സംഘസാഹിത്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംഘം കൃതികൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കേരളത്തിന്റെ ചരിത്രം എന്ന പരമ്പരയുടെ ഭാഗം
കേരളചരിത്രം
Edakkal Stone Age Carving.jpg
ചരിത്രാതീത കാലം
ചരിത്രാതീത കാലത്തെ കേരളം
 · ഇടക്കൽ ഗുഹകൾ · മറയൂർ
സംഘകാലം
സംഘസാഹിത്യം
മുസിരിസ് · Tyndis 
സമ്പദ് വ്യവസ്ഥ · Religion · Music
ചേരസാമ്രാജ്യം
Early Pandyas
ഏഴിമല രാജ്യം
ആയ് രാജവംശം
ആധുനിക കാലം
വാസ്കോ ഡ ഗാമ
ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി
 · തിരുവിതാംകൂർ-‍ഡച്ച് യുദ്ധം
 · കുളച്ചൽ യുദ്ധം
 · കുറിച്യകലാപം
 · പഴശ്ശി സമരങ്ങൾ
മൈസൂർ-ഏറാടി യുദ്ധം
പഴശ്ശിരാജ
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി
 · മദ്രാസ് പ്രസിഡൻസി
 · മൂന്നാമത് ആംഗ്ലോ-മൈസൂർ യുദ്ധം
 · വേലുത്തമ്പി ദളവ
 · മലബാർ കലാപം
 · പുന്നപ്ര-വയലാർ സമരം
ശ്രീനാരായണഗുരു
തിരു-കൊച്ചി
ഇന്ത്യയുടെ സ്വാതന്ത്ര്യസമരം
മദ്രാസ് സംസ്ഥാനം
കേരളം
എൽ.ഡി.എഫ് · യു.ഡി.എഫ്
Renaming of cities
തമിഴ് സാഹിത്യം
സംഘകാല സാഹിത്യം
അഗത്തിയം തൊൽകാപ്പിയം
പതിനെൺമേൽ‍കണക്ക്
എട്ടുത്തൊകൈ
അയ്ങ്കുറുനൂറ് അകനാനൂറ്
പുറനാനൂറ് കലിത്തൊകൈ
കുറുന്തൊകൈ നറ്റിണൈ
പരിപാടൽ പതിറ്റുപത്ത്‌
പത്തുപ്പാട്ട്
തിരുമുരുകാറ്റുപ്പടൈ കുറിഞ്ചിപ്പാട്ട്
മലൈപടുകടാം മധുരൈക്കാഞ്ചി
മുല്ലൈപ്പാട്ട് നെടുനൽവാടൈ
പട്ടിനപ്പാലൈ പെരുമ്പാണാറ്റുപ്പടൈ
പൊരുനരാറ്റുപ്പടൈ ചിരുപാണാറ്റുപ്പടൈ
പതിനെണ്‌ കീഴ്കണക്ക്
നാലടിയാർ നാന്മണിക്കടികൈ
ഇന്നാ നാറ്പത് ഇനിയവൈ നാറ്പത്
കാർ നാർപത് കളവഴി നാർപത്
അയ്ന്തിണൈ അയ്മ്പത് തിണൈമൊഴി അയ്മ്പത്
അയ്ന്തിണൈ എഴുപത് തിണൈമാലൈ നൂറ്റൈമ്പത്
തിരുക്കുറൾ തിരികടുകം
ആച്ചാരക്കോവൈ പഴമൊഴി നാനൂറു
ചിറുപ്പഞ്ചമുലം മുതുമൊഴിക്കാഞ്ചി
ഏലാതി കൈന്നിലൈ
തമിഴർ
സംഘം സംഘം ഭൂപ്രകൃതി
സംഘകാലത്തെ തമിഴ് ചരിത്രം തമിഴ് സാഹിത്യം
പ്രാചീന തമിഴ് സംഗീതം സംഘകാല സമൂഹം
edit

പുരാതന ദക്ഷിണഭാരത ചരിത്രത്തിലെ ഏറ്റവും പ്രകാശമാനമായ കാലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംഘകാലത്തെ പ്രസിദ്ധങ്ങളായ സാഹിത്യഷ്‌ടികളാണ്‌ സംഘസാഹിത്യം എന്ന പേരിൽ അറിയപ്പെടുന്നത്.

ചിട്ടയോടെ അടുക്കി അവതരിക്കപ്പിച്ചിട്ടുള്ള എട്ടു ഭാവഗീതസമാഹാരങ്ങളിലും പത്തു നീണ്ടകാവ്യങ്ങളിലുമായി പാട്ടുകളിലുമായി ഈ സംഘ സാഹിത്യം നിലകൊള്ളുന്നു.[1] സംഘസാഹിത്യം എന്ന പേരിൽ പൊതുവായി അറിയപ്പെടുന്ന കൃതികൾ തമിഴരുടേതാണ്‌ എന്നൊരു അഭിപ്രായം പല സാഹിത്യകാരന്മാരും ഉന്നയിച്ചിട്ടുണ്ട്. എന്നാൽ അത് കേരളീയരുടേതും കൂടെയാണ്‌ [അവലംബം ആവശ്യമാണ്]. കേരളീയരുടെ സാഹിത്യപാരമ്പര്യത്തിന്റെ സുപ്രധാനമായ ഭാഗമാണ്‌ സംഘസാഹിത്യം.

ചരിത്രം[തിരുത്തുക]

സംഘം പാട്ടുകൾ സംഘകാലത്ത് രചിക്കപ്പെട്ടവയാണെങ്കിലും അവ സമാഹരിക്കപ്പെട്ടിരുന്നില്ല. ഇതുണ്ടായത് സംഘസാഹിത്യം ഉണ്ടായി നൂറ്റാണ്ടുകൾ കഴിഞ്ഞാണ്‌. സമാഹരണം നടത്തിയതും സാഹിത്യവുമായി ബന്ധപ്പെട്ട ജനങ്ങളുടെ ശത്രുക്കളായിരുന്നു. അതിനാൽ അവർ ചരിത്രപ്രാധാന്യമുള്ളതും പില്കാലത്ത് അവരുടെ നിലനില്പിന്‌ ഭീഷണിയായേക്കാവുന്നതുമായ പാട്ടുകൾ എല്ലാം നശിപ്പിച്ച് കളയുകയും പുതിയ പാട്ടുകളും കെട്ടുകഥകളും അവിശ്വസനീയമായ പ്രസ്താവനകളും സാഹിത്യത്തിൽ എഴുതിച്ചേർക്കുകയുണ്ടായി. പ്രൊഫ. ഇളംകുളം അഭിപ്രായത്തിൽ "ചാതുർ‌വർണ്ണ്യത്തോട് പ്രതികൂലമനോഭാവം പ്രദർശിപ്പിച്ച സംഘം കവികളെ പിൽക്കാലത്താരും സ്മരിച്ചുകാണുകയില്ല. അവരുടെ പേരു പോലും വിസ്മരിക്കപ്പെടണമെന്നത് ചാതുർ‌വർണ്ണ്യ പ്രചാരത്തിലെ ഒരു നിയമമായിരുന്നു". അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഇവ സമാഹരിക്കപ്പെട്ടത് 7-‍ാം നൂറ്റാണ്ടിലാണ്. അതിൻ തെളിവായി പറയുന്നത് അക്കാലത്ത് മാത്രം നിലവിൽ വന്ന ചേലൂർ തുളുനാട് എന്ന സ്ഥലനാമങ്ങൾ പ്രതിപാദിക്കുന്ന കാവ്യങ്ങൾ അതിൽ കടന്നുകൂടിയതാണ്‌. വന്ദന സ്തോത്രങ്ങൾ ഇല്ലാത്ത ശൈലിക്കിടയിൽ അത് ചേർത്തിരിക്കുന്നു, എണ്ണം 400 തികയ്ക്കുന്നതിനുവേണ്ടിയും ജാതി വ്യത്യാസം തുടങ്ങിയ ആര്യസ്ഥാപനങ്ങൾ ഇവിടെ മുമ്പേ പ്രചാരത്തിലിരുന്നു എന്ന് കാണിക്കുന്നതിനുവേണ്ടിയും അനേകം കവിതകൾ ഇങ്ങനെ കൂട്ടിച്ചേർത്തിരിക്കുന്നു.പുറനാനൂറിലാണ്‌ ഇത് കൂടുതലായും കാണപ്പെടുന്നത്. [2]

വർഗ്ഗീകരണം[തിരുത്തുക]

സംഘം കൃതികൾ പൊതുവെ പാട്ടെണ്ണങ്ങളുടെ അടിസ്ഥാനത്തിലാണ്‌ തരം തിരിച്ചിട്ടുള്ളത്. മേൽക്കണക്കുകൾ പതിനെട്ട് കീഴ്ക്കണക്കുകൾ പതിനെട്ട് എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു. മേൽക്കണക്ക് വലിയ പാട്ടുകൾ ആണ്‌. ഇപ്രകാരം പത്ത് ബൃഹദ് കാവ്യങ്ങളാണ്‌ പത്തുപാട്ട്. ഇതേ പോലെ തന്നെ എട്ട് മഹദ് കാവ്യങ്ങൾ എട്ടുത്തൊകൈ എന്നും അറിയപ്പെടുന്നു.[3]

കൃതികൾ[തിരുത്തുക]

എട്ടുത്തൊകൈ(anthology)(സമാഹാരം) എന്നറിയപ്പെടുന്നവ താഴെ പറയുന്നവയാണ്

പേര് തമിഴിൽ വരികളുടെ എണ്ണം
പുറനാനൂറ് புறநானூறு 398
അകനാനൂറ് அகநானூறு 400
നറ്റിണൈ நற்றிணை 399
കുറുംതൊകൈ குறுந்தொகை 400
പതിറ്റുപത്ത് பதிற்றுப்பத்து 80
അയിങ്കുറു നൂറ് ஐங்குறுநூறு 498
പരിപ്പാടൽ பரிபாடல் 22
കലിത്തൊകൈ கலித்தொகை 150

ഇതു കൂടാതെ പത്തുപാട്ട് എന്നറിയപ്പെടുന്ന ലഘുഗ്രാമ കാവ്യങ്ങളുമുണ്ട്. ഇവ താഴെ പറയുന്നവയാണ്.

എണ്ണം പേര് കർത്താവ് ഈരടികളുടെ എണ്ണം
1 തിരുമുരുകറ്റുപ്പടൈ. (திருமுருகாற்றுப்படை) നക്കീരർ 317
2 പൊറുനാർ ആറ്റുപ്പടൈ (பொருநர் ஆற்றுப்படை) 317
3 ശിറുപ്പനാറ്റുപ്പടൈ (சிறுபாணாற்றுப்படை) നല്ലൂർ നത്തനാറ് 269
4 പെരുമ്പാണാറ്റുപ്പടൈ (பெரும்பாணாற்றுப்படை) കടിയാളൂർ ഉരുത്തിരങ്കണ്ണനാർ 248
5 മുല്ലൈ പാട്ടു (முல்லைப்பாட்டு) നപ്പൂതനാർ 103
6 മഥുരൈ കാഞ്ചി (மதுரைக்காஞ்சி) അത്മാങ്കുടി മരുതനാർ 782
7 നെടുംനൽവാടൈ (நெடுநல்வாடை) നക്കീരർ 188
8 കുറിഞ്ചിപ്പാട്ടു ( குறிஞ்சிப்பாட்டு) കപിലാർ 261
9 പട്ടിണപാലൈ (பட்டினப் பாலை) കടിയാളൂർ ഉരുത്തിരങ്കണ്ണനാർ 301
10 മലൈപ്പടുകടാം (மலைப்படுகடாம்) ഹിരണ്യമുട്ടത്തു പെരുംകുന്രൂർ പെരുംകെഞ്ചിനാർ 583

വിമർശനങ്ങൾ[തിരുത്തുക]

സംഘസാഹിത്യത്തിന് പല ന്യൂനതകളും ഉണ്ടെന്നാണ് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത്.

  • ഒന്നാമത്തേത് ആ പാട്ടിലെ വിഷയങ്ങൾ സ്ഥലകാല നിബദ്ധമല്ല എന്നുള്ളതാണ്. പലപ്പോഴും കാലങ്ങൾക്കും പ്രതിപാദ്യങ്ങൾക്കും തമ്മിൽ പൊരുത്തക്കേട് കാണാം.
  • പിൽക്കാലത്ത് ആ സാഹിത്യത്തിലേക്ക് നടത്തിയ കൈകടത്തലുകളാണ്‌ രണ്ടാമത്തെ ന്യൂനത. മുൻപ് പറഞ്ഞ സ്ഥലകാല പൊരുത്തക്കേടുകൾ അത് നിശ്ചയമില്ലാത്തവർ തിരുകിക്കയറ്റിയതായതിനാൽ വന്നു ചേർന്നതാണ്.

പുറനാനൂറ് പോലെയുള്ള അപൂർ‌വം ചില കൃതികളിലാണ്‌ ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ കാണുന്നത്. വാസ്തവത്തിൽ കേരളത്തിന്റെ രാഷ്ട്രീയ വിഷയങ്ങൾ പ്രതിപാദിക്കുന്ന പതിറ്റുപത്തിലും ഇവിടുത്തെ സാമൂഹ്യജീവിതത്തിലും പ്രതിഫലിക്കപ്പെട്ട നെയ്തൽ സാഹിത്യത്തിലാണ്‌ ഏറ്റവും കൂടുതൽ കൈകടത്തലും നശിപ്പിക്കലും നടന്നത്. പതിറ്റുപത്തിലെ ആദ്യത്തെ പത്തും അവസാനത്തെ പത്തും ലഭിച്ചിട്ടില്ല. അവ നഷ്ടപ്പെട്ടതാണെങ്കിലും മറ്റു പത്തുകളിലെ ഓരോ പത്തിന്റേയും അവസാനത്തിൽ പീഠികയായി ഒരോ പതികങ്ങൾ എഴുതിച്ചേർത്തിട്ടുണ്ട്. ഇത് വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതിനും സംഘകാലത്തും അതിനുമുൻപും ബ്രാഹ്മണർക്ക് സ്ഥാനമാനങ്ങളും സമ്പത്തും ഉണ്ടായിരുന്നു എന്ന് വരുത്തിത്തീർക്കാനും വേണ്ടിയായിരുന്നു എന്ന് വ്യക്തമാണ്‌. [4]

അവലംബം[തിരുത്തുക]

  1. ഡോ.കെ.എം. ജോർജ്ജ്.ആമുഖം, അകനാനൂറ് വാല്യം ഒന്ന്. വിവർത്തനം നെന്മാറ പി. വിശ്വനാഥൻ നായർ. കേരള സാഹിത്യ അക്കാദമി. തൃശൂർ
  2. ഇളംകുളം കുഞ്ഞൻപിള്ള : കേരളം അഞ്ചും ആറും നൂറ്റാൺടുകളിൽ പേജ് 212
  3. മേലങ്ങത്ത്, നാരായണൻ കുട്ടി (2000). പത്തുപാട്ട്(വിവർ‍ത്തനം). കേരള സാഹിത്യ അക്കാദമി. ISBN 81-760-027-3 Check |isbn= value: length (help). Text "locatതൃശൂർ " ignored (help)
  4. ഇലവും‍മൂട്, സോമൻ (2000). പ്രാചീന കേരളചരിത്ര സം‍ഗ്രഹം (രണ്ടാം എഡിഷൻ ed.). പുതുപ്പള്ളി: ധന്യാ ബുക്സ്. Unknown parameter |accessyear= ignored (|access-date= suggested) (help); Unknown parameter |accessmonth= ignored (|access-date= suggested) (help); Unknown parameter |month= ignored (help); Check date values in: |accessdate= (help); |access-date= requires |url= (help)

കുറിപ്പുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സംഘസാഹിത്യം&oldid=2788131" എന്ന താളിൽനിന്ന് ശേഖരിച്ചത്