യുവേഫ സൂപ്പർ കപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യുവേഫ സൂപ്പർ കപ്പ്
Regionയൂറോപ്പ് (യുവേഫ)
റ്റീമുകളുടെ എണ്ണം2
നിലവിലുള്ള ജേതാക്കൾസ്പെയ്ൻ ബാഴ്സലോണ (നാലാം കിരീടം)
കൂടുതൽ തവണ ജേതാവായ ക്ലബ്ബ്ഇറ്റലി എ.സി. മിലാൻ
(5 കിരീടങ്ങൾ)
Television broadcastersസ്കൈ സ്പോർട്ട്സ്
വെബ്സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ്

197 മുതൽ യുവേഫ സംഘടിപ്പിക്കുന്ന ആണ്ടുതോറും നടക്കുന്ന ഒരു ഫുട്ബോൾ മത്സരമാണ് യുവേഫ സൂപ്പർ കപ്പ്. യുവേഫ കപ്പ് എന്നാണ് ഈ മത്സരം ആദ്യം അറിയപ്പെട്ടിരുന്നത്. യുവേഫ നടത്തുന്ന ടൂർണമെന്റുകളായ യുവേഫ ചാമ്പ്യൻസ് ലീഗിലെയും യുവേഫ യൂറോപ്പ ലീഗിലെയും വിജയികളാണ് ഈ മത്സരത്തിൽ ഏറ്റുമുട്ടുന്നത്. സീസണിന്റെ തുടക്കത്തിൽ, ഓഗസ്റ്റ് മാസത്തിലാണ് ഈ മത്സരം നടക്കുന്നത്.

1972 മുതൽ 1999 വരെ യൂറോപ്യൻ കപ്പിലെയും (യുവേഫ ചാമ്പ്യൻസ് ലീഗ്) യൂറോപ്യൻ കപ്പ് വിന്നേഴ്സ് കപ്പിലെയും (യുവേഫ കപ്പ് വിന്നേഴ്സ് കപ്പ്) വിജയികൾ തമ്മിലായിരുന്നു ഈ മത്സരം നടന്നിരുന്നത്. യൂറോപ്യൻ കപ്പ് വിന്നേഴ്സ് കപ്പ് റദ്ദാക്കിയതിനെ തുടർന്ന് യുവേഫ യൂറോപ്പ ലീഗിലെ വിജയികളാണ് പകരം മത്സരിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=യുവേഫ_സൂപ്പർ_കപ്പ്&oldid=1716332" എന്ന താളിൽനിന്ന് ശേഖരിച്ചത്