എ.സി. മിലാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എ.സി. മിലാൻ
A.C.Milan]
പൂർണ്ണനാമംഅസോസിയേസിയോൺ കാൽസിയോ മിലാനോ [1]
വിളിപ്പേരുകൾi Rossoneri (The Red and Blacks)
il Diavolo (The Devil)
Casciavit (Lombard for: Screwdrivers)
സ്ഥാപിതം13 ഡിസംബർ 1899; 119 വർഷങ്ങൾക്ക് മുമ്പ് (1899-12-13)
മൈതാനംസാൻ സീറോ
(കാണികൾ: 80,018)
ഉടമഫിനിൻവെസ്റ്റ് (99.93%)
മറ്റ് ഓഹരിയുടമകൾ (0.07%)
ചെയർമാൻസിൽവിയോ ബെർലൂസ്കോണി[2]
മാനേജർവിൻസെൻസോ മോണ്ടെല്ല
ലീഗ്സീരി എ
2015–16സീരി എ, 7th
വെബ്‌സൈറ്റ്ക്ലബ്ബിന്റെ ഹോം പേജ്
Team colours Team colours Team colours
Team colours
Team colours
 
ഹോം കിറ്റ്
Team colours Team colours Team colours
Team colours
Team colours
 
എവേ കിറ്റ്
Team colours Team colours Team colours
Team colours
Team colours
 
മൂന്നാം കിറ്റ്
Current season

ഇറ്റലിയിലെ മിലാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഫുട്ബോൾ ക്ലബ്ബാണ് എ.സി. മിലാൻ.1899 ഡിസംബർ 13ന് മിലാൻ ക്രിക്കറ്റ് ആൻഡ് ഫുട്ബോൾ ക്ലബ്ബ് എന്ന പേരിലാണ് ഈ ക്ലബ്ബ് രൂപം കൊണ്ടത്.

കറുപ്പും ചുവപ്പും വരകളുള്ളതാണ് മിലാന്റെ ജഴ്സി. സാൻ സീറോ സ്റ്റേഡിയം ഹോം ഗ്രൗണ്ടായി ഇന്റർമിലാനുമായി പങ്കുവെയ്ക്കുന്നു. 1908-ൽ എ.സി. മിലാനിൽ നിന്ന് പിരിഞ്ഞ് രൂപീകരിക്കപ്പെട്ടതാണ് ഇന്റർ. ഈ രണ്ട് ക്ലബ്ബുകൾ തമ്മിലുള്ള വൈരം ഫുട്ബോൾ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ടവയിൽ ഒന്നാണ്.

ഇറ്റാലിയൻ ഫുട്ബോളിലെ ഏറ്റവും ഉയർന്ന ലീഗായ സീരി എയിലാണ് മിലാൻ കളിക്കുന്നത്. 18 തവണ സീരി എ ലീഗ്, 5 തവണ കോപ്പ ഇറ്റാലിയ, 6 തവണ സൂപ്പർകോപ്പ ഇറ്റാലിയാന എന്നിവ മിലാന്റെ കിരീടനേട്ടങ്ങളിൽ ഉൾപ്പെടുന്നു.

മിലാൻ ഏഴ് തവണ ചാമ്പ്യൻസ് ലീഗ് നേടിയിട്ടുണ്ട്. 5 യുവെഫ സൂപ്പർ കപ്പുകൾ, 2 യുവേഫ കപ്പ് വിന്നേഴ്സ് കപ്പുകൾ, 3 ഇന്റർകോണ്ടിനന്റൽ കപ്പുകൾ, ഒരു ഫിഫ വേൾഡ് കപ്പ് എന്നിവയും മിലാൻ നേടിയിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. "Organisational chart". acmilan.com. Associazione Calcio Milan. മൂലതാളിൽ നിന്നും 7 ഒക്ടോബർ 2010-ന് പരിരക്ഷിച്ചത്. ശേഖരിച്ചത് 4 ഒക്ടോബർ 2010.
  2. "Cariche sociali" [Club officers]. acmilan.com (ഭാഷ: ഇറ്റാലിയൻ). Associazione Calcio Milan. ശേഖരിച്ചത് 7 മാർച്ച് 2013.

ബാഹ്യ കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എ.സി._മിലാൻ&oldid=3107638" എന്ന താളിൽനിന്ന് ശേഖരിച്ചത്