ഓപ്പൺ സോഴ്സ് സോഫ്റ്റ്വെയർ
(Open source എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
ഓപ്പൺ സോഴ്സ് നിർവചനം അനുസരിച്ചുള്ള പകർപ്പാവകാശ അനുവാദപത്രങ്ങൾക്ക് കീഴിൽ സോഴ്സ് കോഡ് ലഭ്യമാക്കിയിട്ടുള്ള സോഫ്റ്റ്വെയറുകളെയാണു് ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറുകൾ(ഒ.എസ്.എസ്.) . സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ഒരു വിപണന പ്രവർത്തനമായാണ് ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ ആരംഭിച്ചത്. [1] ഇത് ഉപയോക്താക്കളെ സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിനും മാറ്റം വരുത്തുന്നതിനും മാറ്റം വരുത്തിയോ അല്ലാതെയോ വിതരണം ചെയ്യുന്നതിനും അനുവദിക്കുന്നു. മിക്കവാറും പൊതു കൂട്ടായ്മകളലൂടെയാണ് ഇത്തരം സോഫ്റ്റ്‌വെയറുകൾ നിർമ്മിക്കപ്പെടുന്നത്. ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിലൂടെ ഉപയോക്താക്കൾ ഒരു വർഷം ഏകദേശം 600 കോടി ഡോളർ ലാഭിക്കുന്നതായി സ്റ്റാൻഡിഷ് ഗ്രൂപ്പ് നടത്തിയ പഠനത്തിൽ പറയുന്നു. [2][3]
ഇവയും കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "Frequently Asked Questions". Open Source Initiative. മൂലതാളിൽ നിന്നും 2006-04-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-09-08.
- ↑ Rothwell, Richard (2008-08-05). "Creating wealth with free software". Free Software Magazine. ശേഖരിച്ചത് 2008-09-08.
- ↑ (2008-04-16). Standish Newsroom - Open Source. Press release. ശേഖരിച്ച തീയതി: 2008-09-08.