സാദരം (ചലച്ചിത്രം)
| സാദരം | |
|---|---|
| സംവിധാനം | ജോസ് തോമസ് |
| കഥ | ലോഹിതദാസ് |
| തിരക്കഥ | ലോഹിതദാസ് |
| നിർമ്മാണം | എൻ കൃഷ്ണകുമാർ (കിരീടം ഉണ്ണി) |
| അഭിനേതാക്കൾ | സുരേഷ് ഗോപി, ലാലു അലക്സ്, ഗീത, ചിത്ര, ശ്രീനാഥ്, കവിയൂർ പൊന്നമ്മ, സുകുമാരി |
| ഛായാഗ്രഹണം | വേണുഗോപാൽ |
| ചിത്രസംയോജനം | എൽ. ഭൂമിനാഥൻ |
| സംഗീതം | ജോൺസൺ |
നിർമ്മാണ കമ്പനി | കൃപ ഫിലിംസ് |
| വിതരണം | കിരീടം റിലീസ് |
റിലീസ് തീയതി |
|
ദൈർഘ്യം | 140 മിനിറ്റ് |
| രാജ്യം | ഭാരതം |
| ഭാഷ | മലയാളം |
1995-ൽ ജോസ് തോമസ് സംവിധാനം ചെയ്ത മലയാള ചിത്രമാണ് സാദരം.[1] സുരേഷ് ഗോപി, ലാലു അലക്സ്, ഗീത, ചിത്ര, ശ്രീനാഥ്, കവിയൂർ പൊന്നമ്മ, സുകുമാരി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.[2] തിരക്കഥ എഴുതിയത് എ.കെ. ലോഹിതദാസ് ആണ്.[3] ഈ ചിത്രം ബോക്സോഫീസിൽ ഒരു സൂപ്പർ ഹിറ്റായിരുന്നു.[4] കൈതപ്രം-ജോൺസൺ സംഘമാണ് ഗാനങ്ങളൊരുക്കിയത്.[5] ഈ ചിത്രം നിർമ്മിച്ചത് കിരീടം ഉണ്ണി ആണ്.[6]
ഇതിവൃത്തം
[തിരുത്തുക]തൊഴിൽപരമായി അഭിഭാഷകനാണെങ്കിലും രഘുനന്ദൻ മേനോൻ (സുരേഷ് ഗോപി) കൃഷിയിലാണ് സന്തോഷം കണ്ടെത്തുന്നത്. അമ്മ (കവിയൂർ പൊന്നമ്മ), മൂത്ത സഹോദരൻ, അദ്ദേഹത്തിന്റെ കുടുംബം എന്നിവരോടൊപ്പം അദ്ദേഹം സന്തുഷ്ടമായ ജീവിതം നയിക്കുന്നു. രഘുനന്ദന്റെ പ്രതിശ്രുതവധു ലേഖ (സുവർണ്ണ മാത്യു) സാഹിത്യത്തിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥിനിയാണ്. ഒരു രാത്രി പതിവുപോലെ തന്റെ കൃഷിയിടത്തിലൂടെ നടക്കുമ്പോൾ, ഗുരുതരമായി പരിക്കേറ്റ ഒരു പെൺകുട്ടിയെ (ഗീത) രഘു രക്ഷിക്കുന്നു. പിറ്റേന്ന് രാവിലെ, താൻ സീതാലക്ഷ്മിയാണെന്ന് അവൾ സ്വയം പരിചയപ്പെടുത്തുകയും ഒരു സംഘം പുരുഷന്മാർ തന്നെ ക്രൂരമായി ബലാത്സംഗം ചെയ്ത് പിന്നീട് വഴിയിൽ തള്ളിയതാണെന്ന് അറിയിക്കുകയും ചെയ്യുന്നു. അടുത്ത രണ്ട് ദിവസത്തേക്ക് രഘു തന്റെ ഫാം ഹൗസിൽ അവൾക്ക് അഭയം നൽകുന്നു. അപ്രതീക്ഷിതമായി സന്ദർശനത്തിനെത്തിയ ലേഖ ഫാം ഹൗസിൽ സീതയെ കാണുകയും അവൾക്ക് രഘുവുമായി ബന്ധമുണ്ടെന്ന് തെറ്റിദ്ധരിക്കുകയും ചെയ്യുന്നു. അയാളുടെ വിശദീകരണങ്ങൾ അവളെ ബോധ്യപ്പെടുത്തുന്നതിൽ പരാജയപ്പെടുന്നു. ഫാം ഹൗസിൽ ഒരു പെൺകുട്ടി താമസിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ, മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ കൂടിയായ മൂത്ത സഹോദരൻ ഹരിനന്ദൻ മേനോൻ (ലാലു അലക്സ്) ഫാം ഹൗസിലെത്തുന്നു. സീതാലക്ഷ്മിയെ കണ്ട് ഞെട്ടിയ അയാൾ ഒന്നും പറയാതെ പെട്ടെന്ന് മടങ്ങുന്നു. തന്നെ ബലാത്സംഗം ചെയ്തവരിൽ ഒരാൾ ഹരിയാണെന്ന് സീത രഘുവിനോട് വിശദീകരിക്കുന്നു. സംഭവത്തെക്കുറിച്ച് കൂടുതലറിയാൻ വീട്ടിലെത്തുമ്പോൾ, ഹരി തന്റെ തെറ്റ് ഏറ്റുപറയുകയും താൻ മദ്യലഹരിയിലായിരുന്നു എന്നു പറഞ്ഞ് അതിനെ ന്യായീകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. എന്നാൽ സീതയ്ക്ക് നീതി നേടിക്കൊടുക്കുന്നതിൽ രഘു ഉറച്ചുനിൽക്കുന്നു. സീതയ്ക്ക് നീതി ലഭ്യമാക്കാനുള്ള ശ്രമത്തിൽ അമ്മ, പ്രതിശ്രുതവധു, ഏടത്തിയമ്മ എന്നിവരുൾപ്പെടെ സ്വന്തം വീട്ടിൽനിന്നുതന്നെ രഘുവിന് കടുത്ത എതിർപ്പ് നേരിടേണ്ടിവരുന്നു. സീത ബലാത്സംഗത്തിന് ഇരയായെന്ന് അറിഞ്ഞ അവളുടെ പ്രതിശ്രുതവരൻ മാധവൻ (രവി വല്ലത്തോൾ) അവളെ സ്വീകരിക്കാൻ തയ്യാറാകുന്നില്ല. അവൾക്ക് പുതിയൊരു ജീവിതം നൽകാനായി രഘു സീതയെ വിവാഹം കഴിച്ച് തന്റെ വീട്ടിലേക്ക് കൊണ്ടുവരുന്നു. എന്നാൽ സീതയെ വീടിനുള്ളിലേക്ക് കയറ്റരുതെന്ന് ഏടത്തിയമ്മ (ചിത്ര) ആവശ്യപ്പെടുന്നു. രഘു സീതയെയും കൂട്ടി അവിടെനിന്ന് പോകുന്നു.
| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | സുരേഷ് ഗോപി | രഘുനന്ദൻ മേനോൻ |
| 2 | ഗീത | സീതാലക്ഷ്മി |
| 3 | ലാലു അലക്സ് | ഡി വൈ എസ് പി ഹരിനന്ദൻ മേനോൻ |
| 4 | കവിയൂർ പൊന്നമ്മ | ഭാനുമതി അമ്മ - രഘുവിന്റെ അമ്മ |
| 5 | സുവർണ്ണ മാത്യു | ലേഖ - രഘുവിന്റെ കാമുകി |
| 6 | അമ്പിളി ദേവി | ആര്യ |
| 7 | ചിത്ര | മാലതി ഹരിനന്ദൻ (ഏടത്തിയമ്മ) |
| 8 | മാമുക്കോയ | വീരപ്പൻ കുഞ്ഞാലു |
| 9 | അഗസ്റ്റിൻ | നെന്മാറ എസ്.ഐ. |
| 10 | സാന്റോ കൃഷ്ണൻ | രാമൻ |
| 11 | തിക്കുറിശ്ശി സുകുമാരൻ നായർ | കേശവപിള്ള - ലേഖയുടെ അപ്പൂപ്പൻ |
| 12 | പ്രിയങ്ക നായർ | ദാക്ഷായണി - വേലക്കാരി |
| 13 | വിജയൻ പെരിങ്ങോട് | രാവുണ്ണി നായർ |
| 14 | സുകുമാരി | പ്രൊഫ. വിശാലാക്ഷി - ലേഖയുടെ അമ്മ |
| 15 | ബിന്ദു പണിക്കർ | രമ രവിനന്ദൻ (ഏടത്തിയമ്മ) |
| 16 | ശ്രീനാഥ് | ഡോ. രവിനന്ദൻ മേനോൻ |
| 17 | രശ്മി സോമൻ | ശ്രീക്കുട്ടി |
| 18 | അബു സലിം | തങ്കപ്പൻ |
| 19 | ശിവജി | ഗംഗാധരൻ |
| 20 | സ്ഫടികം ജോർജ്ജ് | എസ് പി |
| 21 | കോഴിക്കോട് നാരായണൻ നായർ | ശങ്കര വാര്യർ |
| 22 | രവി വള്ളത്തോൾ | മാധവവാരിയർ - സീതയുടെ മുറച്ചെറുക്കൻ |
| 23 | മധുപാൽ | നാസർ |
| 24 | ബൈജു കൊട്ടാരക്കര | |
| 25 | സോണിയ | ജെസ്സി - ഗംഗാധരന്റെ വെപ്പാട്ടി |
| 26 | എൻ കൃഷ്ണകുമാർ | സബ് ഇൻസ്പെക്ടർ |
| 27 | അനില ശ്രീകുമാർ | കല്ലു - ആദിവാസി യുവതി |
| 28 | ജോജൻ കാഞ്ഞാണി | |
| 29 | എൻ കൃഷ്ണകുമാർ | |
| 30 | ബേബി രശ്മി | ഷബ്നം |
| നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
| 1 | അമ്പലക്കൊമ്പന്റെ | എം ജി ശ്രീകുമാർ,കോറസ് | |
| 2 | മധുചന്ദ്രികേ നീ (പെൺ ) | സ്വർണ്ണലത | |
| 3 | മധുചന്ദ്രികേ നീ | കെ ജെ യേശുദാസ് | |
| 4 | ശരത്കാല സന്ധ്യേ | കെ ജെ യേശുദാസ്,സുജാത മോഹൻ |
അവലംബം
[തിരുത്തുക]- ↑ "1995 Cinema". kerala.gov.in. Archived from the original on 2015-02-01. Retrieved 3 August 2013.
- ↑ Bowker's Complete Video Directory, 1999: Entertainment, titles A-S. R. R. Bowker. 1999. p. 1221. ISBN 978-0-8352-4202-8.
- ↑ "Lohithadas Filmography". Malayala Manorama. Archived from the original on 2010-09-06. Retrieved 31 October 2011.
- ↑ "സാദരം (1995)". www.malayalachalachithram.com. Retrieved 2020-03-22.
- ↑ "സാദരം (1995)". malayalasangeetham.info. Archived from the original on 2020-03-24. Retrieved 2020-03-22.
- ↑ "സാദരം (1995)". spicyonion.com. Retrieved 2020-03-22.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "സാദരം (1995)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-03-22.
{{cite web}}: Cite has empty unknown parameter:|1=(help) - ↑ "സാദരം (1995)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2020-03-24. Retrieved 2020-03-22.
ഉറവിടങ്ങൾ
[തിരുത്തുക]- രാജാധ്യക്ഷൻ, ആശിഷ്; വില്ലെമെൻ, പോൾ (1999) എൻസൈക്ലോപീഡിയ ഓഫ് ഇന്ത്യൻ സിനിമ . ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്. ശേഖരിച്ചത് 2011 ഒക്ടോബറിൽ.
പുറംകണ്ണികൾ
[തിരുത്തുക]- Template film date with 1 release date
- മലയാളചലച്ചിത്രങ്ങൾ
- ഇന്ത്യൻ ചലച്ചിത്രങ്ങൾ
- 1995-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- കൈതപ്രം-ജോൺസൺ ഗാനങ്ങൾ
- ജോൺസൺ സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- ജോസ് തോമസ് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- ലോഹിതദാസ് തിരക്കഥ എഴുതിയ ചലച്ചിത്രങ്ങൾ
- ലോഹിതദാസ് കഥ എഴുതിയ ചലച്ചിത്രങ്ങൾ
- വേണുഗോപാൽ ഛായാഗ്രഹണം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ
- ജി വെങ്കിട്ടരാമൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- കൈതപ്രത്തിന്റെ ഗാനങ്ങൾ
- സുകുമാരി അഭിനയിച്ച ചലച്ചിത്രങ്ങൾ