ഇന്ത്യൻ ഗ്രാൻഡ് മുഫ്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇന്ത്യൻ ഗ്രാൻഡ് മുഫ്തി
ഓഫീസ് ഓഫ് ദി ഗ്രാൻഡ് മുഫ്തി
StyleMr. Grand Mufti
(അനൗപചാരികം)
The Honourable, മുഫ്തി അഅ്‌സം എ ഹിന്ദ്, ഹസ്രത്ത്, മുഫ്തി ദ്ദിയാർ അൽ ഹിന്ദിയ്യ എന്നും അറബിയിൽ ശൈഖ്, ശൈഖുൽ ഇസ്ലാം, സാഹിബുൽ മആലി എന്നും ഉപയോഗിക്കുന്നു
(ഔപചാരികം)
His Eminence
(നയതന്ത്ര തലത്തിൽ)
Statusഇന്ത്യയുടെ ഗ്രാൻഡ് മുഫ്തി
അംഗംദാറുൽ ഇഫ്താ അൽ ഹിന്ദിയ്യ,
അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ,
മുസ്‌ലിം ജമാഅത്
ഔദ്യോഗിക വസതിന്യൂഡൽഹി & കോഴിക്കോട്
Seatകോഴിക്കോട് ജില്ല, കേരളം, ഇന്ത്യ
നോമിനേറ്റർഇന്ത്യയിലെ പ്രമുഖ മുസ്‌ലിം സംഘടനകൾ
നിയമനം നടത്തുന്നത്ഇലക്ടറൽ കോളേജ്
കാലാവധിനിശ്ചിതമല്ല
Inaugural holderഷാഹ് ഫള്‌ലേ റസൂൽ ബദായൂനി
രൂപീകരണംമുഗൾ സാമ്രാജ്യം
അനൗദ്യോഗിക പേരുകൾഫഖീഹ്, മൗലാനാ, മൗലവി, മുസ്‌ലിയാർ
വെബ്സൈറ്റ്ഗ്രാൻഡ് മുഫ്തിയുടെ ഓഫീസ്‌

ഇന്ത്യയിലെ മുസ്‌ലിംകളുടെ ആത്മീയ നേതാവാണ് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി. ഇതര രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യയിൽ ഗ്രാൻഡ് മുഫ്തിയെ നിയോഗിക്കുന്നത് രാജ്യത്തെ പ്രമുഖ മുസ്‌ലീം സംഘടനകളാണ്, സർക്കാർ ഏജൻസികളല്ല. നിലവിൽ ഇന്ത്യയുടെ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരാണ്.[1][2] അദ്ദേഹത്തെ 2019 ഫെബ്രുവരി 24ന് ഡൽഹിയിലെ രാംലീല മൈതാനിയിൽ നടന്ന ചടങ്ങിൽ വെച്ചാണ് പ്രമുഖ മുസ്‌ലീം സംഘടനകൾ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയായി പ്രഖ്യാപിച്ചത്.[3][4] ഇന്ത്യയിലെ മുസ്‌ലിംകളുടെ പരമോന്നത നേതാവായി അദ്ദേഹത്തെ അംഗീകരിക്കുന്നതായിരുന്നു പ്രഖ്യാപനം. വിവിധ പ്രസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് ബറേൽവി പണ്ഡിതർ, മാർഹര പണ്ഡിതർ, ലക്‌നോയിലെ കച്ചൂച്ച പണ്ഡിതർ, അശ്‌റഫിയ പണ്ഡിതർ, അജ്മീർ ശരീഫ്, ഡൽഹി നിസാമുദ്ദീൻ ദർഗ, ഗുജറാത്ത്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രധാന ഉലമാക്കൾ തുടങ്ങി നൂറിൽ പരം നേതാക്കൾ ചടങ്ങിനെത്തിയിരുന്നു. കാന്തപുരത്തെ ഗ്രാൻഡ് മുഫ്‌തിയായി തിരഞ്ഞെടുക്കുമ്പോൾ ദക്ഷിണേന്ത്യയിൽ നിന്ന് ഈ പദവിയിലെത്തുന്ന ആദ്യത്തെയാൾ എന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു.[5] 2018 ജൂലൈയിൽ മരണപ്പെട്ട ശൈഖ് അഖ്തർ റസാ ഖാൻ ബറേൽവി ആയിരുന്നു കാന്തപുരത്തിന്റെ മുൻഗാമി.[6]

ചരിത്രം[തിരുത്തുക]

ഇന്ത്യയിലെ അവസാനത്തെ മുഗൾ ചക്രവർത്തിയായിരുന്ന ബഹദൂർ ഷാ സഫറാണ് ഇന്ത്യയിൽ പ്രഥമ ഗ്രാൻഡ് മുഫ്തി നിയമനം നടത്തിയത്. അക്കാലത്തെ അറിയപ്പെട്ട ഹനഫീ പണ്ഡിതനായിരുന്ന മൗലാനാ ഹസ്രത്ത് സയ്യിദ് ഫള്‌ലേ റസൂൽ ബദായൂനിയായിരുന്നു ആദ്യത്തെ ഗ്രാൻഡ് മുഫ്തി. കർമശാസ്ത്ര പഠന മേഖലയിൽ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹത്തിന്റെ വിവിധ ഫത്‌വകൾ ക്രോഡീകരിച്ച് ഉർദു ഭാഷയിൽ പ്രസിദ്ധീകരിച്ച താരീഖി ഫത്‌വാ പ്രസിദ്ധമാണ്. പിന്നീട് പൗത്രൻ മൗലാനാ ഹസ്രത്ത് അബ്ദുൽ ഖദീർ ബദായൂനി സാഹിബിനെയാണ് ഈ സ്ഥാനത്തേക്ക് അവരോധിച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത് ഉത്തരേന്ത്യൻ ഹനഫീ മുസ്‌ലിംകളുടെ ആത്മീയാചാര്യനും പണ്ഡിതനും പരിഷ്‌കർത്താവുമായി വർത്തിച്ച ഇമാം ഹസ്രത്ത് അഹ്മദ് റസാഖാൻ എന്ന അഅ്‌ലാ ഹസ്രത്തിനെയായിരുന്നു ഗ്രാൻഡ് മുഫ്തിയായി നിയമിക്കാൻ പണ്ഡിതർ ആലോചിച്ചത്. യു.പിയിലെ ബറേലി കേന്ദ്രീകരിച്ചു അദ്ദേഹം നടത്തിയ ആത്മീയ-വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായ ആയിരക്കണക്കിനു ശിഷ്യരും പണ്ഡിതരുമെല്ലാം അഅ്‌ലാ ഹസ്രത്തിനോടു മുഫ്തി സ്ഥാനത്തേക്കുവരണമെന്ന് അഭ്യർത്ഥിച്ചെങ്കിലും അദ്ദേഹം ആ പദവി നിരസിച്ചു. വിദ്യാഭ്യാസ പ്രവർത്തന മേഖലയിലും ഗ്രന്ഥ രചനയിലും ഏർപെടാനായിരുന്നു മഹാനു താത്പര്യം. എന്നാൽ അദ്ദേഹത്തിന്റെ കൂടി താത്പര്യത്തോടെ തന്റെ പ്രഗല്ഭ ശിഷ്യനും സ്വദ്‌റുശ്ശരീഅ എന്ന പേരിൽ പ്രസിദ്ധനുമായ മൗലാനാ ഹസ്രത്ത് മുഫ്തി അംജദ് അലി അഅ്‌ളമി സാഹിബ് അവർകളെയാണ് ഗ്രാൻഡ് മുഫ്തിയായി നിയമിച്ചത്. ഹനഫീ കർമശാസ്ത്രത്തിൽ അദ്ദേഹം രചിച്ച ബഹാറേ ശരീഅ എന്ന ഗ്രന്ഥം പ്രസിദ്ധമാണ്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് അഅ്‌ലാ ഹസ്രത്തിന്റെ മകൻ അല്ലാമാ മുസ്ഥഫാ റസാഖാൻ സാഹിബായിരുന്നു ഗ്രാൻഡ് മുഫ്തി. ആയിടെ കേന്ദ്ര ഗവൺമെന്റ് മുന്നോട്ടു വെച്ച കുടുംബാസൂത്രണ പദ്ധതിക്കെതിരെ അദ്ദേഹം ശക്തമായി രംഗത്ത് വന്നിരുന്നു. മുസ്ഥഫാ റസാഖാനു ശേഷമാണ് പൗത്രനായ താജുശ്ശരീഅ ഹസ്രത്ത് മൗലാനാ അഖ്തർ റസാ ഖാൻ ഗ്രാൻഡ് മുഫ്തി പദവിയിലെത്തുന്നത്. അദ്ദേഹം 2018 ജൂലൈയിൽ മരണപ്പെട്ടതോടെയാണ് താജുശ്ശരീഅയുടെ പിൻഗാമിയായി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെ തിരഞ്ഞെടുത്തത്. തുടർന്ന് 2019 ഫെബ്രുവരി 24 സ്ഥാനം ഏറ്റെടുത്ത അദ്ദേഹത്തിന് ഐക്യ അറബ് എമിറേറ്റുകൾ,[7][8] കുവൈറ്റ്‌, ബഹ്റൈൻ,[9] ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ വെച്ചും മാർച്ച് ഒന്നിന് കോഴിക്കോട് നഗരത്തിൽ വെച്ച് കേരളനിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രി ടി.പി. രാമകൃഷ്ണൻ, കർണാടക മന്ത്രിമാരായ യു ടി ഖാദർ, റഹീം ഖാൻ, എ. പ്രദീപ്കുമാർ എംഎൽഎ, കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ്‌ ഫൈസി, തമിഴ്‌നാട് ഹജ്ജ് കമ്മിറ്റി ചെയർമാൻ ഹാജി അബ്ദുൽജബ്ബാർ,[10] മേയർ തോട്ടത്തിൽ രവീന്ദ്രൻ, കേരള മുസ്‌ലിം ജമാഅത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ ബുഖാരി, കോഴിക്കോട് സാമൂതിരി കെ.സി. ഉണ്ണിയനുജൻ രാജ, ഡോ. എം.ജി.എസ്. നാരായണൻ എന്നിവരുടെ നേതൃത്വത്തിൽ പൗരാവലിയുടെ സ്വീകരണവും ലഭിച്ചിരുന്നു.[11] പ്രസ്തുത ചടങ്ങിൽ വെച് മന്ത്രി ടി.പി. രാമകൃഷ്ണൻ കേരളാ സർക്കാരിന്റെ അഭിനന്ദനം അറിയിച്ചു.

അവലംബങ്ങൾ[തിരുത്തുക]

 1. "Kanthapuram Grand Mufti of Sunnis in India". ദ ഹിന്ദു (ഭാഷ: ഇംഗ്ലീഷ്). Special Correspondent. 2019-02-27. ISSN 0971-751X. ശേഖരിച്ചത് 2019-08-07.CS1 maint: others (link)
 2. "കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ഗ്രാൻഡ് മുഫ്തി". മാതൃഭൂമി ദിനപത്രം. മാതൃഭൂമി ദിനപത്രം. ശേഖരിച്ചത് 2019-08-07.
 3. Feb 27, TNN; 2019; Ist, 4:54. "Kanthapuram selected Grand Mufti of India - Times of India". The Times of India (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2019-08-07.
 4. "കാന്തപുരത്തെ ഗ്രാൻഡ് മുഫ്തിയായി പ്രഖ്യാപിച്ചു". East Coast Daily Malayalam. ശേഖരിച്ചത് 2019-08-07.
 5. "Kanthapuram elected as new Grand Mufti". മാതൃഭൂമി ദിനപത്രം (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2019-08-07.
 6. MuslimMirror (2018-07-22). "Renowned Barelvi cleric Mufti Akhtar Raza Khan passed away, lakhs attend final journey". Muslim Mirror (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2019-08-07.
 7. "ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ വരവേറ്റ് ഇമാറാത്ത്". Dubai Vartha. ശേഖരിച്ചത് 2019-08-07.
 8. "ഇന്ത്യൻ ഗ്രാൻഡ് മുഫ്തിക്ക് പ്രവാസലോകത്തിന്റെ സ്വീകരണം". മാതൃഭൂമി ദിനപത്രം. ശേഖരിച്ചത് 2019-08-07.
 9. "ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ സ്വീകരണം വൻവിജയമാക്കും ആർ എസ്‌ സി ബഹറിൻ". ദീപിക ദിനപത്രം. ശേഖരിച്ചത് 2019-08-07.
 10. admin (2019-03-03). "ഇന്ത്യ-പാക് പ്രശ്നത്തിന് സമാധാനപരമായ പരിഹാരം വേണം: കാന്തപുരം". Kuwait Vartha. ശേഖരിച്ചത് 2019-08-07.
 11. "ഇന്ത്യൻ ഗ്രാൻഡ് മുഫ്തി: കാന്തപുരത്തിന് നഗരത്തിന്റെ സ്നേഹാദരം". മലയാള മനോരമ ദിനപത്രം. ശേഖരിച്ചത് 2019-08-07.
"https://ml.wikipedia.org/w/index.php?title=ഇന്ത്യൻ_ഗ്രാൻഡ്_മുഫ്തി&oldid=3273988" എന്ന താളിൽനിന്ന് ശേഖരിച്ചത്