Jump to content

സാമൂഹിക സമത്വം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
A pro-marriage equality rally in San Francisco, USA
യുഎസിലെ സാൻഫ്രാൻസിസ്കോയിൽ നടന്ന സ്വവർഗ്ഗ വിവാഹ അനുകൂല റാലി

ഒരു സമൂഹത്തിലെ എല്ലാ വ്യക്തികൾക്കും തുല്യ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ഉള്ള അവസ്ഥയാണ് സാമൂഹിക സമത്വം എന്നത്. ഇതിൽ പൗരാവകാശങ്ങൾ, അഭിപ്രായ സ്വാതന്ത്ര്യം, സ്വയംഭരണാധികാരം, ചില പൊതു ചരക്കുകളിലേക്കും സാമൂഹിക സേവനങ്ങളിലേക്കും പ്രവേശനം എന്നിവയെല്ലാം എല്ലാവർക്കും തുല്യമായിരിക്കും.[1]

സാമൂഹിക സമത്വത്തിന് നിയമപരമായി നടപ്പിലാക്കിയ സാമൂഹിക വിഭാഗത്തിൻ്റെയോ ജാതിയുടെയോ അതിരുകളുടെ അഭാവവും വിവേചനത്തിൻ്റെ അഭാവവും ആവശ്യമാണ്.[2] ഉദാഹരണത്തിന്, സാമൂഹിക സമത്വത്തിൻ്റെ വക്താക്കൾ ലിംഗഭേദം, വംശം, പ്രായം, ലൈംഗിക ആഭിമുഖ്യം, ഉത്ഭവം, ജാതി അല്ലെങ്കിൽ വർഗം, വരുമാനം അല്ലെങ്കിൽ സ്വത്ത്, ഭാഷ, മതം, ബോധ്യങ്ങൾ, അഭിപ്രായങ്ങൾ, ആരോഗ്യം, വൈകല്യം എന്നിവ ഒന്നും പരിഗണിക്കാതെ എല്ലാ വ്യക്തികൾക്കും നിയമത്തിന് മുന്നിൽ തുല്യത വേണമെന്ന് വിശ്വസിക്കുന്നു.[3][4] സാമൂഹിക സമത്വം തുല്യ അവസരവുമായി ബന്ധപ്പെട്ടിരിക്കുന്നു.

നിർവ്വചനം

[തിരുത്തുക]

സാമൂഹിക സമത്വത്തെ വ്യത്യസ്ത ചിന്താധാരകളാൽ നിർവചിക്കാം. അധികാരം, അവകാശങ്ങൾ, ചരക്കുകൾ, അവസരങ്ങൾ, കഴിവുകൾ അല്ലെങ്കിൽ ഇവയുടെ ചില സംയോജനങ്ങൾ എന്നിവയിലെ സമത്വം ഇതിൽ ഉൾപ്പെടുന്നു. വ്യക്തികൾ തമ്മിലുള്ള അധികാര ഘടനകൾ, നീതി, രാഷ്ട്രീയ സമത്വവാദം എന്നിവയുമായി താരതമ്യപ്പെടുത്തിയും ഇത് നിർവചിച്ചേക്കാം.

ഒരു സമൂഹത്തിനുള്ളിലെ എല്ലാ വ്യക്തികൾക്കും അവരുടെ ലിംഗഭേദമോ പശ്ചാത്തലമോ പദവിയോ വ്യക്തിത്വമോ പരിഗണിക്കാതെ, അവസരങ്ങളും അവകാശങ്ങളും തുല്യമായി പ്രാപ്യമാകുന്ന സാമൂഹിക അവസ്ഥയാണ് സാമൂഹിക സമത്വം എന്ന് അറിയപ്പെടുന്നത്.[5] സാമൂഹിക സമത്വം പ്രോത്സാഹിപ്പിക്കുന്ന സമൂഹങ്ങൾക്കിടയിൽ പൊതുവെ റാങ്കിൻ്റെയോ സാമൂഹിക വർഗത്തിൻ്റെയോ വ്യത്യാസങ്ങൾ ഉണ്ടാകില്ല, കൂടാതെ സാമൂഹിക സമത്വ വ്യവസ്ഥയ്ക്ക് കീഴിലുള്ള വ്യക്തിബന്ധങ്ങൾ പൊതുവെ പരസ്‌പര ബഹുമാനത്തിൻ്റെയും തുല്യ മൂല്യത്തിൻ്റെയും ആദർശത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. കമ്മ്യൂണിസം, അരാജകത്വവാദം, ബഹുസാംസ്‌കാരികത, റിപ്പബ്ലിക്കനിസം, ജനാധിപത്യം, സോഷ്യലിസം, സാമൂഹിക ജനാധിപത്യം എന്നിവയുൾപ്പെടെയുള്ള പ്രത്യയ ശാസ്ത്രങ്ങളിൽ സാമൂഹിക സമത്വ ആശയങ്ങൾ കാണാൻ കഴിയും. എല്ലാവർക്കും ഏകദേശം ഒരേ അളവിൽ വിഭവങ്ങൾ ലഭ്യമാകുന്ന സോഷ്യലിസത്തിൽ നിന്ന് വ്യത്യസ്തമായി, യഥാർത്ഥ സാമൂഹിക സമത്വത്തിൽ സമൂഹത്തിലെ അംഗങ്ങൾ ആരായാലും അവരെ തുല്യമായി പരിഗണിക്കുകയും തുല്യ അവസരങ്ങൾ നൽകുകയും ചെയ്യുന്നു.[5] സാമൂഹിക സമത്വത്തിൻ്റെ അടിസ്ഥാനം സമത്വവാദമാണ്. [6] സമൂഹത്തിലെ താഴെയുള്ളവരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുന്നതിൽ നിന്ന് വ്യത്യസ്തമാണ് സാമൂഹിക സമത്വം. സമൂഹത്തിലെ ഏതെങ്കിലും രണ്ട് വ്യക്തികളെ തുല്യമായ ബഹുമാനത്തോടെ പരിഗണിക്കുകയും സാമൂഹിക പദവിയോ ശ്രേണിയോ പരിഗണിക്കാതെ സമൂഹത്തിൽ പങ്കുചേരാൻ തുല്യ അവകാശം ഉണ്ടായിരിക്കുകയും ചെയ്യേണ്ടത് ഇതിൽ പ്രധാനമാണ്. [7]

സാമൂഹ്യ സമത്വം എന്നത് പലപ്പോഴും ഒരു സമൂഹത്തിനുള്ളിൽ വ്യക്തികൾ പരസ്പരം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു, എന്നിരുന്നാലും സമൂഹങ്ങൾ തമ്മിലുള്ള ഇടപെടലുകളിലും ഇത് പരിഗണിക്കാം. രാഷ്ട്രങ്ങൾ അല്ലെങ്കിൽ അവരുടെ പൗരന്മാർക്കിടയിൽ അധികാര അസമത്വം നിലനിൽക്കുമ്പോൾ, പ്രത്യേകിച്ച് ആഗോളവൽക്കരണത്തിൻ്റെ പശ്ചാത്തലത്തിൽ സാമൂഹിക ശ്രേണികൾ രൂപപ്പെട്ടേക്കാം. വിവിധ രാഷ്ട്രങ്ങളിലെ പൗരന്മാർ ഒരു പൊതു സാമൂഹിക അന്തരീക്ഷം പങ്കിടാത്തതിനാൽ ഈ അസമത്വങ്ങൾ പലപ്പോഴും തരത്തിലും വ്യാപ്തിയിലും വ്യത്യസ്തമാണ്. [8] അന്താരാഷ്ട്രതലത്തിലും സമൂഹത്തിനകത്തും സാമൂഹിക സമത്വത്തിൽ പുരോഗതി കൈവരിക്കുമ്പോൾ, സാമൂഹിക അസമത്വത്തിൻ്റെ പുതിയ രൂപങ്ങൾ പ്രകടമാവുകയും അവയ്ക്ക് പുതിയ പരിഹാരങ്ങൾ സാധ്യമാകുകയും ചെയ്യുന്നു. [9]

ചരിത്രപരമായ ഉദാഹരണങ്ങൾ

[തിരുത്തുക]

സാമൂഹിക സമത്വത്തിനായുള്ള വാദങ്ങളിൽ ചരിത്രപരമായ നിരവധി ഉദാഹരണങ്ങൾ ഉണ്ട്:

  • പ്രത്യേകാവകാശങ്ങൾ നിർത്തലാക്കുന്നതിനെ മുൻനിർത്തിയുള്ള 1789-ലെ ഫ്രഞ്ച് വിപ്ലവം
  • ബാൻഡുങ് കോൺഫറൻസും മറ്റ് കൊളോണിയലിസ്റ്റ് വിരുദ്ധ പ്രസ്ഥാനങ്ങളും യാൽറ്റ കോൺഫറൻസിൽ വൻശക്തികൾക്കിടയിൽ സാക്ഷാത്കരിച്ചതിനേക്കാൾ മികച്ച പങ്കിടലിനായി വാദിക്കുന്നു.
  • അംഗങ്ങൾക്കിടയിൽ കൂടുതൽ സുസ്ഥിരവും മൂർത്തവുമായ സംഭാഷണവും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിന് ശ്രമിക്കുന്ന ഐക്യരാഷ്ട്രസഭ
  • ഫ്രാൻസിൽ, ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങൾ (1936 ലെ പോലെ) അല്ലെങ്കിൽ അബ്ബെ പിയറി, ഇൻ്റർനാഷണൽ മൂവ്‌മെൻ്റ് എടിഡി ഫോർത്ത് വേൾഡ് പോലെയുള്ള ചാരിറ്റബിൾ പ്രസ്ഥാനങ്ങൾ

ചരിത്രം

[തിരുത്തുക]

പുരാതന ഗ്രീക്ക് തത്ത്വചിന്തയിൽ സാമൂഹിക സമത്വത്തിൻ്റെ ആദ്യകാല സങ്കൽപ്പങ്ങൾ കാണാൻ കഴിയും. മനുഷ്യൻ്റെ യുക്തി സാർവത്രികമാണെന്ന് സ്റ്റോയിക് തത്ത്വചിന്തകർ വിശ്വസിച്ചുപോന്നിരുന്നു. പ്ലേറ്റോ, തന്റെ "റിപ്പബ്ലിക്കിൽ" ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനെ കുറിച്ച് പരാമർശിക്കുമ്പോൾ സമത്വത്തിൻ്റെ സ്വഭാവങ്ങളും പരിഗണിച്ചിരുന്നു. [10] അരിസ്റ്റോട്ടിൽ സമത്വത്തെക്കുറിച്ചുള്ള സങ്കൽപ്പവും വികസിപ്പിച്ചെടുത്തു, പ്രത്യേകിച്ചും പൗരത്വത്തിൻ്റെ കാര്യത്തിൽ, എന്നിരുന്നാലും സാമൂഹിക ശ്രേണിക്ക് അനുകൂലമായി സമ്പൂർണ സാമൂഹിക സമത്വം എന്ന ആശയം അദ്ദേഹം നിരസിച്ചു. [11] പരമ്പരാഗത മത വിശ്വാസങ്ങൾ വെല്ലുവിളിക്കപ്പെട്ട നവീകരണകാലത്ത് യൂറോപ്പിൽ സാമൂഹിക സമത്വം വികസിച്ചു. അതിനു പിന്നാലെയുള്ള രാഷ്ട്രീയ തത്ത്വചിന്തയുടെ വികാസം സാമൂഹിക സമത്വത്തിന് ഒരു മതേതര അടിത്തറ നൽകുകയും പൊളിറ്റിക്കൽ സയൻസ് പ്രായോഗികമായി സാമൂഹിക സമത്വം വിശകലനം ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. [10]

20-ാം നൂറ്റാണ്ടിൽ സാമൂഹിക സമത്വത്തെക്കുറിച്ചുള്ള സമകാലിക ആശയം വികസിപ്പിച്ചെടുത്തത് ജോൺ റോൾസ്, റൊണാൾഡ് ഡ്വർക്കിൻ, അമർത്യ സെൻ തുടങ്ങിയ രാഷ്ട്രീയ തത്ത്വചിന്തകരാണ്. റാൾസ് സമത്വത്തെ നിർവചിച്ചത് സ്വാതന്ത്ര്യം, അവസരം, ബഹുമാനം, സമ്പത്ത് തുടങ്ങിയ പ്രാഥമിക കാര്യങ്ങളിലൂടെയാണ്. റോൾസിൻ്റെ സമീപനത്തിൽ ഉത്തരവാദിത്തം എന്ന ആശയം ഡിവർക്കിൻ ഉൾപ്പെടുത്തി. റോൾസിൻ്റെ സാമൂഹിക സമത്വ സങ്കൽപ്പത്തെ നിരസിച്ചതിന്റെ പേരിൽ റോബർട്ട് നോസിക്ക് അറിയപ്പെടുന്നു. [12]

തരങ്ങൾ

[തിരുത്തുക]

സമൂഹത്തിലെ ഏതൊരു വിഭാഗത്തിനും ബാധകമായ തുല്യതയുടെ പ്രധാന ഘടകമാണ് സാമൂഹിക സമത്വം. ലിംഗസമത്വത്തിൽ പുരുഷൻമാർ സ്ത്രീകൾ ട്രാൻസ്‌ജെൻഡർ അല്ലെങ്കിൽ സിസ്‌ജെൻഡർ ഉൽപ്പടെയുള്ള ഭിന്നലിംഗർ എന്നിവർക്ക് ഇടയിലുള്ള സാമൂഹിക സമത്വം ഉൾപ്പെടുന്നു. അന്തർദേശീയമായി, ലിംഗസമത്വത്തിൻ്റെ അഭാവം സ്ത്രീകൾക്ക് കൂടുതൽ ദോഷം ചെയ്യുന്നു, ഇത് ദാരിദ്ര്യത്തിൻ്റെ ഉയർന്ന അപകടസാധ്യതയിലേക്ക് അവരെ നയിക്കുന്നു. [13] വംശീയ സമത്വത്തിൽ സാമൂഹിക സമത്വത്തിന്റെ ആശയങ്ങൾ ഉൾക്കൊള്ളുന്നു. അതുപോലെ എല്ലാ രാഷ്ട്രീയമോ മതപരമോ ആയ വിശ്വാസങ്ങളിലുള്ള ആളുകൾക്ക് തുല്യമായ സാമൂഹിക പദവി ഉൾപ്പെടെ, വിശ്വാസത്തിനും പ്രത്യയശാസ്ത്രത്തിനും സാമൂഹിക സമത്വം പ്രയോഗിക്കാവുന്നതാണ്.

വൈകല്യമുള്ളവരുടെ അവകാശങ്ങൾ സാമൂഹിക സമത്വവുമായി ബന്ധപ്പെട്ടതാണ്. ശാരീരികവും മാനസികവുമായ വൈകല്യങ്ങൾ, അവയുമായി ബന്ധപ്പെട്ട സാമൂഹിക ഒഴിവാക്കലുകൾ എന്നിവ സമൂഹത്തിൽ തുല്യ തലത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് അത്തരം വ്യക്തികളെ തടയും. സാമൂഹിക സമത്വത്തിൽ വൈകല്യമുള്ളവരുടെ ചികിത്സയും സമൂഹത്തിൽ അവർക്ക് തുല്യ പങ്കാളിത്തം സുഗമമാക്കുന്നതിന് ഉള്ള നടപടികളും ഉൾപ്പെടുന്നു. [14]

വിദ്യാഭ്യാസവും വികസനവുമായുള്ള ബന്ധം

[തിരുത്തുക]

സാമ്പത്തിക വികസനവും വ്യവസായവൽക്കരണവും വർദ്ധിച്ച സാമൂഹിക സമത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു വികസ്വര രാജ്യം വികസിത രാജ്യമായി മാറുന്ന വ്യാവസായികവൽക്കരണ പ്രക്രിയ സാമൂഹിക സമത്വത്തിലെ ഗണ്യമായ വർദ്ധനവിന് കാരണമാകുന്നു. [15] അതുപോലെ വിദ്യാഭ്യാസവും സാമൂഹിക സമത്വവും പരസ്പരബന്ധിതമാണ്, വിദ്യാഭ്യാസത്തിലേക്കുള്ള വർദ്ധിച്ച പ്രവേശനം വ്യക്തികൾക്കിടയിൽ സാമൂഹിക സമത്വം പ്രോത്സാഹിപ്പിക്കുന്നു, കാരണം അത് വ്യക്തികൾക്ക് അവരുടെ സാമൂഹികവും സാമ്പത്തികവുമായ നില മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ അറിവും വൈദഗ്ധ്യവും നൽകുന്നു. [16] പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ ശാക്തീകരിക്കുന്നതിലൂടെയും അവരുടെ അവകാശങ്ങൾക്കും അവസരങ്ങൾക്കും വേണ്ടി വാദിക്കാനുള്ള മാർഗങ്ങൾ നൽകുന്നതിലൂടെയും അസമത്വങ്ങൾ കുറയ്ക്കാൻ വിദ്യാഭ്യാസം സഹായിക്കുമെന്ന് യുനെസ്കോ റിപ്പോർട്ട് ചെയ്യുന്നു.[5]

മാനദണ്ഡങ്ങൾ

[തിരുത്തുക]

ആൻറ്റാലജിക്കൽ

[തിരുത്തുക]

ജനനസമയത്ത് എല്ലാവരും തുല്യരായി സൃഷ്ടിക്കപ്പെട്ടവരാണെന്ന് പ്രസ്താവിക്കുന്ന സമത്വത്തിൻ്റെ മാനദണ്ഡത്തെ ആൻറ്റാലജിക്കൽ സമത്വം എന്ന് വിളിക്കുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുടെ പല മൂല്യങ്ങളും പ്രസ്താവിക്കുന്ന ഈ ആദ്യകാല രേഖയായ യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിക്ലറേഷൻ ഓഫ് ഇൻഡിപെൻഡൻസ് പോലെയുള്ള പല ഇടത്തും ഇത്തരത്തിലുള്ള സമത്വം കാണാൻ കഴിയും. അതിൽ ഇങ്ങനെ പറയുന്നു "എല്ലാ മനുഷ്യരും തുല്യരായി സൃഷ്ടിക്കപ്പെട്ടവരാണ്, അവർക്ക് അവരുടെ സ്രഷ്ടാവ് ചില അനിഷേധ്യമായ അവകാശങ്ങൾ നൽകിയിട്ടുണ്ട്". ഈ പ്രസ്താവന ജോൺ ലോക്കിൻ്റെ തത്വശാസ്ത്രത്തെയും ചില സ്വാഭാവിക അവകാശങ്ങളുടെ കാര്യത്തിൽ എല്ലാവരും തുല്യരാണെന്ന അദ്ദേഹത്തിൻ്റെ ആശയത്തെയും പ്രതിഫലിപ്പിക്കുന്നു. സ്വാതന്ത്ര്യ പ്രഖ്യാപനം പോലെ പ്രാധാന്യമുള്ള രേഖകളിൽ തുല്യതയുടെ ഈ മാനദണ്ഡം കാണപ്പെടുന്നുണ്ടെങ്കിലും, "ഇന്നത്തെ നയ സംവാദങ്ങളിൽ ഇത് പലപ്പോഴും ഉപയോഗിക്കാറില്ല". [17]

അവസരങ്ങൾ

[തിരുത്തുക]

സമത്വത്തിൻ്റെ മറ്റൊരു മാനദണ്ഡം അവസര സമത്വമാണ്.[17] കാതലായ അർഥത്തിൽ, തുല്യ അവസരങ്ങൾ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ആളുകൾക്കെല്ലാം 'മത്സരിക്കാൻ' തുല്യ അവസരം നൽകപ്പെടുന്നു എന്നാണ്.[18] അവസരങ്ങളുടെ സമത്വം നേട്ടങ്ങൾ ഉണ്ടാക്കാൻ എല്ലാവർക്കും ഒരേ അവസരങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കുന്നു. Pursuing Equal Opportunities: The Theory and Practice of Egalitarian Justice എന്ന ഗ്രന്ഥത്തിൻ്റെ രചയിതാവായ ലെസ്ലി എ ജേക്കബ്സ്, അവസരങ്ങളുടെ സമത്വത്തെക്കുറിച്ചും സമത്വ നീതിയുമായി ബന്ധപ്പെട്ട അതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിക്കുന്നു. എന്നാൽ സമത്വത്തിൻ്റെ ഈ മാനദണ്ഡം ഒരു ബൂർഷ്വാ സമൂഹം അല്ലെങ്കിൽ "ലാഭം വർദ്ധിപ്പിക്കുന്നതിന് പ്രാധാന്യം നല്കുന്ന ഒരു വാണിജ്യ സമൂഹം" പോലെയുള്ള ആധുനിക മുതലാളിത്ത സമൂഹത്തിന്റെ പ്രത്യയശാസ്ത്രം ആണെന്ന് കോൺലി പരാമർശിക്കുന്നു. [17] 1960-കളിലെ പൗരാവകാശ പ്രസ്ഥാനത്തിൻ്റെ കാലഘട്ടത്തിൽ പൗരാവകാശ പ്രവർത്തകർ തുല്യ അവസരത്തെ ഒരു പ്രത്യയശാസ്ത്രമായി കണ്ടിരുന്നു. ജിം ക്രോയുടെ നിയമങ്ങൾ അവസര സമത്വത്തിൻ്റെ നിലവാരവുമായി പൊരുത്തപ്പെടുന്നില്ലെന്ന് വാദിക്കാൻ ഈ പ്രത്യയശാസ്ത്രം അവർ ഉപയോഗിച്ചു.

സ്വാഭാവികാവസ്ഥ

[തിരുത്തുക]

സമത്വത്തിൻ്റെ മറ്റൊരു ആശയം തുല്യ സ്വാഭാവികാവസ്ഥയാണ്. അവസ്ഥയുടെ സമത്വം (ലിഞ്ച് & ബേക്കർ, 2005) "ആളുകൾ അവരുടെ ജീവിതത്തിൻ്റെ കേന്ദ്ര സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് കഴിയുന്നത്ര തുല്യരായിരിക്കണം" എന്ന ആശയമാണ്.[19] ഈ ചട്ടക്കൂടിലൂടെ എല്ലാവർക്കും തുല്യമായ ആരംഭ പോയിൻ്റ് ഉണ്ടായിരിക്കണം എന്ന ആശയമാണ് ഡാൾട്ടൻ കോൺലി മുന്നോട്ട് വെക്കുന്നത്. അക്കാദമിക് ഫ്രീഡം, ഇൻക്ലൂസീവ് യൂണിവേഴ്‌സിറ്റി എന്നിവയുടെ രചയിതാവായ ഷാരോൺ ഇ. കാൻ സ്വാഭാവികാവസ്ഥയുടെ തുല്യതയെക്കുറിച്ചും അത് വ്യക്തികളുടെ സ്വാതന്ത്ര്യവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും സംസാരിക്കുന്നു. വ്യക്തിസ്വാതന്ത്ര്യം ലഭിക്കുന്നതിന്, "നിയമപരമായ തടസ്സങ്ങൾ ഇല്ലാതാക്കുന്നതിനേക്കാൾ അവസരങ്ങളുടെ ഘടനാപരമായ തടസ്സങ്ങൾ ഇല്ലാതാക്കുന്ന ഒരു ലെവൽ പ്ലേയിംഗ് ഫീൽഡ് സൃഷ്ടിക്കേണ്ടതുണ്ട്" എന്ന് കാൻ അവകാശപ്പെടുന്നു. [20]

സമത്വത്തിൻ്റെ നാലാമത്തെ സ്റ്റാൻഡേർഡ് ഫലത്തിലെ തുല്യതയാണ്.[17] ആളുകൾക്ക് വാഗ്ദാനം ചെയ്യുന്ന അവസരങ്ങൾ പരിഗണിക്കുന്നതിനുപകരം, ഫലത്തിലെ സമത്വത്തിൽ അവസരങ്ങളുടെ ഫലങ്ങളിലേക്ക് നോക്കുന്നു.[18] ഫലത്തിലെ തുല്യത പിന്നോക്കാവസ്ഥയിലുള്ള ആളുകൾ നേട്ടങ്ങൾ ഉണ്ടാക്കുന്നുവെന്ന് ഉറപ്പാക്കുന്നു.[18] ഇതിനായി പിന്നാക്കമെന്ന് കരുതുന്നവർക്ക് കൂടുതൽ വിഭവങ്ങളും അവസരങ്ങളും കുറഞ്ഞ ആവശ്യകതകളും നൽകാൻ ശ്രമിക്കുന്നു.[21] അവസര സമത്വം എന്നത് ഒരു സമൂഹത്തിലെ വ്യക്തികളുടെ വിജയസാധ്യതകൾ എത്രത്തോളം തുല്യമാണ് എന്നതിൻ്റെ അളവുകോലാണെങ്കിൽ, ഫലത്തിലെ തുല്യത വ്യക്തികൾ യഥാർത്ഥത്തിൽ എത്രത്തോളം വിജയിക്കുന്നു എന്നതിൻ്റെ അളവുകോലാണ്.[18]

ഫലത്തിലെ തുല്യത പലപ്പോഴും കമ്മ്യൂണിസവുമായോ മാർക്‌സിസ്റ്റ് തത്ത്വചിന്തയുമായോ തെറ്റായി സംയോജിപ്പിക്കപ്പെടുന്നു.[22]

അവലംബം

[തിരുത്തുക]
  1. "What is Social Equality | IGI Global". www.igi-global.com (in അമേരിക്കൻ ഇംഗ്ലീഷ്).
  2. Blackford, Russell (20 July 2006), "Genetic enhancement and the point of social equality", Institute for Ethics and Emerging Technologies
  3. Gosepath, Stefan (2021), Zalta, Edward N. (ed.), "Equality", The Stanford Encyclopedia of Philosophy (Summer 2021 ed.), Metaphysics Research Lab, Stanford University, retrieved 6 July 2021
  4. Gruen, Lori (2021), Zalta, Edward N. (ed.), "The Moral Status of Animals", The Stanford Encyclopedia of Philosophy (Summer 2021 ed.), Metaphysics Research Lab, Stanford University, retrieved 6 July 2021
  5. 5.0 5.1 5.2 "What is Social Equality? (with pictures)" (in അമേരിക്കൻ ഇംഗ്ലീഷ്). 2024-01-06. Retrieved 2024-02-23.
  6. Fourie, Carina; Schuppert, Fabian; Wallimann-Helmer, Ivo (2014). "The Nature and Distinctiveness of Social Equality: An Introduction". Social Equality: On What It Means to be Equals. Oxford University Press. pp. 1–17. ISBN 9780190212865.
  7. Fourie, Carina (1 May 2012). "What is Social Equality? An Analysis of Status Equality as a Strongly Egalitarian Ideal". Res Publica (in ഇംഗ്ലീഷ്). 18 (2): 107–126. doi:10.1007/s11158-011-9162-2. ISSN 1572-8692.
  8. Nath, Rekha (2014). "On the Scope and Grounds of Social Equality". In Fourie, Carina; Schuppert, Fabian; Wallimann-Helmer, Ivo (eds.). Social Equality: On What It Means to be Equals. Oxford University Press. pp. 186–208. ISBN 9780190212865.
  9. Barnard, Catherine (2001). "The Changing Scope of the Fundamental Principle of Equality?". McGill Law Journal. 46 (4).
  10. 10.0 10.1 Lakoff, Sanford A. (1964). "Three Concepts of Equality". Equality in Political Philosophy (in ഇംഗ്ലീഷ്). Harvard University Press. pp. 1–11. doi:10.4159/harvard.9780674493407.c1. ISBN 978-0-674-49340-7.
  11. Schwartzberg, Melissa (1 July 2016). "Aristotle and the Judgment of the Many: Equality, Not Collective Quality". The Journal of Politics. 78 (3): 733–745. doi:10.1086/685000. ISSN 0022-3816.
  12. Wolff, Jonathan (1 January 2007). "Equality: The Recent History of an Idea". Journal of Moral Philosophy (in ഇംഗ്ലീഷ്). 4 (1): 125–136. doi:10.1177/1740468107077389. ISSN 1745-5243.
  13. Camilletti, Elena (18 May 2021). "Social Protection and Its Effects on Gender Equality: A Literature Review". Innocenti Working Papers (in ഇംഗ്ലീഷ്). UNICEF Innocenti Research Centre. doi:10.18356/25206796-2020-16. {{cite journal}}: Cite journal requires |journal= (help)
  14. Rieser, Richard (2011). "The struggle for disability equality". In Cole, Mike (ed.). Education, Equality and Human Rights: Issues of Gender, 'Race', Sexuality, Disability and Social Class (3rd ed.). Taylor & Francis. ISBN 9781136580994.
  15. Jackman, Robert W. (1974). "Political Democracy and Social Equality: A Comparative Analysis". American Sociological Review. 39 (1): 29–45. doi:10.2307/2094274. ISSN 0003-1224. JSTOR 2094274.
  16. Gylfason, Thorvaldur; Zoega, Gylfi (2003). "Education, Social Equality and Economic Growth: A View of the Landscape". CESifo Economic Studies. 49 (4): 557–579. doi:10.1093/cesifo/49.4.557.
  17. 17.0 17.1 17.2 17.3 Conley, Dalton (2013), You May Ask Yourself (3rd ed.), New York: W. W. Norton & Company
  18. 18.0 18.1 18.2 18.3 "The Truth of Equality of Opportunity vs Equality of Outcome". www.beapplied.com (in ഇംഗ്ലീഷ്).
  19. Ferrari, Brendan Michael (2020). "Equality of condition and assessment in the secondary school choral classroom".
  20. Kahn, Sharon (2000), Academic Freedom and the Inclusive University, Vancouver: CAN: UBC Press, ISBN 9780774808088
  21. "Equality of Opportunity or Equality of Outcome". 2 മാർച്ച് 2022.
  22. "Lenin: A Liberal Professor on Equality". www.marxists.org. Retrieved 6 July 2022.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]

 

  • Arnold, Mathew (18759). "Equality." In: Mixed Essays. New York: Macmillan & Co., pp. 48–97.
  • Bell, Daniel (1972), "On meritocracy and equality" (PDF), The Public Interest, vol. 29, pp. 29–68
  • Bryce, James (1898). "Equality," The Century; A Popular Quarterly, Vol. 56, No. 3, pp. 459–469.
  • Dreikurs, Rudolf (1983). Social Equality; The Challenge of Today. Chicago, IL: Alfred Adler Institute of Chicago.
  • Gil, David G. (1976). The Challenge of Social Equality. Cambridge: Schenkman Pub. Co.
  • Hyneman, Charles S. (1980). "Equality: Elusive Ideal or Beguiling Delusion?," The Modern Age, Vol. XXIV, No. 3, pp. 226–237.
  • Jackman, Robert W. (1975). Politics and Social Equality. New York: Wiley.
  • Lane, Robert E. (1959). "The Fear of Equality," The American Political Science Review, Vol. 53, No. 1, pp. 35–51.
  • Lucas, J.R. (1965). "Against Equality," Philosophy, Vol. 40, pp. 296–307.
  • Lucas, J.R. (1977). "Against Equality Again," Philosophy, Vol. 52, pp. 255–280.
  • Mallock, William H. (1882). Social Equality: A Short Study in a Missing Science. London: Richard Bentley and Son.
  • Merwin, Henry Childs (1897). "The American Notion of Equality," The Atlantic Monthly, Vol. 80, pp. 354–363.
  • Nagel, Thomas (1978). "The Justification of Equality," Crítica: Revista Hispanoamericana de Filosofía, Vol. 10, No. 28, pp. 3–31.
  • Nisbet, Robert (1974), "The Pursuit of Equality" (PDF), The Public Interest, vol. 35, pp. 103–120
  • Piketty, Thomas (2022). A Brief History of Equality. Harvard University Press. ISBN 978-0674273559.
  • Rothbard, Murray N. (1995). "Egalitarianism and the Elites," The Review of Austrian Economics, Vol. 8, No. 2, pp. 39–57.
  • Rougier, Louis (1974). "Philosophical Origins of the Idea of Natural Equality," The Modern Age, Vol. XVIII, No. 1, pp. 29–38.
  • Stephen, James Fitzjames (1873). "Equality." In: Liberty, Equality, Fraternity. New York: Holt & Williams, pp. 189–255.
  • Stephen, Leslie (1891). "Social Equality," International Journal of Ethics, Vol. 1, No. 3, pp. 261–288.
  • Tonsor, Stephen J. (1979). "Liberty and Equality as Absolutes," The Modern Age, Vol. XXIII, No. 1, pp. 2–9.
  • Tonsor, Stephen J. (1980). "Equality and Ancient Society," The Modern Age, Vol. XXIV, No. 2, pp. 134–141.
  • Tonsor, Stephen J. (1980). "Equality in the New Testament," The Modern Age, Vol. XXIV, No. 4, pp. 345–354.
  • Tonsor, Stephen J. (1980). "The New Natural Law and the Problem of Equality," The Modern Age, Vol. XXIV, No. 3, pp. 238–247.
  • Tonsor, Stephen J. (1981). "Equality: The Greek Historical Experience," The Modern Age, Vol. XXV, No. 1, pp. 46–55.
  • Velasco, Gustavo R. (1974). "On Equality and Egalitarianism," The Modern Age, Vol. XVIII, No. 1, pp. 21–28.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സാമൂഹിക_സമത്വം&oldid=4071498" എന്ന താളിൽനിന്ന് ശേഖരിച്ചത്