എ.സി. മിലാൻ
പൂർണ്ണനാമം | Associazione Calcio Milan S.p.A.[1] | ||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
വിളിപ്പേരുകൾ | I Rossoneri (The Red and Blacks) Il Diavolo (The Devil) | ||||||||||||||||
സ്ഥാപിതം | 1899 | , as Milan Foot-Ball and Cricket Club||||||||||||||||
മൈതാനം | San Siro (കാണികൾ: 75,923) | ||||||||||||||||
Owner | Red Bird Capitals (99.93%)[2] Private shareholders (0.07%)[3] | ||||||||||||||||
Chairman | Paolo Scaroni | ||||||||||||||||
മാനേജർ | Stefano Pioli | ||||||||||||||||
ലീഗ് | Serie A | ||||||||||||||||
2015–16 | Serie A, 7th | ||||||||||||||||
വെബ്സൈറ്റ് | ക്ലബ്ബിന്റെ ഹോം പേജ് | ||||||||||||||||
| |||||||||||||||||
Current season |
ഇറ്റലിയിലെ മിലാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഫുട്ബോൾ ക്ലബ്ബാണ് എ.സി. മിലാൻ.1899 ഡിസംബർ 13ന് മിലാൻ ക്രിക്കറ്റ് ആൻഡ് ഫുട്ബോൾ ക്ലബ്ബ് എന്ന പേരിലാണ് ഈ ക്ലബ്ബ് രൂപം കൊണ്ടത്.
കറുപ്പും ചുവപ്പും വരകളുള്ളതാണ് മിലാന്റെ ജഴ്സി. സാൻ സീറോ സ്റ്റേഡിയം ഹോം ഗ്രൗണ്ടായി ഇന്റർമിലാനുമായി പങ്കുവെയ്ക്കുന്നു. 1908-ൽ എ.സി. മിലാനിൽ നിന്ന് പിരിഞ്ഞ് രൂപീകരിക്കപ്പെട്ടതാണ് ഇന്റർ. ഈ രണ്ട് ക്ലബ്ബുകൾ തമ്മിലുള്ള വൈരം ഫുട്ബോൾ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ടവയിൽ ഒന്നാണ്.
ഇറ്റാലിയൻ ഫുട്ബോളിലെ ഏറ്റവും ഉയർന്ന ലീഗായ സീരി എയിലാണ് മിലാൻ കളിക്കുന്നത്. 18 തവണ സീരി എ ലീഗ്, 5 തവണ കോപ്പ ഇറ്റാലിയ, 6 തവണ സൂപ്പർകോപ്പ ഇറ്റാലിയാന എന്നിവ മിലാന്റെ കിരീടനേട്ടങ്ങളിൽ ഉൾപ്പെടുന്നു.
മിലാൻ ഏഴ് തവണ ചാമ്പ്യൻസ് ലീഗ് നേടിയിട്ടുണ്ട്. 5 യുവെഫ സൂപ്പർ കപ്പുകൾ, 2 യുവേഫ കപ്പ് വിന്നേഴ്സ് കപ്പുകൾ, 3 ഇന്റർകോണ്ടിനന്റൽ കപ്പുകൾ, ഒരു ഫിഫ വേൾഡ് കപ്പ് എന്നിവയും മിലാൻ നേടിയിട്ടുണ്ട്.
ബഹുമതികൾ
[തിരുത്തുക]ഇറ്റലിയിലെ ഏറ്റവും വിജയകരമായ ക്ലബ്ബുകളിലൊന്നാണ് മിലാൻ. അവരുടെ ഭൂഖണ്ഡ വിജയങ്ങൾക്ക് പുറമെ മൊത്തം 30 ആഭ്യന്തര ബഹുമതികൾ കൂടി നേടിയിട്ടുണ്ട്. കുറഞ്ഞത് 10 സ്ക്യുഡെറ്റികളെങ്കിലും നേടിയിട്ടുണ്ട് എന്നതിന്റെ അംഗീകാരമായി മിലാൻ ജേഴ്സിയിൽ ഒരു നക്ഷത്രം സ്ഥാപിക്കാനുള്ള അവകാശം ലഭിച്ചു. കൂടാതെ, അഞ്ചിൽ കൂടുതൽ യൂറോപ്യൻ കപ്പുകൾ നേടിയതിനാൽ ക്ലബ്ബിന്റെ ഷർട്ടിൽ യുവേഫ ബാഡ്ജ് ഓഫ് ഓണർ പ്രദർശിപ്പിക്കാൻ അനുവാദവുമുണ്ട്.[4]
Type | Competition | Titles | Seasons |
---|---|---|---|
ഇറ്റലി | Serie A | 18 | 1901, 1906, 1907, 1950–51, 1954–55, 1956–57, 1958–59, 1961–62, 1967–68, 1978–79, 1987–88, 1991–92, 1992–93, 1993–94, 1995–96, 1998–99, 2003–04, 2010–11 |
Serie B | 2 | 1980–81, 1982–83 | |
Coppa Italia | 5 | 1966–67, 1971–72, 1972–73, 1976–77, 2002–03 | |
Supercoppa Italiana | 7 | 1988, 1992, 1993, 1994, 2004, 2011, 2016 | |
യൂറോപ്പ് | European Cup / UEFA Champions League | 7 | 1962–63, 1968–69, 1988–89, 1989–90, 1993–94, 2002–03, 2006–07 |
European Cup Winners' Cup | 2 | 1967–68, 1972–73 | |
European Super Cup / UEFA Super Cup | 5s | 1989, 1990, 1994, 2003, 2007 | |
അന്തർദേശീയം | ഇന്റർ കോണ്ടിനെന്റൽ കപ്പ് | 3s | 1969, 1989, 1990 |
FIFA Club World Cup | 1 | 2007 |
- record
- s shared record
അവലംബം
[തിരുത്തുക]- ↑ "Organisational chart". acmilan.com. Associazione Calcio Milan. Archived from the original on 7 ഒക്ടോബർ 2010. Retrieved 4 ഒക്ടോബർ 2010.
- ↑ "Relazione e bilancio al 30 giugno 2019" [Financial statement as of 30 June 2019] (PDF) (in ഇറ്റാലിയൻ). Associazione Calcio Milan. 18 ഒക്ടോബർ 2019. p. 14. Retrieved 10 ഒക്ടോബർ 2020.
- ↑ "Chi Siamo" [About]. APA Milan (in ഇറ്റാലിയൻ). Retrieved 10 ഒക്ടോബർ 2020.
- ↑ "Top 5 UEFA's Badge of Honour Winners". About.com. 25 ജൂലൈ 2007. Archived from the original on 16 നവംബർ 2006.