പരാഗണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pollination എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സസ്യങ്ങളുടെ പ്രത്യുൽപാദന വ്യവസ്ഥയുടെ ഭാഗമായി നടക്കുന്ന പ്രധാന പ്രക്രിയയാണ് പരാഗണം. പൂമ്പൊടികൾ ചെറുപ്രാണികൾ വഴിയും ചിത്രശലഭങ്ങളുടെ സന്ദർശനം മൂലവും കാറ്റുവഴിയും മുഖേനയും പരാഗണം നടക്കുന്നു. പരാഗകാരികളെ അടിസ്ഥാനമാക്കി പരാഗണത്തെ തരംതിരിച്ചിട്ടുണ്ട്. പരാഗകാരി ഷഡ്പദങ്ങൾ ആണെങ്കിൽ എന്റമോഫിലി എന്നും, കാറ്റ് വഴിയാണു പരാഗണം നടക്കുന്നതെങ്കിൽ അനിമോഫിലി എന്നും, പക്ഷികളാണു പരാഗകാരികളെങ്കിൽ ഓർണിത്തൊഫിലി എന്നും പറയുന്നു.

"https://ml.wikipedia.org/w/index.php?title=പരാഗണം&oldid=2370930" എന്ന താളിൽനിന്നു ശേഖരിച്ചത്