ചേകന്നൂർ മൗലവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചേകന്നൂർ പി.കെ.മുഹമ്മദ് അബുൽ ഹസൻ മൌലവി
ചേകന്നൂർ മൗലവി
ജനനം1936
എടപ്പാൾ, കേരളം, ഇന്ത്യ
മരണം1993 (വയസ്സ് 56–57)
കാലഘട്ടംmodern era
Regionകേരളം
Occupationമുസ്‌ലിം പണ്ഡിതൻ
ശ്രദ്ധേയമായ ആശയങ്ങൾഹദീഥ് നിഷേധം

ഒരു ഇസ്ലാമികപണ്ഡിതനും വാഗ്മിയുമായിരുന്നു ചേകന്നൂർ മൗലവി (ജനനം - 1936, മരണം - 1993). ചേകന്നൂർ പി.കെ.മുഹമ്മദ് അബുൽ ഹസൻ മൌലവി എന്നാണ്‌ പൂർണ്ണനാമം. ദുരൂഹമായ സാഹചര്യത്തിൽ കാണാതാവുകയും വധിക്കപ്പെട്ടതാണെന്ന് പിന്നീട് തിരിച്ചറിയപ്പെടുകയും ചെയ്തു.[1]

ജീവിതരേഖ[തിരുത്തുക]

അബ്ദുല്ലക്കുട്ടിയുടെയും ഫാത്തിമയുടെയും മകനായി ഇന്നത്തെ മലപ്പുറം ജില്ലയിൽ എടപ്പാളിനടുത്തുള്ള ചേകന്നൂരിൽ ജനിച്ചു 1936-ൽ ജനിച്ചു.[2] പ്രാഥമിക വിദ്യാഭാസത്തിനും മതപഠനത്തിനും ശേഷം 1960ൽ വെല്ലൂരിലെ ബി.എസ്.എ കോളജിൽ നിന്നും മതവിഷയത്തിലുള്ള ഫാസിൽ ബിരുദം കരസ്ഥമാക്കി നാട്ടിൽ തിരിച്ചെത്തി. തുടർന്ന് യഥാക്രമം കോക്കൂർ ജുമാമസ്‌ജിദ്, ജമാ‌അത്തെ ഇസ്‌ലാമിയുടെ ശാന്തപുരം ഇസ്‌ലാമിയാ കോളജ്, മുജാഹിദ് വിഭാഗത്തിന്റെ എടവണ്ണയിലുള്ള ജാമിഅ: നദ്‌വിയ്യ എന്നിവിടങ്ങളിൽ അധ്യാപനായി ജോലി നോക്കിയെങ്കിലും അതത് സ്ഥാപനങ്ങളുടെ കാഴ്‌ച്ചപ്പാടുകളുമായി യോജിച്ചു പോകാൻ കഴിയാത്തതുകൊണ്ട് ഒന്നിലും അധികകാലം തുടർന്നില്ല.[3] പിന്നീട് തന്റേതായ ആശയപ്രചാരണത്തിനായി 1968-ൽ നിരീക്ഷണം എന്ന മാസിക നടത്തുകയും കോഴിക്കോട്, മലപ്പുറം ജില്ലകളിലായി മതപ്രഭാഷണപരമ്പരകൾ നടത്തുകയും ചെയ്തു. സാമ്പത്തികബാദ്ധ്യതയെത്തുടർന്ന് വ്യാപാരരംഗത്തേക്ക് തിരിഞ്ഞെങ്കിലും വൈകാതെ മതപ്രചാരണരംഗത്തേക്കു തന്നെ തിരിച്ചു വന്നു. അൽബുർഹാൻ എന്ന പേരിൽ മറ്റൊരു മാസിക തുടങ്ങി. ഖുർ‌ആനിലെ പിന്തുടർച്ചാനിയമം, സർവ്വമത സത്യവാദം ഖുർആനിൽ, തുടങ്ങി പതിനേഴോളം ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു[4].

കുടുംബം[തിരുത്തുക]

ഹവ്വ ഉമ്മ, സുബൈദ എന്നിങ്ങനെ രണ്ട് ഭാര്യമാർ അദ്ദേഹത്തിനുണ്ടായിരുന്നു.[5]

ജീവിത വീക്ഷണം[തിരുത്തുക]

ഖുറാൻ സുന്നത്ത് സൊസൈറ്റി എന്ന സംഘം സ്ഥാപിക്കുകയും ഖുറാനെ ആധാരമാക്കി ഇസ്ലാംമതവിചാരം നടത്തുകയും ചെയ്തു. ഖുർആനേക്കുറിച്ചുള്ള പാരമ്പര്യേതരമായ ഇദ്ദേഹത്തിന്റെ വ്യാഖ്യാനം യാഥാസ്ഥിതികരെ പ്രകോപിപ്പിച്ചു. ഖുറാൻ മാത്രമേ അടിസ്ഥാനമായി പരിഗണിക്കാവൂ എന്നും പില്ക്കാലത്ത് എഴുതപ്പെട്ട പ്രമാണങ്ങൾ സ്വീകരിക്കാവുന്നതല്ല എന്നും ഇദ്ദേഹം വാദിച്ചു. ഹദീസുകൾ ഇക്കാരണത്താൽ ഇദ്ദേഹം തള്ളി.[6] ഷാബാനു കേസിൽ സുപ്രീം കോടതി വിധി ഖുർആനിന്റെ അടിസ്ഥാനത്തിൽ ശരിയാണെന്ന് സ്ഥാപിച്ചുകൊണ്ട് ഗ്രന്ഥമെഴുതുകയും പ്രസംഗിക്കുകയും ചെയ്തിരുന്നു. ബാബരി മസ്ജിദ്‌ പ്രശ്നത്തിലും തലാഖ് മുതലായ കാര്യങ്ങളിലും അദ്ദേഹത്തിന്റെ അഭിപ്രായം മറ്റു സമുദായനേതാക്കളുടേതിൽ നിന്ന് ഭിന്നമായിരുന്നു. ഇക്കാരണത്താൽ പല ഇസ്‌ലാമിക വിഭാഗങ്ങൾക്കും ഇദ്ദേഹത്തോട് കടുത്ത എതിർപ്പ് ഉണ്ടായിരുന്നു[അവലംബം ആവശ്യമാണ്].

തിരോധാനം[തിരുത്തുക]

1993 ജൂലൈ 29-ന് ഇദ്ദേഹത്തെ കാണാതായി. മതപ്രഭാഷണത്തിനാണ് എന്ന പേരിൽ ചിലർ ഇദ്ദേഹത്തെ വിളിച്ചുകൊണ്ടുപോവുകയായിരുന്നു. ഇദ്ദേഹം കൊലചെയ്യപ്പെട്ടു എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. കാന്തപുരം അബൂബക്കർ മുസലിയാരുമായി ബന്ധമുള്ള സംഘമാണ് കൊലപാതകത്തിന് പിന്നിൽ എന്ന് ആരോപണമുയർന്നിട്ടുണ്ട്. ഈ കൊലപാതകത്തിന്റെ കേസിൽ 10-ആമത്തെ കുറ്റാരോപിതനായി കാന്തപുരത്തെ പ്രത്യേക കോടതി ആരോപിച്ചിരുന്നു[7][8] എന്നാൽ കാന്തപുരത്തിനെതിരെ യാതൊരു തെളിവും കണ്ടെത്താത്ത സാഹചര്യത്തിൽ പ്രതിയക്കാനുള്ള പ്രത്യേക കോടതി ആവശ്യം ഹൈക്കോടതി തള്ളി [9].കാന്തപുരം ഈ കേസിൽ പ്രതിയല്ലെന്ന സി.ബി.ഐ സംഘത്തിന്റെയും ഹൈക്കോടതിയുടെയും നിരീക്ഷണം സുപ്രീം കോടതി അംഗീകരിച്ചു[10].

തിരോധാനത്തിനു ശേഷം[തിരുത്തുക]

ചേകന്നൂർ മൗലവിയുടെ തിരോധാനത്തിനു ശേഷം തുടർപഠനങ്ങളുമായി മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്ന ഖുറാൻ സുന്നത്ത് സൊസൈറ്റിയിലെ ഒരു വിഭാഗം ആളുകൾ പുതിയ പഠനങ്ങളുമായി മുന്നോട്ടു പോവുകയും പൂർണ്ണമായും ഹദീസുകൾ നിരാകരിച്ചു കൊണ്ട് ഖുർആനിസം (ഖുർആനിസ്റ്റ്) എന്നപേരിൽ പ്രവർത്തിച്ചുവരികയും ചെയ്യുന്നു.

അവലംബം 1 [11] 2 [12] 3 [13] 4 [14] 5 [15] 6 [16]

അവലംബം[തിരുത്തുക]

 1. born 1936 died July 29, 1993
 2. http://nuke.humanrightskerala.com/index.php?name=News&file=article&sid=1497
 3. ശബാബ് വാരിക, 2011 ഡിസംബർ 17
 4. http://www.chekanoormoulavi.com/node/169
 5. Tripod. http://members.tripod.com/Signs_Magazines/issue4/profile_chekannur_moulavi.htm. Missing or empty |title= (help); External link in |website= (help); Missing or empty |url= (help); |access-date= requires |url= (help)
 6. 'Chekannur profile'
 7. "ചേകന്നൂർ കേസിൽ കാന്തപുരത്തെ പ്രതിയാക്കാൻ തെളിവില്ല - കോടതി". മാതൃഭൂമി.കോം. 30 മാർച്ച് 2010. മൂലതാളിൽ നിന്നും 2011-01-20-ന് ആർക്കൈവ് ചെയ്തത്.
 8. "Moulavi murder case: Court orders trial of Kanthapuram" (പത്രലേഖനം) (ഭാഷ: ഇംഗ്ലീഷ്). ദ ഹിന്ദു ദിനപത്രം. 2005 ജൂലൈ 27. മൂലതാളിൽ നിന്നും 2014-07-16 09:10:08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 ജൂലൈ 16. Check date values in: |archivedate= (help)
 9. "ചേകന്നൂർ കേസ്: കാന്തപുരത്തെ പ്രതിയാക്കാനുള്ള ഹർജി തള്ളി". മാതൃഭൂമി.കോം. 02 ജൂലൈ 2010. മൂലതാളിൽ നിന്നും 2011-01-20-ന് ആർക്കൈവ് ചെയ്തത്. Check date values in: |date= (help)
 10. "ചേകന്നൂർ വധം: കാന്തപുരത്തിനെതിരെ തെളിവില്ല- സി ബി ഐ". ദൂൽന്യൂസ്.കോം. 7 ജനുവരി 2010. മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്.
 11. http://malayalam.oneindia.com/news/kerala/book-criticising-ramsan-fasting-will-be-published-by-quran-sunnath-society-134118.html
 12. http://www.khur-aansunnathsociety.com/quran.html
 13. http://janayugomonline.com/%E0%B4%B1%E0%B4%82%E0%B4%B8%E0%B4%BE%E0%B5%BB-%E0%B4%B5%E0%B5%8D%E0%B4%B0%E0%B4%A4%E0%B4%82-%E0%B4%96%E0%B5%81%E0%B4%B1%E0%B4%BE%E0%B5%BB-%E0%B4%B5%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A6%E0%B5%8D/
 14. http://www.aastana.com/BLOG/default.asp
 15. https://vimeo.com/100475538
 16. https://www.youtube.com/watch?v=uuUBHaKaJeg"https://ml.wikipedia.org/w/index.php?title=ചേകന്നൂർ_മൗലവി&oldid=3400478" എന്ന താളിൽനിന്ന് ശേഖരിച്ചത്