്രം തുടങ്ങിയവയുടെ പ്രവർത്തനങ്ങളും കാന്തപുരത്തിന്റെ കീഴിലാണ്. അനേകം മഹല്ലുകളുടെ ഖാസിയാണ് കാന്തപുരം. കാന്തപുരത്തിന്റെ പ്രവർത്തന മേഖല ഇന്ത്യുയുടെ മറ്റു സംസ്ഥാനങ്ങളിലും വ്യാപിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കുകയും പള്ളികളും മദ്റസകളും നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. ഹരിയാനയിലും, ഡൽഹിയിലും ,യുപിയിലും, ബംഗാളിലും ഒറീസ്സയിലും കാന്തപുരം സുന്നികൾക്ക് സ്ഥപനങ്ങളും പ്രവർത്തന മേഖലകളും ഉണ്ട്.

വിദ്യഭ്യസ രംഗത്ത്[തിരുത്തുക]

കാന്തപുരം ഏറ്റവും കൂടുതൽ ശ്രദ്ധ ചെലുത്തന്ന പ്രവർത്തന മണ്ഡലമാണ് വിദ്യഭ്യസ രംഗം, നിലവിൽ അദ്ദേഹത്തിൻറെ സ്ഥാപനമായ മർകസിൽ നിന്ന് 75000 മത ഭൗതിക പഠനം പൂർത്തിയാക്കി സമൂഹത്തിൽ ഇറങ്ങിട്ടുണ്ട്. വിദ്യഭ്യസ രംഗത്തെ കാന്തപുരത്തിൻറെ സ്വപ്ന പദ്ധതിയായ മർക്കസ് നോളജ് സിറ്റി [14] കോഴിക്കോട് കൈതപ്പൊയിൽ എന്ന സ്ഥലത്ത് 120 എക്ടരിൽ നിർമ്മാണം തുടങ്ങിയിരിക്കുന്നു.അദ്ദേഹത്തിന് കീഴിൽ ഇന്ത്യയിലുടനീളം ധാരാളം മത ഭൗതിക വിദ്യാഭ്യാസ സ്ഥാപങ്ങൾ പ്രവർത്തിക്കുന്നു

ജീവകാരുണ്യ രംഗത്ത്[തിരുത്തുക]

അനാഥകളായ വിദ്യാർഥി വിദ്യാർഥിനികളെ ദത്തെടുത്ത് വിദ്യാഭ്യാസവും ഭക്ഷണ, താമസ സൗകര്യങ്ങളും നൽകുന്നതിലും അവർക്ക് ഉന്നത പഠനവും ലഭ്യമാക്കുന്നതിനു കാന്തപുരത്തിന്റെ കീഴിൽ വിവിധ അനാഥാലയങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കാരന്തൂരിലെ മർക്കസ്‌ ക്യാമ്പസിൽ നിലകൊള്ളുന്ന തുർക്കിയ്യ അനാഥാലയത്തിൽ ആയിരത്തിലധികം അനാഥകൾ സംരക്ഷിക്കപ്പെടുന്നു. ഭൂകമ്പം നാശം വിതച്ച ആന്തമാൻ നിക്കോബാർ ദ്വീപുകൾ, ബംഗാൾ, ത്രിപുര, പഞ്ചാബ്, ഗുജറാത്ത്, ആസ്സാം, ഒറീസ്സ, ഇന്ത്യ - പാക്ക് അതിർത്തി പ്രദേശങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലെ അനാഥരും ദുർബലരുമായ വിദ്യാർതികൾക്ക് മർക്കസ്‌ പഠന സൗകര്യം നൽകുന്നുണ്ട്. നേപ്പാൾ പോലുള്ള രാജ്യങ്ങളിൽ അടുത്തകാലത്ത് പ്രവർത്തനം വ്യപിപ്പിച്ചിട്ടുണ്ട്. സംഘർഷങ്ങളുടെ ഫലമായി അനാഥകളാക്കപ്പെടുകയോ പഠന സൌകര്യങ്ങൾ നിഷേധിക്കപ്പെടുകയോ ചെയ്ത കാശ്മീരി വിദ്യാർഥികളെ മർക്കസിനു കീഴിൽ സംരക്ഷിച്ചു വിദ്യാഭ്യാസം നൽകുന്നുണ്ട്. വിദേശ രാഷ്ട്രങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നുണ്ട് ഇദ്ദേഹം[15].അദ്ദേഹം നേതൃത്വം നൽകുന്ന സുന്നിയുവജന സംഗം (എസ് വൈ എസ് )ന്റെ കീഴിൽ ആതുര ശുശ്രൂഷ പ്രവർത്തനങ്ങൾക്കായി 'സാന്ത്വനം 'എന്ന ഉപ വിഭാഗം പ്രവർത്തിക്കുന്നു.ഗവ മെഡിക്കൽ കോളേജുകൾ ,ജില്ല -താലൂക്ക് ആശുപത്രികളിൽ സൌജന്യ വളണ്ടിയർ സേവനം,ഉപകാരണങ്ങൾ സമർപിക്കൽ,ആംബുലൻസ് സർവീസ് ,സൌജന്യ മരുന്ന് ഭക്ഷണ വിതരണം ,പ്രാദേശികമായി മെഡിക്കൽ ഉപകാരനങ്ങളും വളണ്ടിയർ സേവനവും നൽകുന്ന മെഡിക്കൽ ക്ലിനിക്കുകൾ ,സാന്ത്വനം ക്ലബ്ബുകൾ എന്നിവ സംസ്ഥാനത്തെ 2000 അതികം സ്ഥലങ്ങളിൽ പ്രവർത്തിക്കുന്നു

സാമൂഹിക രംഗത്ത്[തിരുത്തുക]

മത രംഗത്ത് സേവനം ചെയ്യുന്നതോടൊപ്പം സാമൂഹിക സേവനവും കാന്തപുരം നിർവഹിക്കുന്നു. മതേതര പൊതുമണ്ഡലത്തിൽ ഇടപെടാറുള്ള ഒരു മുസ്ലിം നേതാവാണ് കാന്തപുരം. ഇന്ത്യയിൽ പിന്നോക്കം നിൽക്കുന്ന വിവിധ മേഖലകളിൽ സേവന ദൗത്യവുമായി അദ്ദേഹം എത്തിയിട്ടുണ്ട്. ബംഗാളിലും ആസാമിലും ത്രിപുരയിലുമെല്ലാം ദുരിതത്തിൽ ജീവിക്കുന്നവരുടെ ഇടയിലേക്ക് കടന്നുവരികയും അവരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കി പരിഹാരമുണ്ടാക്കുകയും ചെയ്തു കൊണ്ടിരിക്കുന്നുണ്ട്.

യാത്രകൾ[തിരുത്തുക]

 • "മനുഷ്യമനസ്സുകളെ കോർത്തിണക്കുക"എന്ന ശീർഷകത്തിൽ 1999 ൽ ഒരു കേരള യാത്ര നടത്തുകയുണ്ടായി[16].
 • 2012 ൽ കാസർഗോട്ടു നിന്നും തിരുവനന്തപുരത്തേക്ക് "മാനവികതയെ ഉണർത്തുക"യെന്ന മുദ്രാവാക്യവുമായി കേരളയാത്ര നടത്തി[17].
 • 2014 ൽ കർണ്ണാടകയാത്ര നടത്തി.
 • ആസാം യാത്ര
 • കാശ്മീർയാത്ര

രചിച്ച പ്രധാന ഗ്രന്ഥങ്ങൾ[തിരുത്തുക]

മലയാളം[തിരുത്തുക]

 • ഇസ്‌ലാമിലെ ആത്മീയ ദർശനം[18]
 • വിശുദ്ധ പ്രവാചകന്മാർ ഇത് അറബിയിലേക്ക് ട്രാാൻസിലേറ്റ് ചെയ്തിട്ടുല്ൺട്
 • സ്ത്രീ ജുമുഅ
 • കൂട്ടുപ്രാർഥന
 • ജുമുഅ ഖുതുബ
 • അൽ-ഹജ്ജ്
 • മൈന്റ് ഓഫ് ഇസലാം
 • അമേരിക്കൻ ഡയറി
 • ത്വരീഖത്ത് ഒരു പഠനം

അറബി[തിരുത്തുക]

 • ﺍﻟﻠﻐﺔ
 • ﻋﺼﻤﺔ ﺍﻷﻧﺒﻴﺎﺀ ﺍﻟﻌﺮﺑﻴﺔ
 • ﺍﻟﻮﺣﺪﺓ ﺍﻹﺳﻼﻣﻴﺔ
 • ﺍﻻﺗﺒﺎﻉ ﻭﺍﻻﺑﺘﺪﺍﻉ
 • ﺭﻳﺎﺽ ﺍﻟﻄﺎﻟﺒﻴﻦ
 • ﺇﻇﻬﺎﺭ ﺍﻟﻔﺮﺡ ﻭﺍﻟﺴﺮﻭﺭ ﺑﻤﻴﻼﺩ ﺍﻟﻨﺒﻲ ﺍﻟﻤﺒﺮﻭﺭ
 • ﺍﻟﺴﻴﺎﺳﺔ اﻹﺳﻼﻣﻴﺔ
 • ﺍﻟﻤﻮﻟﺪ ﺍﻟﺮﻭﻱ
 • ﺗﻌﻈﻴﻢ ﺍﻻﻛﺎﺑﺮ وﺍﺣﺘﺮﺍﻡ ﺍﻟﺸﻌﺎﺋﺮ
 • ﻓﻴﻀﺎﻥ ﺍﻟﻤﺴﻠﺴﻼﺕ ﻓﻲ ﺑﻴﺎﻥ اﻹﺟﺎﺯﺓ ﺍﻟﻤﺘﺪﺍﻭﻟﺔ
 • ﻣﻘﺪﻣﺔ ﻟﺪﺭﺍﺳﺔ ﺍﻹﺳﻼﻡ
 • ﺻﻼﺓ ﺍﻟﻤﺮﺃﺓ
 • ﺩﺭﺍﺳﺔ ﻋﻦ ﺃﻫﻞ ﺍﻟﺴﻨﺔ
 • ﺍﻟﺘﻌﺎﻳﺶ ﺍﻟﺴﻠﻤﻲ
 • ﺃﻓﺎﻛﺮ ﻣﺴﻠﻤﻲ ﺍﻟﻌﺎﻟﻢ
 • ﺍﻟﺪﻋﺎﺀ ﺑﻌﺪ ﺍﻟﺼﻠﻮﺍﺕ

നേതൃത്വം നൽകുന്ന സ്ഥാപനങ്ങൾ[തിരുത്തുക]

വിമർശനങ്ങൾ[തിരുത്തുക]

 • ചേകന്നൂർ മൗലവിയുടെ കൊലപാതകത്തിൽ ഇദ്ദേഹത്തിന് പങ്കുണ്ട് എന്ന ഒരു ആരോപണം ഉയർന്നിരുന്നു. പക്ഷെ സി‌ബിഐ അടക്കം തീവ്ര അന്വേഷണം നടത്തിയിട്ടും ഒരു തെളിവും കിട്ടിയിട്ടില്ല. [19]
 • പെൺകുട്ടികൾ വഴിപിഴക്കാതിരിക്കാൻ വിവാഹപ്രായം പതിനാറാക്കണമെന്ന അദ്ദേഹത്തിൻറെ വാദം വൻവിവാദമാവുകയുണ്ടായി. . [20]
 • ലിംഗ സമത്വം പ്രകൃതി വിരുദ്ധവും ഇസ്ലാമിക വിരുദ്ധവും ആണെന്നും സ്ത്രീയുടെ പ്രധാന കർമ്മ മേഖല കുടുംബമാണ് എന്നുള്ള കാന്തപുരത്തിന്റെ പ്രസ്താവന കേരളത്തിൽ വൻ വിവാദം ഉണ്ടാക്കി .നിസ പ്രോഗ്രസീവ് മുസ്‌ലിം വുൺസ് ഫോറം കാന്തപുരം എ.പി അബൂബക്കർ മുസലിയാരുടെ കോലം കത്തിച്ചു[21]. ഇതിനിടയാക്കിയത് അദ്ദേഹം പ്രസ്ഥാവിച്ച "സ്ത്രീകൾക്കേ പ്രസവിക്കാൻ കഴിയൂ"എന്നത് സ്ത്രീകൾക്ക് പ്രസവിക്കാനേ കഴിയൂ എന്ന് മാധ്യമങ്ങൾ തെറ്റായി പ്രചരിപ്പിച്ചതാണ്[അവലംബം ആവശ്യമാണ്].
 • ലിംഗ നീതി ,സ്ത്രീ പുരുഷ തുല്യത എന്നിവയെ ശക്തമായി എതിർക്കുന്ന മുസ്ലിം നേതാവ് ആയി ആണ് കാന്തപുരം പൊതുവെ വിലയിരുത്തപ്പെടുന്നത് .
 • പ്രവാചകന്റെ കേശം സംരക്ഷിക്കുന്നതിനായി കാന്തപുരം നിർമ്മിക്കാൻ ഇരിക്കുന്ന പള്ളിക്കെതിരെ മുസ്ലിം സമുദായത്തിനു അകത്തു നിന്നും പുറത്തു നിന്നും വിമർശനം ഉണ്ടായി . കാന്തപുരം കച്ചവട ലക്ഷ്യം മുന്നിൽ കണ്ടാണ്‌ ഇതിനു മുതിരുന്നതെന്ന് മറ്റു മുസ്ലിം സംഘടനകൾ ആരോപിച്ചപ്പോൾ ,മുടി ബോഡി വേസ്റ്റ് ആണെന്നും പ്രവാചകന്റെ മുടിക്കല്ല ആശയങ്ങൾക്ക് ആണ് പ്രാധാന്യം കൊടുക്കേണ്ടത് എന്നും പ്രമുഖ സിപിഎം നേതാവ് പിണറായി വിജയൻ പറഞ്ഞു . [22]

പുരസ്കാരങ്ങൾ[തിരുത്തുക]

 • മികച്ച സാമൂഹിക പ്രവർത്തകന് 1992 ൽ റാസൽ ഖൈമ ഇസ്‌ലാമിക് അക്കാദമി അവാർഡ്.
 • മികച്ച വിദ്യാഭ്യാസ സാമൂഹിക സേവനങ്ങൾക്ക് 2000 ൽ ഇന്ത്യൻ ഇസ്‌ലാമിക് സെൻറർ അവാർഡ്.
 • മികച്ച ഇസ്‌ലാമിക വിദ്യാഭ്യാസ പ്രവർത്തനത്തിനും അനാഥകളുടെ സംരക്ഷണത്തിനും 2005 ൽ ഹാമിൽ അൽ ഗൈത് ഇൻറർനാഷണൽ ഹോളി ഖുർ ആൻ അവാർഡ്.
 • 2006 നവമ്പറിൽ മാക് യു.എ.ഇ ഇൻഡോ അറബ് ഇസ്‌ലാമിക് പേഴ്സണാലിറ്റി അവാർഡ്.[23]
 • ഇസ്ലാമിക പൈതൃകമൂല്യങ്ങൾ സംരക്ഷിച്ചതിന് ജിദ്ദയിൽ നിന്ന് നൽകിയ ഇസ്ലാമിക് ഹെറിറ്റേജ് അവാർഡ് ,2009 [24]
 • അറബി ഭാഷക്ക് ചെയ്ത സംഭാവനകള് പരിഗണിച്ച് ഡോ. അബ്ദു യമാനി സ്മാരക അലിഫ് അവാര്ഡ്,2016
 • കഴിഞ്ഞ അര നൂറ്റാണ്ടില് കേരള മുസ്ലിം ജീവിതത്തെ ഏറ്റവും കൂടുതല് സ്വാധീനിച്ച നേതാവ് എന്ന നിലയിൽ മഖ്ദൂംഅവാർഡ്[25]
 • കേരള പ്രവാസി ഭാരതി അവാര്ഡ[26]
 • പ്രഥമ ഇസ്ലാമിക് ഹെറിറ്റേജ് അവാര്ഡ് [27]
 • മാക് യു.എ.ഇ ഇൻഡോ അറബ് ഇസ്ലാമിക് പേഴ്സണാലിറ്റി അവാർഡ്.[28]

എ.പി ഉസ്താദിന്റെ ഗുരുപരമ്പര[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

 1. http://www.kanthapuram.com/eng/details.php?page=leader
 2. http://www.arabnews.com/node/307156 അറബ് ന്യൂസ്‌ സൗദി അറേബ്യ
 3. http://markazonline.com/en/
 4. http://datab.us/8RH_FVEHnr8#Shaikh Aboobacker Ahmed,The Leader Of World Muslims
 5. https://en.wikipedia.org/wiki/Royal_Aal_al-Bayt_Institute_for_Islamic_Thought
 6. http://aalalbayt.org/en/fellows.php
 7. http://www.cifiaonline.com/aboobackermusaliyar.htm
 8. http://www.saudigazette.com.sa/index.cfm?method=home.regcon&contentid=20130421162248
 9. http://www.coastaldigest.com/index.php/news/53088-a-p-aboobacker-takes-up-nitaqat-issue-with-saudi-authorities
 10. http://www.mathrubhumi.com/news/world/malayalam/dubai-malayalam-news-1.574336
 11. http://muslimobserver.com/muslim-500-a-listing-of-the-500-most-influential-muslims-in-the-world/
 12. http://markazonline.com/en/
 13. http://www.saudigazette.com.sa/index.cfm?method=home.regcon&contentid=20121101141437
 14. http://markazcity.com/
 15. http://markazonline.com/en/uae/
 16. http://islamsight.org/en/karnataka-yathra-of-kanthapuram.html
 17. http://malayalam.oneindia.in/news.html
 18. http://www.puzha.com/malayalam/bookstore/cgi-bin/book-detail.cgi?code=4800
 19. http://www.hindu.com/2005/07/27/stories/2005072713660400.htm
 20. http://www.previous.asianetnews.tv/index.php/latest-news/12906-kanthapuram-on-marriage-circular?month=6&year=2013
 21. http://www.doolnews.com/protest-of-nisa-564.html
 22. http://www.thehindu.com/todays-paper/tp-national/tp-kerala/focus-on-prophets-words-pinarayi/article2918417.ece
 23. http://www.kanthapuram.com/mal/details.asp?ID=awards
 24. http://www.thehindu.com/todays-paper/tp-national/tp-kerala/award-for-kanthapuram/article365972.ece
 25. http://mathrubhumi.com/online/malayalam/news/story/3449006/2015-02-28/kerala&sa=U&ved=0ahUKEwj4yuj5zOLKAhVEdD4KHUTVDrYQFggjMAk&sig2=AT8akcaTjdxxzPExDvF5hg&usg=AFQjCNEBkRaJ9zLI9VR1L02aSU-Ly9ZEgQ
 26. hseaforth.blogspot.in/2012/01/blog-post_10.html?m=1
 27. sunnisandesam.blogspot.in/2008/12/blog-post_29.html?m=1
 28. ashrafmpdm.blogspot.in/2014/11/blog-post_99.html?m=1