യുവേഫ ചാമ്പ്യൻസ് ലീഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
യുവേഫ ചാമ്പ്യൻസ് ലീഗ്
UEFA Champions League logo 2.svg
Regionയൂറോപ്പ് (യുവേഫ)
റ്റീമുകളുടെ എണ്ണം32 (ഗ്രൂപ്പ് ഘട്ടം)
76 or 77 (ആകെ)
നിലവിലുള്ള ജേതാക്കൾലിവർപൂൾ എഫ്.സി
കൂടുതൽ തവണ ജേതാവായ ക്ലബ്ബ്സ്പെയ്ൻ റയൽ മാഡ്രിഡ്‌ (13 )
വെബ്സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ്
REAL MADRID

1955 മുതൽ യുവേഫ സംഘടിപ്പിക്കുന്ന ഒരു അന്താരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റ് ആണ് യുവേഫ ചാമ്പ്യൻസ് ലീഗ് അഥവാ ചാമ്പ്യൻസ് ലീഗ്. യൂറോപ്യൻ ചാമ്പ്യൻ ക്ലബ്സ് കപ്പ് അഥവാ യൂറാപ്യൻ കപ്പ് എന്നാണ് ഈ മത്സരം ആദ്യം അറിയപ്പെട്ടിരുന്നത്. യൂറോപ്പിലെ ഏറ്റവും മികച്ച ഫുട്ബോൾ ക്ലബ്ബുകളാണ് ഈ ടൂർണമെന്റിൽ മത്സരിക്കുന്നത്. ഈ ടൂർണമെന്റിൽ 32 ടീമുകളാണ് മത്സരിക്കാറുള്ളത്. 4 ടീമുകൾ ഉൾപ്പെടുന്ന 8 ഗ്രൂപ്പുകളായി തിരിഞ്ഞാണ് ആദ്യ റൗണ്ട് (ഗ്രൂപ്പ് ഘട്ടം) മത്സരങ്ങൾ നടക്കുന്നത്.ഈ ഗ്രൂപ്പുകളിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തിയ ടീമുകൾ " നോക്ക് ഔട്ട് " റൗണ്ടുകളിലേക്ക് പ്രവേശിക്കും. മെയ് അവസാന വാരത്തിലോ അല്ലെങ്കിൽ ജൂൺ ആദ്യവാരത്തിലോ ആണ് ഫൈനൽ മത്സരങ്ങൾ നടക്കാറുള്ളത്.

ഈ ടൂർണമെന്റിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയിട്ടുള്ളത് സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡാണ്. ഇറ്റാലിയൻ ക്ലബ്ബായ എ.സി.മിലാൻ 7 കിരീടങ്ങളും ഇപ്പോഴത്തെ ചാമ്പ്യന്മാരായ ലിവർപൂൾ എഫ്.സി 6 കിരീടങ്ങളും ബാർസിലോണ , ബയേൺ മ്യൂണിക് എന്നീ ക്ലബ്ബ്കൾ 5 കിരീടങ്ങളും നേടിയിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=യുവേഫ_ചാമ്പ്യൻസ്_ലീഗ്&oldid=3137824" എന്ന താളിൽനിന്ന് ശേഖരിച്ചത്