ഇസ്ലാമിലെ പഞ്ചസ്തംഭങ്ങള്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇസ്‌ലാം മതം
മുസ്‌ലീം പള്ളി

വിശ്വാസങ്ങള്‍

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാര്‍അന്ത്യനാള്‍

അനുഷ്ഠാനങ്ങള്‍

വിശ്വാസംപ്രാര്‍ഥന
വ്രതംസകാത്ത്തീര്‍ത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ഇബ്‌നു അബ്ദുള്ള
അബൂബക്കര്‍ സിദ്ധീഖ്‌
‌ഉമര്‍ ബിന്‍ ഖതാബ്‌
‌ഉസ്‌മാന്‍ ബിന്‍ അഫ്ഫാന്‍
‌അലി ബിന്‍ അബീ ത്വാലിബ്‌
‌സ്വഹാബികള്‍
‌‌പ്രവാചകന്മാര്‍
അഹ്‌ലുല്‍ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുര്‍ആന്‍നബിചര്യഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകള്‍

ഹനഫിമാലികി
ശാഫിഹംബലി

പ്രധാന ശാഖകള്‍

സുന്നിശിയ
സൂഫിസലഫി

പ്രധാന മസ്ജിദുകള്‍

മസ്ജിദുല്‍ ഹറാംമസ്ജിദുന്നബവി
മസ്ജിദുല്‍ അഖ്സ

സംസ്കാരം

കലതത്വചിന്ത
വാസ്തുവിദ്യമുസ്‌ലീം പള്ളികള്‍
ഹിജ്‌റ വര്‍ഷംആഘോഷങ്ങള്‍

ഇതുംകൂടികാണുക

ഹൈന്ദവംക്രിസ്തുമതം
ബുദ്ധമതംജൈനമതം

ഇസ്ലാം മതവിശ്വാസികള്‍ അനുസരിക്കണമെന്നു ഖുര്‍‌ആന്‍ നിര്‍‍ദ്ദേശിച്ച അഞ്ചു നിര്‍ബന്ധ അനുഷ്ഠാനങ്ങളാണ്‌ ഇസ്ലാമിലെ പഞ്ചസ്തംഭങ്ങള്‍.

  1. വിശ്വാസ പ്രഖ്യാപനം.
  2. ഒരു ദിവസത്തില്‍ അഞ്ചു നേരം നമസ്കാരം നിര്‍‌വഹിക്കല്‍.
  3. സക്കാത്ത് അഥവാ നിര്‍ബന്ധദാനം‍.
  4. റമദാനിലെ വ്രതം (നോമ്പ് ).
  5. സാധിക്കുമെങ്കില്‍ ജീവിതത്തിലൊരിക്കല്‍ ഹജ്ജ് നിര്‍വ്വഹിക്കല്‍.

ഉള്ളടക്കം

[തിരുത്തുക] ഹദീസ് ഗ്രന്‌ഥങ്ങളില്‍ നിന്ന്‌ (നബി വചനം)

ഉമറുബ്നുല്‍ ഖത്താബിന്റെ മകന്‍ അബുഅബ്ദിറഹ്മാന്‍ അബ്ദില്ല (റ) യില്‍ നിന്നു നിവേദനം. അദ്ദേഹം പറഞ്ഞു: നബി (സ) പറയുന്നതായി ഞാന്‍ കേട്ടിരിക്കുന്നു: "ഇസ്‌ലാം സ്ഥാപിതമായിരിക്കുന്നത് അഞ്ചു സ്തംഭങ്ങളിന്മേലാണ്‌. അല്ലാഹു അല്ലാതെ ഒരു ഇലാഹുമില്ലെന്നും മുഹമ്മദ് അവന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കല്‍; നമസ്കാരം നിഷ്ഠയോടെ അനുഷ്ഠിക്കലല്‍; സക്കാത്ത് നല്‍കല്‍; ദൈവിക ഭവനത്തിങ്കല്‍ പോയി ഹജ്ജ് നിര്‍വഹിക്കല്‍; റമദാനില്‍ വ്രതമനുഷ്ഠിക്കല്‍." (ബുഖാരി. 1.2.7, മുസ്‌ലിം)

[തിരുത്തുക] വിശ്വാസ പ്രഖ്യാപനം

പ്രധാന ലേഖനം: തൌഹീദ്

അല്ലാഹുവല്ലാതെ മറ്റൊരു ദൈവമില്ലെന്നും അന്ത്യപ്രവാചകന്‍ മുഹമ്മദ് ദൈവത്തിന്റെ ദൂതനും പ്രവാചകനുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു എന്ന സമ്മതവും പ്രഖ്യാപനവുമാണിത്. അറബിയില്‍ കലിമതുല്‍ ഷഹാദ എന്നു പറയും.

[തിരുത്തുക] നമസ്ക്കാരം

പ്രധാന ലേഖനം: നിസ്കാരം

മുസ്ലീങ്ങള്‍ ദിവസേന അഞ്ചു നേരം അനുഷ്ഠിക്കേണ്ട നിര്‍ബന്ധ പ്രാര്‍ത്ഥനയ്ക്കാണ് നമസ്ക്കാരം അല്ലെങ്കില്‍ നിസ്ക്കാരം എന്നു പറയുന്നത്. അറബിയില്‍ സ്വലാത്ത്(صلاة) എന്ന വാക്കാണ് ഉപയോഗിക്കുന്നത്. ഭാഷാര്‍ഥം ‘ദുആ’ അഥവാ പ്രാര്‍ഥന എന്നാണ്. അനുഗ്രഹമെന്നും ആശീര്‍വാദം എന്നുമൊക്കെയാണതിന്റെ മറ്റര്‍ഥങ്ങള്‍. ഖുര്‍ ആനില്‍ വിശ്വാസികളോട് സമയാസമയങ്ങളില്‍ നിസ്കരിക്കുവാനുള്ള കല്പനയുണ്ട്. എന്നാല്‍ നിസ്കാരത്തിന്റെ രൂപമോ ഘടനയോ ഖുര്‍ ആനിലില്ല. അത് പ്രവാചക ചര്യയില്‍ നിന്നാണ് പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്.

[തിരുത്തുക] സകാ‍ത്ത്

പ്രധാന ലേഖനം: സകാത്ത്

ഓരോ ഇസ്ലാമതാനുയായിയും തന്റെ സമ്പാദ്യത്തില്‍ നിന്ന് നിര്‍ബന്ധമായും പാവപ്പെട്ടവര്‍ക്ക് നല്‍കേണ്ടത്തിനെയാണ് സകാത്ത് എന്നു വിളിക്കുന്നത് (അറബി: زكاة) . ഇതില്‍ “സ“ എന്ന അക്ഷരം ഇംഗ്ലീഷിലെ "Za" എന്നതിനു തുല്ല്യവും, “ത്ത്“ എന്ന അക്ഷരം നിശബ്ദവുമാണ്‌‍. സകാത്ത് എന്ന അറബി പദത്തിന് ശുദ്ധിയാകല്‍, ശുദ്ധീകരിക്കല്‍, ഗുണകരം എന്നൊക്കെയാണര്‍ഥം. ഇത്‌ ധനികന്‍ പാവപ്പെട്ടവരായ സകാത്തിന്റെ അവകാശികള്‍ക്ക്‌ നല്‍കുന്ന ഔദാര്യമല്ല, മറിച്ച്‌ ധനികന്റെ സ്വത്തില്‍ അവര്‍ക്ക്‌ അല്ലാഹു നല്‍കിയ അവകാശമാണ്‌ എന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്‌. നിര്‍ബന്ധ ബാധ്യതയായി ഇസ്ലാം ഇതിനെ എണ്ണിയിരിക്കുന്നു.

[തിരുത്തുക] നോമ്പ്

പ്രധാന ലേഖനം: നോമ്പ്

വര്‍ഷത്തില്‍ ഒരു മാസം വ്രതം അനുഷ്ഠിക്കല്‍ ഒരോ മുസ്ലിം നിര്‍ബന്ധമാണ്.നോമ്പ് എന്ന മലയാള പദത്തിനു പകരം അറബിയില്‍ സ്വൗമ് എന്നാണ് ഉഅപയോഗിക്കുന്നത്. ഒരു വസ്തുവിനെ വെടിഞ്ഞ് നില്‍ക്കുക, അതിനെ ഉപേക്ഷിക്കുക എന്നൊക്കെയാണ് സ്വൗമ് എന്ന പദത്തിന്‍റെ ഭാഷാര്‍ഥം. ഇതില്‍ നിന്നാണ് സംസാരത്തെ വെടിയുന്നതിന് സ്വൗമ് എന്ന് പ്രയോഗിക്കുന്നത്.അറബി മാസങ്ങളിലെ റമദാന്‍ മാസം 1-29/30 ദിവസങ്ങളിലാണ് ഈ അനുഷ്ഠാനം. പ്രഭാതം മുതല്‍ പ്രദോഷം വരെയാണ് നോമ്പിന്റെ സമയം

[തിരുത്തുക] ഹജ്ജ്

പ്രധാന ലേഖനം: ഹജ്ജ്

മുസ്‌ലീംകളെ സംബന്ധിച്ച് മുഹമ്മദ് നബി നിര്‍ദ്ദേശിച്ച മാതൃകയില്‍ മതപരമായ അനുഷ്ഠാനമായി ജീവിതത്തിലൊരിക്കലെങ്കിലും മക്കയിലേക്ക് നടത്തുന്ന തീര്‍ഥാടനമാണ് ഹജ്ജ്. ദുല്‍ഹജ്ജ് മാസം 8 മുതല്‍ 12 വരെയുള്ള മക്കയിലേക്കുള്ള തീര്‍ത്ഥാടനത്തിനെയും അതോടനുബന്ധിച്ചുള്ള കര്‍മ്മങ്ങളെയുമാണ് ഹജ്ജ് എന്ന് പറയുന്നത്. വര്‍ഷം തോറും നടന്നു വരുന്ന ലോകത്തിലെ ഏറ്റവും വലിയ തീര്‍ഥാടനമാണിത്.

[തിരുത്തുക] ഇവയും കാണുക

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

[തിരുത്തുക] അവലംബം

http://www.quranmalayalam.com/hadees/hadees1.htm#2

നാല്പത് ഹദീസുകള്‍ - ഇമാം നവവി - IPH - വിവര്‍‌ത്തനം - ശൈഖു മുഹമ്മദു കാരകുന്ന്‌.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം