Jump to content

പാലാ നാരായണൻ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pala Narayanan Nair എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പാലാ നാരായണൻ നായർ
ജനനം1911, ഡിസംബർ 11
മരണം2008, ജൂൺ 11
തൊഴിൽസാഹിത്യരംഗം
അറിയപ്പെടുന്നത്കവി

കേരളീയ ഭാവങ്ങൾ നിറഞ്ഞുനിന്ന കവിതകളിലൂടെ മലയാള സാഹിത്യത്തെ പുഷ്കലമാക്കിയ മഹാകവിയായിരുന്നു പാലാ നാരായണൻ നായർ. കേരളം വളരുന്നു (എട്ടുഭാഗം) എന്ന കവിതയുമായി സാഹിത്യരംഗത്ത്‌ ശ്രദ്ധേയനായിത്തീർന്നു ഇദ്ദേഹം.

ജീവചരിത്രം

[തിരുത്തുക]

1911 ഡിസംബർ 11ന് കീപ്പള്ളിൽ ശങ്കരൻ നായരുടേയും പുലിയന്നൂർ പുത്തൂർ വീട്ടിൽ പാർവതിയമ്മയുടേയും മകനായി അദ്ദേഹം കോട്ടയം ജില്ലയിലെ പാലായിൽ ജനിച്ചു. കുടിപ്പള്ളിക്കൂടം അദ്ധ്യാപകനായിരുന്ന പിതാവിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം, പാലാ വി. എം സ്കൂൾ, സെന്റ് തോമസ് സ്കൂൾ എന്നിവിടങ്ങളിൽ നിന്നും ഉപരി പഠനവും നേടി.[1] അദ്ധ്യാപകനും, കണക്കെഴുത്തുകാരനും, പട്ടാളക്കാരനുമായി ജീവിച്ചു. 1943-ൽ രണ്ടാം ലോകമഹായുദ്ധത്തിലെ ഭടനായി ഇന്ത്യയിലും ബർമ്മയിലും ജീവിച്ചു. തിരിച്ചെത്തി തിരുവിതാംകൂർ സർവകലാശാലയിൽ പ്രസിദ്ധീകരണ വിഭാഗത്തിലെ ഉദ്യോഗസ്ഥനായി. 1956-ൽ കേരള സർവകലാശാലയിൽനിന്ന്‌ എം.എ റാങ്കോടെ പാസായി. 1957-ൽ കേരള സാഹിത്യ അക്കാദമിയുടെ ആദ്യ അസിസ്റ്റന്റ്‌ സെക്രട്ടറിയായി നിയമിതനായി. 1959-ൽ സർവകലാശാലയിൽ തിരിച്ചെത്തി പഴയ ഡിപ്പാർട്ട്‌മെന്റിൽ ജോലിചെയ്തു. 1965-ൽ പ്രസിദ്ധീകരണ വിഭാഗം മേധാവിയായി.

ആദ്യം പ്രസിദ്ധീകരിച്ച കവിത 'ആ നിഴൽ' ആണ്‌; കവിയുടെ 17-ാം വയസ്സിൽ. 1935ൽ ആദ്യസമാഹാരം 'പൂക്കൾ'. റിട്ടയർ ചെയ്ത ശേഷം പാലാ അൽഫോൻസ കോളേജിലും കൊട്ടിയം എൻ.എസ്‌.എസ്‌ കോളേജിലും അദ്ധ്യാപകനായി. ഭാര്യ പുത്തൻവീട്ടിൽ സുഭദ്രക്കുട്ടിയമ്മ. 2008 ജൂൺ 11-ന് അന്തരിച്ചു.

കൃതികൾ

[തിരുത്തുക]
  1. തരംഗമാല
  2. അമൃതകല
  3. അന്ത്യപൂജ
  4. ആലിപ്പഴം
  5. എനിക്കുദാഹിക്കുന്നു
  6. മലനാട്
  7. പാലാഴി
  8. വിളക്കുകൊളുത്തൂ
  9. സുന്ദരകാണ്ഡം
  10. ശ്രാവണഗീതം
  11. സൂര്യഗായത്രി
  12. അമരജ്യോതി
  13. സമരമുഖത്ത് (ആത്മകഥ)

പുരസ്കാരങ്ങൾ

[തിരുത്തുക]

ക്ഷേത്ര പ്രവേശന വിളംബരത്തെക്കുറിച്ചുള്ള കവിതയ്ക്ക്‌ മഹാകവി ഉള്ളൂരിന്റെ പക്കൽനിന്ന്‌ സ്വർണ്ണമെഡൽ നേടി. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, പൂത്തേഴൻ സ്‌മാരക പുരസ്‌കാരം, എഴുത്തച്ഛൻ പുരസ്‌കാരം, ആശാൻ പുരസ്‌കാരം,വള്ളത്തോൾ പുരസ്കാരം കാളിദാസ പുരസ്കാരം എന്നിവയും അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്‌. മലയാള കവിതയ്‌ക്ക്‌ നൽകിയ സമഗ്ര സംഭാവനയ്ക്ക്‌ 2002ലെ മാതൃഭൂമി പുരസ്കാരവും ലഭിച്ചു.1937-ൽ കവിതാ രചനയ്ക്ക്‌ സമസ്‌ത കേരള സാഹിത്യ പരിഷത്തിൽനിന്ന്‌ കീർത്തിമുദ്ര ലഭിച്ചു. ഭോപ്പാൽ സാഹിത്യ സമ്മേളനത്തിന്റെ ഭാരത ഭാഷാ ഭൂഷൺ ബഹുമതി, ആശാൻ പ്രൈസ്‌, ഓൾ ഇന്ത്യ റൈറ്റേഴ്‌സ്‌ ഫോറത്തിന്റെ താമ്രപത്രം തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്‌.

പുറത്ത്

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Pala Narayanan Nair passes away". The Hindu. ജൂൺ 12, 2008. Archived from the original on 2010-01-08. Retrieved 1 നവംബർ 2010.


"https://ml.wikipedia.org/w/index.php?title=പാലാ_നാരായണൻ_നായർ&oldid=4106846" എന്ന താളിൽനിന്ന് ശേഖരിച്ചത്