ഹൈഡ്രോഫിലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Vallisneria spiralis is an example of hydrophily. Female flowers reach the water's surface temporarily to ensure pollination.

ജലം മുഖേനയുള്ള പരാഗണമാണ് Hydrophily അഥവാ ജല പരാഗണം.സപുഷ്പികളിൽ വളരെ വിരളമായി കാണപ്പെടുന്ന ഒരുതരം പരാഗണരീതിയാണിത്.

ജലപരഗണം നടക്കുന്ന സസ്യങ്ങൾക്ക് ഉദാഹരണമാണ് [Vallisneria], [Hydrilla] എന്നീ ശുദ്ധജല സസ്യങ്ങളും [Zostera] പോലുള്ള പലതരം കടൽ പുല്ലുകളും. എന്നാൽ എല്ലാ ജലസസ്യങ്ങളിലും ജലപരാഗണം നടക്കാറില്ല. കുളവാഴ പോലുള്ള ഭൂരിഭാഗം ജലസസ്യങ്ങളിലും പൂക്കൾ ജലനിരപ്പിനേക്കാൾ മുകളിൽ വിടർന്നു നിൽക്കുന്നതിനാൽ കരയിലെ സസ്യങ്ങളിലെത്പോലെതന്നെ ഷഡ്പദങ്ങൾ, കാറ്റ് എന്നിവ മുഖേനയാണ് അവയിൽ പരാഗണം നടക്കുന്നത്.

ജലം,കാറ്റ് എന്നിവ മുഖേന പരാഗണം നടക്കുന്ന പുഷ്പങ്ങൾ പൊതുവേ വർണാഭമായതോ പൂന്തേൻ ഉത്പാദിപ്പിക്കുന്നവയോ അല്ല.

ഹൈഡ്രോഫിലിയെ എപിഹൈഡ്രോഫിലി (Epihydrophily), ഹൈപോഹൈഡ്രോഫിലി (Hypohydrophily) എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു.

ഉപരിതല പരാഗണം[തിരുത്തുക]

ഉപരിതല പരാഗണം കൂടുതലും പതിവായി സംഭവിക്കുന്നു.[1]കാറ്റിന്റെ പരാഗണത്തിനും കൃത്യമായ ഹൈഡ്രോഫിലിക്കും ഇടയിലുള്ള ഒരു പരിവർത്തന ഘട്ടമായി ഇത് കാണപ്പെടുന്നു.

References[തിരുത്തുക]

  1. Chisholm 1911, പുറം. 3

Sources[തിരുത്തുക]

  • Cox, P.A. (1988). "Hydrophilous pollination". Annual Review of Ecology and Systematics. 19 (1): 261–279. doi:10.1146/annurev.es.19.110188.001401.
  •  This article incorporates text from a publication now in the public domainChisholm, Hugh, ed. (1911). "Pollination". എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. Vol. 22 (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. pp. 2–5. {{cite encyclopedia}}: Invalid |ref=harv (help)
"https://ml.wikipedia.org/w/index.php?title=ഹൈഡ്രോഫിലി&oldid=3923004" എന്ന താളിൽനിന്ന് ശേഖരിച്ചത്