Jump to content

മർക്കസു സ്സഖാഫത്തി സ്സുന്നിയ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മർകസു സ്സഖാഫത്തി സ്സുന്നിയ്യ:
തരംഇസ്‍ലാമിക്
സ്ഥാപിതം1978
ചാൻസലർകാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ
വൈസ്-ചാൻസലർഡോ. ഹുസൈൻ സഖാഫി ചുള്ളിക്കൊട്
വിദ്യാർത്ഥികൾ39000[അവലംബം ആവശ്യമാണ്]
സ്ഥലംകുന്ദമംഗലം, കോഴിക്കോട്, കേരളം, ഇന്ത്യ
വെബ്‌സൈറ്റ്http://www.markazonline.com

കേരളത്തിലെ കോഴിക്കോട് സ്ഥിതിചെയ്യുന്ന ഒരു ദേശീയ ഇസ്ലാമിക വിദ്യാഭ്യാസ സമുച്ചയമാണ് മർക്കസു സ്സഖാഫത്തി സ്സുന്നിയ്യ. കോഴിക്കോട് ജില്ലയിലെ കാരന്തൂരിൽ 1978ലാണ് മർകസു സ്സഖാഫത്തി സ്സുന്നിയ്യ: ആരംഭിച്ചത്[അവലംബം ആവശ്യമാണ്]. ഇന്ത്യക്കകത്തും പുറത്തും[അവലംബം ആവശ്യമാണ്] അനേകം ശാഖകളിലായി അതിന്റെ പ്രവർത്തനം വ്യാപിച്ചു കിടക്കുന്നു. മുസ്ലിങ്ങളുടെ വിദ്യഭ്യാസ,സാംസ്‌കാരിക,സാമൂഹിക രംഗങ്ങളിൽ ഉയർച്ച ലക്ഷ്യം വച്ച് കൊണ്ടാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. ഇരുപത്തിയഞ്ച് വിദ്യാർത്ഥികളാൽ പഠനം തുടങ്ങിയ[അവലംബം ആവശ്യമാണ്] കാരന്തൂർ മർകസിൽ ഇന്ന് നാൽപ്പതിൽപരം സ്ഥാപനങ്ങളിലായി 39,000ത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്നു[അവലംബം ആവശ്യമാണ്]. ഈജിപ്തിലെ അൽ അസ്ഹർ യൂനിവേഴ്‌സിറ്റിയുടെ ബിരുദത്തിനു തുല്യമായ പദവി ലഭിച്ച സ്ഥാപനമാണ് മർകസു സ്സഖാഫത്തി സ്സുന്നിയ്യ:.[1][2]

ചരിത്രം[തിരുത്തുക]

1960 കളുടെ തുടക്കത്തിൽ വെല്ലൂർ ബാഖിയാത്തിൽ നിന്ന് ബിരുദ പഠനം കഴിഞ്ഞ് വരുമ്പോൾ തന്നെ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ സ്വപനമായിരുന്നു മത-ഭൗതിക വിദ്യകൾ ഒരുമിച്ചു നൽകുന്ന ഒരു സ്ഥാപനം തുടങ്ങുക എന്നത്[അവലംബം ആവശ്യമാണ്].1978 ഏപ്രിൽ 18ന് ലോകപ്രശസ്ത ഇസ്‌ലാമിക പണ്ഡിതനായ ഡോ.സയ്യിദ് മുഹമ്മദ്‌ അലവി മാലികി മക്കയാണ് മർകസിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചത്‌.[3]

സ്ഥാപനങ്ങൾ[തിരുത്തുക]

മത,ഭൗതിക,സാങ്കേതിക സമന്വയ വിദ്യാഭ്യാസമാണ് മർകസ് നടപ്പാക്കുന്നത്.അനാഥാലയങ്ങൾ, തൊഴിൽ പരിശീലന കേന്ദ്രങ്ങൾ,ശരീഅത്ത്,ഖുർആൻ പഠന കേന്ദ്രങ്ങൾ(മനപ്പാഠ കേന്ദ്രങ്ങൾ[4], ഖുർആനിക് പ്രി സ്കൂൾ[5][6]), എന്ജിനീയറിംഗ് കോളേജ്, ഇംഗ്ലീഷ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ,അന്തർദേശീയ പാഠശാലകൾ,വനിതാ വിദ്യാഭ്യാസ കേന്ദ്രങ്ങൾ, ആശുപത്രികൾ,വ്യാപാര സമുച്ചയങ്ങൾ തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഉൾപ്പെടുന്നതാണ് മർകസു സ്സഖാഫത്തി സ്സുന്നിയ്യ:[7] 1978 ൽ തുടങ്ങിയ സ്ഥാപനത്തിൽ നിന്ന് വിദ്യാഭ്യാസം നേടി 8000 ത്തിൽ പരം അനാഥകളും 7,000 ത്തിലധികം മതപണ്ഡിതരും ഉൾപ്പെടെ 50,000 ത്തിൽപരം പേർ പുറത്തിറങ്ങിയിട്ടുണ്ട്. പശ്ചിമ ബംഗാളിൽ 160 സ്‌കൂളുകൾ അടക്കം ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും മർകസിന്റെ പ്രവർത്തനം നടക്കുന്നുണ്ട്.

അന്താരാഷ്‌ട്ര തലത്തിൽ നടക്കുന്ന ഖുർആൻ പാരായണ-മനപാഠ മത്സരങ്ങളിൽ മർകസ് വിദ്യാർഥികൾ സ്ഥിരമായി പങ്കെടുക്കുകയും മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്യാറുണ്ട് [8]

നോളജ് സിറ്റി[തിരുത്തുക]

സാങ്കേതിക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ രംഗത്ത് ബഹുമുഖ പദ്ധതികളോടെയുള്ള മർകസു സ്സഖാഫത്തി സ്സുന്നിയ്യയുടെ പുതിയ സംരംഭമാണ് മർകസ് നോളജ് സിറ്റി.[9] ബി ബി എ, എം ബി എ,പോളിടെക്‌നിക്,വിവിധ ട്രേഡുകൾ ഉൾക്കൊള്ളുന്ന എഞ്ചിനീയറിംഗ് കോളജ്, യൂനാനി ആയുർവ്വേദിക് മെഡിക്കൽ കോളജ് തുടങ്ങിയ പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് നോളജ് സിറ്റിയിൽ ലക്ഷ്യമിടുന്നത്.ഇതിൽ യൂനാനി മെഡിക്കൽ കോളജ് കേരളത്തിൽ ആദ്യമായി ആരംഭിക്കുന്ന സംരംഭമാണ്.

മർകസ് കാശ്മീരി ഹോം[തിരുത്തുക]

മർകസിൽ കാശ്മീരി വിദ്യാർഥികൾക്ക് വേണ്ടി പണിത സ്ഥാപനമാണ്‌ മർകസ് കാശ്മീരി ഹോം [10]. 2004-ഇൽ അന്നത്തെ ജമ്മു കാശ്മീർ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ്‌ സഈദ് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരോട് അഭയാർത്ഥന നടത്തിയതിനെ തുടർന്നാണ്‌ ആദ്യഘട്ടത്തിൽ മര്കസിലേക്ക് കാശ്മീർ വിദ്യാർഥികളെ കൊണ്ടുവന്നത്.തുടർന്ന് എല്ലാം വർഷവും മർകസ് കാശ്മീരി ഹോമിലേക്ക് പഠനത്തിന് വേണ്ടി അനാഥ അഗതി വിദ്യാർഥികൾ എത്തുന്നു [11] . സംസ്ഥാന കലോത്സവത്തിൽ ഉർദു മത്സരങ്ങളിൽ നിരവധി തവണ മർകസ് കാശ്മീരി ഹോം വിദ്യാർഥികൾ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട് [12] [13].

മർകസ് ലോ കോളേജ്[തിരുത്തുക]

മർകസ് നോളെജ് സിറ്റിക്ക് കീഴിൽ 2014 -ഇൽ ആരംഭിച്ച സ്ഥാപനമാണ്‌ മർകസ് ലോ കോളേജ്.[14].കേരളത്തിലെ വിവിധ ജില്ലയിലെ വിദ്യാർഥികൾ ഇവിടെ പഠനം നടത്തുന്നു.

ജൂബിലി[തിരുത്തുക]

മർകസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നാല്പതാം വാർഷികത്തിന്റെ ഭാഗമായി നിരവധി ശ്രദ്ധേയമായ സെമിനാറുകളും സമ്മേളനങ്ങളും നടന്നു. 2018 ജനുവരി 4[15] മുതൽ 7 വരെയായിരുന്നു സമ്മേളനം.[16][17][18][19]

ബിരുദങ്ങൾ[തിരുത്തുക]

 • മൗലവി ഫാസിൽ സഖാഫി(സഖാഫി)
 • മൗലവി കാമിൽ സഖാഫി(കാമിൽ സഖാഫി)
 • ഹാദിയ

ഐഡിയൽ അസോസിയേഷൻ ഫോര് മൈനോറിറ്റി എജ്യുക്കേഷൻ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

 1. http://www.hindu.com/2008/03/26/stories/2008032654350500.htm Archived 2009-07-22 at the Wayback Machine. ദി ഹിന്ദു.കോം
 2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-02-12. Retrieved 2013-07-21.
 3. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-07-19. Retrieved 2015-08-09.
 4. "മർകസ്‌ ഹിഫ്‌ളുൽ ഖുർആൻ ഇന്റർവ്യൂ ഫലം". Archived from the original on 2015-05-29.
 5. "സഹ്‌റതുൽ ഖുർആൻ പ്രഖ്യാപനസമ്മേളനം". Archived from the original on 2019-12-20.
 6. "സഹ്‌റതുൽ ഖുർആൻ: അധ്യാപിക പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു". Archived from the original on 2015-12-24.
 7. http://www.mathrubhumi.com/kozhikode/news/2024258-local_news-kozhikode-%E0%B4%A4%E0%B4%BE%E0%B4%AE%E0%B4%B0%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%87%E0%B4%B0%E0%B4%BF.html Archived 2012-12-25 at the Wayback Machine. മാതൃഭൂമി
 8. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-08-04. Retrieved 2016-05-03.
 9. http://www.saudigazette.com.sa/index.cfm?method=home.regcon&contentid=20121101141437[പ്രവർത്തിക്കാത്ത കണ്ണി] സൗദി ഗസറ്റ്.കോം
 10. http://www.arabnews.com/world/news/675501
 11. http://www.thehindu.com/todays-paper/tp-national/tp-kerala/50-kashmiri-students-join-markaz-school/article249593.ece
 12. https://www.youtube.com/watch?v=WNX_mX5Uvmc
 13. https://www.youtube.com/watch?v=9XIxeQgvJYI
 14. http://www.thehindu.com/news/cities/kozhikode/markaz-law-college-to-be-opened-on-saturday/article6487961.ece
 15. "മർകസ് വാർഷികം നാലു മുതൽ". ManoramaOnline. Retrieved 2018-01-07.
 16. "മർക്കസ് 40-ാം വാർഷികം ജനുവരി 4 മുതൽ 7 വരെ". IE Malayalam. 2017-12-08. Retrieved 2018-01-07. {{cite news}}: no-break space character in |title= at position 38 (help)
 17. "മർകസ് നാൽപതാം വാർഷിക സമ്മേളനം വ്യാഴാഴ്ച; കാരന്തൂരിൽ ഒരുക്കങ്ങൾ പൂർത്തിയായി". Malalyalam News. 2018-01-01. Retrieved 2018-01-07.
 18. "മർകസ്:നാലു പതിറ്റാണ്ടിന്റെ പുണ്യം" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2019-12-20. Retrieved 2018-01-07.
 19. "Markaz Ruby Jubilee unveils on 4th January 2018 - Markaz". Markaz (in അമേരിക്കൻ ഇംഗ്ലീഷ്). 2018-01-02. Archived from the original on 2018-01-08. Retrieved 2018-01-07.

[1] Archived 2010-01-17 at the Wayback Machine. [2]