സ്വവർഗവിവാഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
  സ്വവർഗവിവാഹം

ഒരേ ലിംഗത്തിൽപെട്ട വ്യക്തികൾ തമ്മിലുള്ള വിവാഹത്തെ സ്വവർഗവിവാഹം എന്നും [1] അതിനുള്ള നിയമസാധുതയെ വിവാഹതുല്യത[2] എന്നും പറയുന്നു. സ്വവർഗവിവാഹങ്ങൾ നിയമവിധേയമാക്കിയിട്ടുള്ള ചില പാശ്ചാത്യ രാഷ്ട്രങ്ങൾ[3] അർജെന്റിന , ബ്രസീൽ , കാനഡ , ഡെൻമാർക്ക്‌ , ഫ്രാൻസ് , ഐസ്ലാൻഡ്‌, ലെക്സംബർഗ്, നെതർലാൻഡ്‌, ന്യൂ സീലാൻഡ്‌ , നോർവേ, പോർച്ചുഗൽ, സ്പെയിൻ , സ്വീഡെൻ, സൌത്ത് ആഫ്രിക്ക മുതലായവയാണ്. മെക്സിക്കോയിലെ ചില പ്രവിശ്യകളും യു. എസ്.എ യിലെ ചില സംസ്ഥാനങ്ങളും[4][5] [6] ഈ ഗണത്തിൽ പെടുന്നു.1989- ഇൽ ഡെന്മാർക്കിൽ ആദ്യത്തെ സ്വവർഗ്ഗവിവാഹം രെജിസ്റ്റെർ ചെയ്യപെട്ടു എങ്കിലും 2001-ഇൽ നെതർലാൻഡ്‌ സ്വവർഗവിവാഹങ്ങളെ നിയമപരമായി അംഗീകരിക്കുന്ന ലോകത്തിലെ പ്രഥമരാഷ്ട്രമായി[7]. 21 ആം നൂറ്റാണ്ടിന്റെ ആദ്യദശകം മുതല്ക്കാണ് ഇത്തരം വിവാഹങ്ങൾ അംഗീകരിച്ചു കൊണ്ടുള്ള നിയമങ്ങൾ കൂടുതലായി നിലവിൽ വന്നു തുടങ്ങിയതും, അതിന്റെ ചുവടുപിടിച്ചു സ്വവർഗബന്ധങ്ങൾ അംഗീകരിച്ചു കിട്ടുന്നതിനു വേണ്ടിയുള്ള നിയമപോരാട്ടങ്ങളും[8] സാമൂഹിക മുന്നേറ്റങ്ങളും ഇന്ത്യ പോലുളള രാജ്യങ്ങളിൽ[9] കൂടുതൽ ശക്തിയാർജിച്ചതും. ഭരണ-രാഷ്ട്ര-സാമൂഹിക വികസനാവശ്യങ്ങൾകായി നികുതി അടയ്ക്കുന്ന ഏതൊരു പൌരനേയും പോലെ, ഗവണ്മെന്റ് ആനുകൂല്യങ്ങൾ, പെൻഷൻ , ആശുപത്രി സേവനങ്ങൾ, പങ്കാളിയുടെ സ്വത്തവകാശം മുതലായവ[10] സ്വവർഗവിവാഹം നിയമവിധേയമാക്കുന്നതിലൂടെ സ്വവർഗാനുരാഗികൾക്കും സാധ്യമാവുകയും അത്തരം ബന്ധങ്ങൾക്ക് കൂടുതൽ സാമൂഹിക സ്വീകാര്യത കൈവരുകയും ചെയ്യുന്നു.


വിവാഹരജിസ്ട്രേഷൻ സാധ്യമായിട്ടുള്ള വിവിധ രാജ്യങ്ങളിൽ ചിലപ്പോൾ മതപരമായ പരിമിതികൾ കാരണം സ്വവർഗവിവാഹങ്ങൾ പരമ്പരാഗത രീതിയിയുള്ള മതാനുഷ്ടാനങ്ങൾ പിന്തുടരുന്നവയായിരിക്കില്ല. ചില രാജ്യങ്ങളിലെ നവീന ക്രിസ്തീയ സഭകളും[11][12] മറ്റും ഇത്തരം വിവാഹങ്ങളെ അംഗീകരിക്കുന്നവയാണ്. 2014ൽ വത്തിക്കാനിൽ ഫ്രാൻസിസ് മാർപ്പാപ്പയുടെ നേതൃത്വത്തിൽ നടന്ന അസാധാരണ സിനഡ് സ്വവർഗവിവാഹങ്ങളെപ്പറ്റിയുള്ള[13] പ്രമേയം അവതരിപ്പിച്ചത്‌ ഈ വിഷയത്തിൽ ആഗോളതലത്തിൽ ഏറെ ചർച്ചകൾക്ക് വഴിതെളിച്ചു. സ്വദേശങ്ങളിൽ[14] സ്വവർഗവിവാഹങ്ങൾക്ക് നിയമ-സാമൂഹിക അംഗീകാരമില്ലാത്തതിനാൽ ചിലർ അതിനു പൂർണ്ണ അംഗീകാരമുള്ള വിദേശനാടുകളിൽ പോയി വിവാഹങ്ങൾ നടത്താറുണ്ട്‌. [15] 2021 ലെ കണക്കു പ്രകാരം താഴെ പറയുന്ന 29 രാജ്യങ്ങൾ സ്വവർഗ്ഗ വിവാഹത്തെ നിയമവിധേയമാക്കിയിട്ടുണ്ട് (രാജ്യം മുഴുവനുമോ ചില സ്ഥലങ്ങളിൽ മാത്രമായോ)

അവലംബം[തിരുത്തുക]

 1. 19Nov2014, http://malayalam.webdunia.com/newsworld/news/international/0810/11/1081011042_1.htm
 2. Emma Margolin, 18Nov2014, http://www.msnbc.com/msnbc/south-carolina-marches-toward-marriage-equality
 3. Keith Wagstaff, 17July2013, http://theweek.com/article/index/242703/11-countries-where-gay-marriage-is-legal
 4. Reuter, 11Oct2014, http://timesofindia.indiatimes.com/world/us/Idaho-becomes-latest-US-state-to-allow-gay-marriage/articleshow/44779966.cms
 5. 18Oct2014, http://timesofindia.indiatimes.com/world/us/Gay-marriage-now-legal-in-Arizona/articleshow/44865021.cms
 6. 19October2013, http://www.mangalam.com/pravasi/news/108350
 7. 23April2013, http://www.bbc.com/news/world-21321731
 8. 17Nov2014, http://edition.cnn.com/2013/05/28/us/same-sex-marriage-fast-facts/
 9. Satya Prakash, 01April2014, http://www.hindustantimes.com/india-news/naz-foundation-files-curative-petition-on-gay-sex-in-sc/article1-1202765.aspx Archived 2014-07-15 at the Wayback Machine.
 10. 10Feb2014, http://edition.cnn.com/2014/02/08/politics/holder-same-sex-marriage-rights/
 11. Niraj Warikoo, 19June2014, http://www.usatoday.com/story/news/nation/2014/06/19/presbyterians-allow-gay-marriage-ceremonies/10922053/
 12. Jaweed Kaleem, 19June2014, http://www.huffingtonpost.com/2014/06/19/presbyterian-church-gay-marriage_n_5512756.html
 13. 05Oct2014, http://www.mathrubhumi.com/story.php?id=489455 Archived 2014-11-11 at the Wayback Machine.
 14. Parvathy Menon, 12December2014, http://www.thehindu.com/news/national/as-india-takes-a-step-back-uk-prepares-to-legalise-gay-marriage/article5448766.ece
 15. Sudha Pillai, 06Sep2014, http://www.bangaloremirror.com/columns/sunday-read/Love-in-the-time-of-Section-377/articleshow/41886416.cms


ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "lower-alpha" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-alpha"/> റ്റാഗ് കണ്ടെത്താനായില്ല

"https://ml.wikipedia.org/w/index.php?title=സ്വവർഗവിവാഹം&oldid=3829992" എന്ന താളിൽനിന്ന് ശേഖരിച്ചത്