ഗ്രാൻഡ് മുഫ്തി
ഏതെങ്കിലും ഒരു രാജ്യത്തെ മുഫ്തിമാരുടെ തലവനായി നിയമിക്കപ്പെടുന്ന ആളാണ് ഗ്രാന്റ് മുഫ്തി. തുർക്കി കേന്ദ്രീകരിച്ചു നിലനിന്ന ഉസ്മാനിയ്യാ ഭരണകാലത്താണ് ഈ പദവി ആദ്യമായി ഉപയോഗിച്ചു തുടങ്ങിയത്. ഇസ്‌ലാമിക വിഷയങ്ങളിൽ വിധി (ഫത്‌വ) പറയാൻ യോഗ്യനായ പണ്ഡിതനെയാണ് മുഫ്തിയായി നാമനിർദ്ദേശം ചെയ്യപ്പെടുന്നത്. ചില രാജ്യങ്ങളിൽ ഭരണകൂടം തന്നെ ഇത്തരം ഒരു പദവി കൊണ്ടു വരികയും നിയമനം നടത്തുകയും ചെയ്യുന്നു. ഉസ്മാനിയ്യാ ഖിലാഫത്തിനെ പിൻപറ്റി ഈജിപ്ത് തുടർന്നു പോരുന്നത് ഇതിന് ഉദാഹരണമാണ്. മുസ്ലിം ഭൂരിപക്ഷമോ ന്യൂനപക്ഷമോ ആയ പല രാജ്യങ്ങളിലും ഈ പദവി ഇപ്പോഴും നിലവിലുണ്ട്. അതത് രാജ്യത്തെ ഇസ്ലാമിക സഭകൾ / കൂട്ടായ്മകൾ ആണ് ഈ പദവിയിലേക്ക് നിയമനം നടത്തുന്നത്. അതിനാൽ അത് അംഗീകരിക്കാത്ത കൂട്ടായ്മകളും / സമൂഹങ്ങളും സ്വാഭാവികമായും ഉണ്ടാകാറുണ്ട്. ഓസ്‌ട്രേലിയൻ ഗ്രാന്റ് മുഫ്തി അത്തരമൊരു സഭയാൽ നിയമിക്കപ്പെടുന്നതാണ്. ബംഗ്ലദേശ്, ബോസ്‌നിയ തുടങ്ങി നിരവധി രാജ്യങ്ങളിലും / ഭാഗങ്ങളിലും (യൂറോപ്യൻ ഗ്രാന്റ് മുഫ്തി മറ്റൊരുദാഹരണം) ഇത്തരം സഭകളാൽ നിയമിക്കപ്പെടുന്ന ഗ്രാന്റ് മുഫ്തിമാരുണ്ട്. ബോസ്‌നിയൻ ഗ്രാന്റ് മുഫ്തി ഹംഗറിയുടെ ഗ്രാന്റ് മുഫ്തി പദവി അലങ്കരിക്കുന്ന സാഹചര്യവുമുണ്ടായിട്ടുണ്ട്.
ഇന്ത്യൻ ഗ്രാൻഡ് മുഫ്തി[തിരുത്തുക]
ഇന്ത്യയിലും ഗ്രാന്റ് മുഫ്തി എന്ന പദവിയിൽ പണ്ഡിതരുണ്ടായിട്ടുണ്ട്. പല സംഘടനകളും കൂട്ടായ്മകളും അവരവരുടെ പരമോന്നത നേതൃത്വങ്ങളിലെ പ്രധാന പണ്ഡിതർക്ക് ഗ്രാൻഡ് മുഫ്തി, ഖാദി ഖുദാത് എന്നിങ്ങനെ വിവിധ തലക്കെട്ടുകൾ നൽകിവരുന്നു. ബറേൽവി വിഭാഗങ്ങൾക്ക് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ[1][2][3][4] ഗ്രാന്റ് മുഫ്തതിയും അസ്‌ജദ് റസാ ഖാൻ ഖാദി ഖുദാത്തുമായി രണ്ട് പരമോന്നത നേതൃത്വങ്ങൾ നിലവിലുണ്ട്.
അവലംബങ്ങൾ[തിരുത്തുക]
- ↑ "ദക്ഷിണേന്ത്യയിൽനിന്നുള്ള ആദ്യ ഗ്രാന്റ് മുഫ്തിയായി കാന്തപുരം". www.janmabhumidaily.com. മൂലതാളിൽ നിന്നും 2019-05-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-02-25.
- ↑ "കാന്തപുരം എത്തപ്പെടുന്നത് സുന്നി-സൂഫി മുസ്ലിം സമൂഹത്തിന്റെ ഇന്ത്യയിലെ പരമോന്നത നേതാവ്..." www.marunadanmalayali.com. ശേഖരിച്ചത് 2019-02-25.
- ↑ "കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ഗ്രാൻഡ് മുഫ്തി". Mathrubhumi (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 2019-02-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-02-25.
- ↑ "കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ ഗ്രാന്റ് മുഫ്തിയായി പ്രഖ്യാപിച്ചു". Jaihind TV (ഭാഷ: ഇംഗ്ലീഷ്). 2019-02-24. ശേഖരിച്ചത് 2019-02-25.