പൂക്കോട്ടൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pookkottur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

മലപ്പുറം ജില്ലയിൽ പൂക്കോട്ടൂർ ഗ്രാമ പഞ്ചായത്തിലെ പത്താം വാർഡ് ഉൾകൊള്ളുന്ന പ്രദേശമാണ് പൂക്കോട്ടൂർ.നാഷനൽ ഹൈവേ 213 ൽ പള്ളിപ്പടിക്കും പിലാക്കലിനുമിടയിലാണ് പൂക്കോട്ടൂർ സ്ഥിതി ചെയ്യുന്നത്.

പൊതു വിവരങ്ങൾ[തിരുത്തുക]

പൂക്കോട്ടൂർ പോസ്റ്റ് ഓഫീസ്, കേരള ഗ്രാമീണ ബാങ്ക്, പൂക്കോട്ടൂർ സർവീസ് സഹകരണ ബാങ്ക് ,ജി.എൽ.പി.എസ്. പൂക്കോട്ടൂർ ന്യു, ജി.എം.എൽ.പി.എസ്. പൂക്കോട്ടൂർ, മാവേലി സ്റ്റോർ എന്നിവ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. നഫീസയാണ് വാർഡ് മെമ്പർ.1921 ലെ പൂക്കോട്ടൂർ യുദ്ധം നടന്നത് ഈ പ്രദേശത്ത് വെച്ചാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

  1. ജി.എൽ.പി.എസ്. പൂക്കോട്ടൂർ ന്യു
  2. ജി.എം.എൽ.പി.എസ്. പൂക്കോട്ടൂർ
  3. പി കെ എം ഐ സി ഹൈസ്കൂൾ

ആരാധനാലയങ്ങൾ[തിരുത്തുക]

  1. പൂക്കോട്ടൂർ ജുമാമസ്ജിദ്
  2. ശ്രീ ത്രിപുരാന്തക ക്ഷേത്രം

പൂക്കോട്ടൂർ യുദ്ധം[തിരുത്തുക]

പ്രധാന ലേഖനം: പൂക്കോട്ടൂർ യുദ്ധം

1921 ഓഗസ്റ്റ് 26ന് മലബാർ കലാപത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ പൂക്കോട്ടൂരിൽ വെച്ച് മുസ്‌ലിം കലാപകാരികളും ബ്രിട്ടീഷ് സൈന്യവും തമ്മിൽ നടന്ന ചരിത്ര പ്രസിദ്ധമായ ഒരു പോരാട്ടമാണ് പൂക്കോട്ടൂർ യുദ്ധം. ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രത്തിലെ ഏക യുദ്ധം എന്നു ഈ യുദ്ധത്തെ വിശേഷിപ്പിക്കാറുണ്ട്. 1857-ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനു ശേഷം ബ്രിട്ടീഷ് സാമ്രാജ്യം നേരിടേണ്ടി വന്ന ഏറ്റവും വലിയ സായുധ പോരാട്ടം പൂക്കോട്ടൂർ യുദ്ധമായിരുന്നു എന്ന് ബ്രിട്ടീഷുകാർ രേഖപ്പെടുത്തിയിട്ടുണ്ട്.

പാലിയേറ്റീവ്[തിരുത്തുക]

  1. സ്പർശം:കെ ഐ മുഹമ്മദ് ഹാജി ചാരിറ്റബിൾ ട്രസ്റ്റ് പൂക്കോട്ടൂർ
  2. സി എം മെഡിക്കൽ സെന്റർ & പാലിയേറ്റീവ് കെയർ

ഉൽസവങ്ങൾ[തിരുത്തുക]

  1. ത്രിപുരാന്തക ക്ഷേത്രം പാട്ടുൽസവം
  2. കീഴേടത്ത് ഭഗവതി ക്ഷേത്രം താൽ പൊലി മഹോൽസവം പിലാക്കൽ

സേവന കേന്ദ്രങ്ങൾ[തിരുത്തുക]

  1. സ്നേഹിത കുടുംബശ്രീ ജന്റർ ഹെൽപ് സെന്റർ പൂക്കോട്ടൂർ
  2. കർഷക സേവന കേന്ദ്രം, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പൂക്കോട്ടൂർ

സഹകരണ സംഘങ്ങൾ[തിരുത്തുക]

  1. പൂക്കോട്ടൂർ സർവീസ് സഹകരണ ബാങ്ക്
  2. പൂക്കോട്ടൂർ ക്ഷീര സംഘം പൂക്കോട്ടൂർ
  3. ദി മലപ്പുറം പ്രവാസി വെൽഫയർ ഡവലപ്മെന്റ് കോ-ഓപറേറ്റീവ് M-651 പൂക്കോട്ടൂർ
"https://ml.wikipedia.org/w/index.php?title=പൂക്കോട്ടൂർ&oldid=3007308" എന്ന താളിൽനിന്ന് ശേഖരിച്ചത്