കേരള മുസ്‌ലിം ജമാഅത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ ഒരു ഇസ്ലാമിക സംഘടനയാണ് കേരള മുസ്‌ലിം ജമാഅത്ത്.[1] മുസ്‌ലിം ജമാഅത്തിന്റെ കീഴ്ഘടകമായ ഈ സംഘടന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പോഷക സംഘടനയാണ്.[2] 2015ൽ കേരളത്തിലെ മലപ്പുറം ജില്ലയിലെ കോട്ടക്കൽ താജുൽ ഉലമാ നഗറിൽ വെച്ച് നടന്ന എസ് വൈ എസിന്റെ അറുപാതാം വാർഷിക സമ്മേളത്തൽ വെച്ചാണ് ഇതിൻറെ പ്രഖ്യാപനം നടന്നത്. 2015 ഒക്ടോബറിൽ മലപ്പുറത്ത് വെച്ച് നടന്ന പ്രഖ്യാപന സമ്മേളനത്തിൽ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഔദോഗിക പ്രഖ്യാപനം നിർവഹിച്ചു.

സംഘടനയുടെ ലക്ഷ്യം[തിരുത്തുക]

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളെ മുൻനിർത്തി കാലോചിത പദ്ധതികളും പ്രവർത്തനങ്ങളും നടപ്പാക്കാൻ ബഹുജന പ്രസ്ഥാനമെന്ന നിലയിലാണ് സംഘടന രൂപവത്കരിച്ചിരിക്കുന്നത്. സംഘടനയുടെ ലക്ഷ്യങ്ങൾ ഇപ്രകാരം.

 • മഹല്ലുകളെ ക്രിയാത്മകമായി വളർത്തിയെടുക്കുക. [3]
 • മത - ഭൗതിക പുരോഗതിക്കാവശ്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴിൽ സംരംഭങ്ങളും കാർഷിക സാമ്പത്തിക ജീവകാരുണ്യ പദ്ധതികളും കൊണ്ടുവരിക
 • സാമൂഹിക സാംസ്‌കാരിക ധനകാര്യ മേഖലകളിൽ എല്ലാ വിഭാഗം ജനങ്ങൾക്കും പുരോഗതിയുണ്ടാക്കുക
 • അന്ധവിശ്വാസത്തിൽ നിന്നും അനാചാര വർഗീയ തീവ്രവാദ അധാർമ്മിക പ്രവണതകളിൽ നിന്നും സമൂഹത്തെ അകറ്റുക
 • രാജ്യത്തിന്റെ അഖണ്ഡതയും ജനാധിപത്യ മതേതര മൂല്യങ്ങളും മനുഷ്യാവകാശങ്ങളും സംരക്ഷിക്കാൻ ക്രിയാത്മക പദ്ധതികൾ ആവിഷ്‌കരിക്കുക

പ്രഥമ ഉപദേശക സമിതി[തിരുത്തുക]

ഭാരവാഹികൾ[തിരുത്തുക]

കേരള മുസ്‌ലിം ജമാഅത്തിന്റെ സംസ്ഥാന കമ്മിറ്റിയുടെ ഭാരവാഹികളെ 2016 ഫെബ്രുവരി 27നാണ് തിരഞ്ഞെടുത്തത്. കോഴിക്കോട് മർകസ് കോംപ്ലക്‌സിൽ നടന്ന കൗൺസിലിലാണ് തിരഞ്ഞെടുപ്പ് നടന്നത്.[5]

പ്രസിഡൻറ്[തിരുത്തുക]

വൈസ് പ്രസിഡന്റ്മാർ[തിരുത്തുക]

 • അബ്ദുൽ ഖാദിർ മുസ്‌ലിയാർ പൊന്മള
 • കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ
 • കെ പി അബൂബക്കർ മൗലവി പട്ടുവം
 • കെ എ മുഹമ്മദലി ഹാജി സ്റ്റാർ ഓഫ് ഏഷ്യ
 • എം എൻ സിദ്ദീഖ് ഹാജി ചെമ്മാട്
 • അഹ്മദ്കുട്ടി ഹാജി എയർലൈൻസ്

ജനറൽ സെക്രട്ടറി[തിരുത്തുക]

സെക്രട്ടറിമാർ[തിരുത്തുക]

 • കെ അബ്ദുർറഹ്മാൻ ഫൈസി വണ്ടൂർ
 • പ്രൊഫ. കെ എം എ റഹീം
 • എൻ അലി അബ്ദുല്ല
 • അഡ്വ. എ കെ ഇസ്മാഈൽ വഫ
 • എ പി അബ്ദുൽ കരീം ഹാജി ചാലിയം (ഫിനാൻസ് സെക്രട്ടറി)

മറ്റ് സി.ബി (സെൻട്രൽ ബോർഡ്)[തിരുത്തുക]

 • സി. മുഹമ്മദ് ഫൈസി
 • ഹുസൈൻ സഖാഫി ചുള്ളിക്കോട്
 • പേരോട് അബ്ദുറഹ്മാൻ സഖാഫി
 • മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി
 • സുലൈമാൻ സഖാഫി മാളിയേക്കൽ
 • പ്രഫ. എ കെ അബ്ദുൽ ഹമീദ്

പ്രധിനിധികൾ[തിരുത്തുക]

 • അബ്ദുൽ മജീദ് കക്കാട് (എസ്.വൈ.എസ്)
 • എം അബ്ദുൽ മജീദ് അരിയല്ലൂർ (എസ്.എസ്.എഫ്)
 • തെന്നല അബൂഹനീഫൽ ഫൈസി (എസ്.ജെ.എം)
 • പ്രഫ. കെ എം എ റഹീം (എസ്.എം.എ)[6][7]

ഘടന[തിരുത്തുക]

 • യൂണിറ്റ്
 • സർക്കിൾ
 • സോൺ
 • ജില്ല
 • സംസ്ഥാനം
 • ദേശിയം

അവലംബം[തിരുത്തുക]

 1. http://www.sirajlive.com/2016/02/26/224904.html
 2. http://keralaonlinenews.com/kanthapuram-a-p-aboobacker-musalyar-malayalam-news-134581.html/
 3. [Siraj Daily | http://www.sirajlive.com/2016/02/27/225107.html ]
 4. 4.0 4.1 4.2 4.3 4.4 4.5 http://www.muhimmathonline.com/2016/02/kerala-muslim-jamahath-state-committee.html
 5. [ സിറാജ് പത്രം | http://www.sirajlive.com/2016/02/27/225223.html]
 6. "കേരള മുസ്‌ലിം ജമാഅത്ത്; കർമഗോദയിലിറങ്ങുമ്പോൾ".
 7. "കേരള മുസ്ലിം ജമാഅത്ത്: കാന്തപുരം പ്രസിഡന്റ്, ഖലീൽ തങ്ങൾ ജനറൽ സെക്രട്ടറി".
"https://ml.wikipedia.org/w/index.php?title=കേരള_മുസ്‌ലിം_ജമാഅത്ത്&oldid=3600068" എന്ന താളിൽനിന്ന് ശേഖരിച്ചത്