വലെൻസിയ സിഎഫ്
![]() | |||||||||||||||||||||||||||||||||||||||||||||||||
പൂർണ്ണനാമം | Valencia Club de Fútbol, SAD | ||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
വിളിപ്പേരുകൾ | Los Che Els Taronges (The Oranges) Valencianistes Los Murciélagos (The Bats) | ||||||||||||||||||||||||||||||||||||||||||||||||
സ്ഥാപിതം | 18 മാർച്ച് 1919 | ||||||||||||||||||||||||||||||||||||||||||||||||
മൈതാനം | Mestalla (കാണികൾ: 49,500[1]) | ||||||||||||||||||||||||||||||||||||||||||||||||
ഉടമ | Peter Lim[2][3] | ||||||||||||||||||||||||||||||||||||||||||||||||
President | Anil Murthy | ||||||||||||||||||||||||||||||||||||||||||||||||
Manager | Marcelino García Toral | ||||||||||||||||||||||||||||||||||||||||||||||||
ലീഗ് | La Liga | ||||||||||||||||||||||||||||||||||||||||||||||||
2016–17 | La Liga, 12th | ||||||||||||||||||||||||||||||||||||||||||||||||
വെബ്സൈറ്റ് | ക്ലബ്ബിന്റെ ഹോം പേജ് | ||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||
![]() |
വലെൻസിയ ക്ലബ് ദെ ഫുട്‌ബോൾ (സ്പാനിഷ് ഉച്ചാരണം: [baˈlenθja ˈkluβ ðe ˈfuðβol], വലെൻസിയൻ ഉച്ചാരണം: [vaˈlensia ˈklub de fubˈbɔl]) അഥവാ വലെൻസിയ സിഎഫ് ഒരു സ്പാനിഷ് പ്രൊഫഷണൽ ഫുട്‌ബോൾ ക്ലബ്ബ് ആണ്. സ്പെയിനിലെ വലെൻസിയ നഗരം ആസ്ഥാനമായ ഈ ക്ലബ്ബ് വലെൻസിയ അല്ലെങ്കിൽ ലോസ് ചെ എന്നീ പേരുകളിലും അറിയപ്പെടുന്നു. സ്പാനിഷ് ലീഗായ ലാ ലിഗയിൽ കളിക്കുന്ന ഈ ക്ലബ്ബ് സ്പാനിഷ് ഫുട്ബോളിലും യൂറോപ്യൻ ഫുട്ബോളിലും ഏറ്റവും വലുതും വിജയകരവുമായ ക്ലബ്ബുകളിൽ ഒന്നാണ്. ആറു ലാ ലിഗ കിരീടങ്ങൾ, ഏഴ് കോപ ഡെൽ റേ, രണ്ട് ഇന്റർ സിറ്റീസ് ഫെയർസ് കപ്പ്, ഒരു യുവേഫ കപ്പ്, ഒരു യുവേഫ കപ്പ് വിന്നേഴ്സ് കപ്പ്, രണ്ട് യുവേഫ സൂപ്പർ കപ്പ് എന്നിവ വലെൻസിയ നേടിയിട്ടുണ്ട്. 2000 തിലും 2001 ലും അവർ തുടർച്ചയായി രണ്ടു തവണ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തുകയും, യഥാക്രമം റയൽ മാഡ്രിഡിനോടും ബയേൺ മ്യൂണിക്കിനോടും പരാജയപ്പെടുകയും ചെയ്തു. പ്രധാന യൂറോപ്യൻ ഫുട്ബോൾ ക്ലബ്ബുകളടങ്ങുന്ന ജി -14 ഗ്രൂപ്പിലും വലെൻസിയ അംഗമായിരുന്നു. മൊത്തം ഏഴ് പ്രധാന യൂറോപ്യൻ ഫൈനലുകളിൽ എത്തിയ അവർ നാലെണ്ണം വിജയിച്ചു.
1919 ൽ സ്ഥാപിതമായ വലെൻസിയ 1923 മുതൽ 49,500 സീറ്റുകളുള്ള മെസ്റ്റല്ല സ്റ്റേഡിയം അവരുടെ ഹോം ഗ്രൗണ്ടായി ഉപയോഗിച്ചു. 2013 ൽ അവർ നഗരത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് സ്ഥിതിചെയ്യുന്ന 75,000 സീറ്റുകളുള്ള നൂ മെസ്റ്റല്ല സ്റ്റേഡിയത്തിലേക്ക് മാറേണ്ടതായിരുന്നു, എന്നാൽ സ്റ്റേഡിയത്തിന്റെ നിർമ്മാണം ഇനിയും പൂർണമാവാത്തതിനാൽ അതിന് ഇനിയും കഴിഞ്ഞിട്ടില്ല. നഗരത്തിലെ മറ്റൊരു ക്ലബ് ആയ വില്ലാറയൽ ക്ലബ്ബുമായി കടുത്ത വൈര്യത്തിലാണ്. ഇരു ക്ലബ്ബുകളും തമ്മിലുള്ള മത്സരം ഡെർബി ഡി ല കമ്യൂണിടാറ്റ് എന്ന് അറിയപ്പെടുന്നു. വലെൻസിയ നഗരത്തിലെ തന്നെ മൂന്നാമതൊരു ക്ലബ്ബ് ആയ ലെവാന്തെയും കടുത്ത എതിരാളികൾ ആണ്.
റയൽ മാഡ്രിഡും ബാർസലോണയും കഴിഞ്ഞാൽ സ്പെയിനിൽ ഏറ്റവും കൂടുതൽ പിന്തുണയുള്ള ഫുട്ബോൾ ക്ലബ്ബാണ് വലെൻസിയ. രജിസ്റ്റർ ചെയ്ത ആരാധകരുടെ എന്നതിൽ ലോകത്തെ തന്നെ വലിയ ക്ലബ്ബുകളിൽ ഒന്നാണ് ഇത്. “കൻദേര” എന്നറിയപ്പെടുന്ന ക്ലബ്ബിന്റെ യൂത്ത് അക്കാദമി ലോകപ്രശസ്തമാണ്. ലോകോത്തര താരങ്ങളായ റൗൾ അൽബിയോൾ, ആൻഡ്രേസ് പാലോപ്പ്, മിഗ്വെൽ ഏംഗൽ അങ്കുലോ, ഡേവിഡ് അൽബെൽഡ, ഗെയ്സ്ക മെൻഡിയേറ്റ, ഡേവിഡ് സിൽവ തുടങ്ങിയർ ഈ അക്കാദമിയുടെ ഉത്പന്നങ്ങൾ ആണ്. ഇസ്കോ, ജോർഡി അൽബ, ജുവാൻ ബെർനാത്, ഹോസെ ഗയ, പാക്കോ അൽക്കാസർ തുടങ്ങിയവർ അടുത്തകാലത്ത് അക്കാദമിയിൽ നിന്ന് പരിശീലനം കഴിഞ്ഞ് ഇറങ്ങിയവർ ആണ്.
നിലവിലുള്ള ടീം[തിരുത്തുക]
- പുതുക്കിയത്: 25 January 2018[4]
കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.
|
|
വായ്‌പ കൊടുത്ത കളിക്കാർ[തിരുത്തുക]
കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.
|
|
അന്താരാഷ്ട്ര ഫുട്ബോളിൽ വലെൻസിയ സിഎഫ്[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ http://www.valenciacf.com/ver/39220/estadio-mestalla.html
- ↑ Goal.com (17 May 2014). "Peter Lim new owner of Valencia".
- ↑ "Singapore businessman Peter Lim buys Valencia". Today. 17 May 2014. മൂലതാളിൽ നിന്നും 2017-06-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-02-14.
- ↑ "Primer equipo" [First team] (ഭാഷ: Spanish). Valencia CF. ശേഖരിച്ചത് 1 February 2016.
{{cite web}}
: CS1 maint: unrecognized language (link)
ബാഹ്യ കണ്ണികൾ[തിരുത്തുക]

- Official website (in Spanish)(in Spanish) (in English) (in French) (ജാപ്പനീസ്)
- Valencia CF at La Liga (in English) (in Spanish)(in Spanish)
- Valencia CF at UEFA (in English) (in Spanish)(in Spanish)