അന്നപൂർണ്ണ മഹാറാണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Annapurna Maharana
Annapurna Moharana
ജനനം(1917-11-03)3 നവംബർ 1917
Odisha, India
മരണം31 ഡിസംബർ 2012(2012-12-31) (പ്രായം 95)
Cuttack, Odisha, India

ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ സജീവമായിപങ്കെടുത്ത പ്രവർത്തകയായിരുന്നു അന്നപൂർണ്ണ മഹാറാണ (Annapurna Maharana,  ജനനം- 3 November 1917 മരണം- 31 December 2012). ഒരു പ്രമുഖ സാമൂഹിക പ്രവർത്തകയായ മഹാറാണ സ്ത്രീകളുടെ ഉന്നമനത്തിനും അവകാശങ്ങൾക്കും പ്രവർത്തിച്ചുരുന്ന സ്ത്രീ സമത്വവാദികൂടിയാരുന്നു.[1] മോഹൻദാസ് കരംചന്ദ് ഗാന്ധിയോട് അടുത്ത ബന്ധം പുലർത്തിയിരുന്ന ആളായിരുന്നു ഇവർ.[2]

ജീവിതം[തിരുത്തുക]

1917 നവംബർ 3 ന് രാമ ദേവിയുടേയും ഗോപബന്ധു ചൗധരിയുടേയും രണ്ടാമത്തെ മകളായി അന്നപൂർണ്ണ മഹാറാണ ജനിച്ചു. ഒഡീഷയാണ് മാഹീറാണയുടെ ജന്മസ്ഥലം.[3] തനിക്ക് പതിന്നാലു വയസ്സുള്ളപ്പോൾ തന്നെ മഹാറാണ സ്വാതന്ത്ര്യ സജീവമാവുകയും മോഹൻദാസ് ഗാന്ധിയെ പിന്തുണക്കുന്നയാളായി മാറിക്കഴിയുകയും ചെയ്തിരുന്നു 1934 ൽ ഒഡീഷയിലെ പുരിയിൽ നിന്നും ഭാട്രാക് വരെ ഗാന്ധിജി നടത്തിയ ഹരിജൻ പദ യാത്രയിൽ മഹാറാണ പങ്കെടുത്തിരുന്നു. . മഹാറാണയെ ബ്രിട്ടീഷുകാരും ബ്രിട്ടീഷ് രാജ് ഭരണവും പലതവണ അറസ്റ്റ് ചെയ്തിട്ടുണ്ട്. 1942 ലെ ക്വിറ്റ് ഇന്ത്യ സമരവുമായിബന്ധപ്പെട്ടും അറസ്റ്റുചെയ്തിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. "Noted freedom fighter Annapurna Maharana dies". Press Trust of India. Business Standard. 2013-01-01. Retrieved 2013-01-07.
  2. "Annapurna Maharana cremated". Times of India. 2013-01-03. Archived from the original on 2013-06-15. Retrieved 2013-01-07.
  3. "Odisha: Freedom fighter Annapurna Maharana passed away". Orissa Diary. 2012-12-31. Archived from the original on 2013-03-13. Retrieved 2013-01-07.
"https://ml.wikipedia.org/w/index.php?title=അന്നപൂർണ്ണ_മഹാറാണ&oldid=3783954" എന്ന താളിൽനിന്ന് ശേഖരിച്ചത്