Jump to content

മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Manchester United F.C. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാഞ്ചസ്റ്റർ യുണൈറ്റഡ്
Manchester United's emblem
പൂർണ്ണനാമം മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുട്ബോൾ ക്ലബ്
വിളിപ്പേരുകൾ ചുവന്ന ചെകുത്താന്മാർ,
മാൻ യുണൈറ്റഡ്, യുണൈറ്റഡ് .
സ്ഥാപിതം 1878, ന്യൂട്ടൻ ഹീത്ത് L&YR എഫ്.സി.
എന്ന പേരിൽ
കളിക്കളം ഓൾഡ് ട്രാഫോർഡ്
കാണികൾ 76,212
ചെയർമാൻ യുണൈറ്റഡ് സ്റ്റേറ്റ്സ് ജോയൽ ഗ്ലേസർ
എവ്രാം ഗ്ലേസർ
മാനേജർ ഫലകം:എറിക്ക് ടെൻ ഹാഗ്
ലീഗ് പ്രീമിയർ ലീഗ്
2020-21 രണ്ടാം സ്ഥാനം
Team colours Team colours Team colours
Team colours
Team colours
 
Home colours
Team colours Team colours Team colours
Team colours
Team colours
 
Away colours

ഇംഗ്ലണ്ടിലെ ഒരു പ്രമുഖ ഫുട്ബോൾ ക്ലബാണ്‌ മാഞ്ചസ്റ്റർ യുണൈറ്റഡ്. പലതവണ ഇംഗ്ലീഷ് എഫ്.എ. കപ്പ്, ഇംഗ്ലീഷ് പ്രീമിയർ ലീഗ് എന്നിവ നേടിയിട്ടുള്ള ഈ ടീം യുറോപ്യൻ ചാമ്പ്യൻസ് ലീഗ് കിരീടവും നേടിയിട്ടുണ്ട്. 1878-ൽ‌ ന്യൂട്ടൺ ഹെത്ത് (Newton Heath L&YR F.C.) എന്ന പേരിലാണ്‌ ഈ ക്ലബ്ബ് സ്ഥാപിതമായത്.

ഇംഗ്ലണ്ടിലെ ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ട്രാഫോർഡിലുള്ള ഓൾഡ് ട്രാഫോർഡ് കളിക്കളം‍ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ ക്ലബ്ബ് ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള ഫുട്ബോൾ ക്ലബായി കണക്കാക്കപ്പെടുന്നു. യുണൈറ്റഡിന്‌ ലോകത്താകമാനമായി 34 കോടിയിലേറെ[അവലംബം ആവശ്യമാണ്] ആരാധകരുണ്ട്[1][2]. മാത്രമല്ല 1964-65 മുതൽ ആറു സീസണിലൊഴികെ ഇംഗ്ലീഷ് ഫുട്ബോളിൽ യുണൈറ്റഡിന്റെ കളികാണാനെത്തുന്നവരുടെ ശരാശരി എണ്ണം മറ്റു ടീമുകളെ അപേക്ഷിച്ച് ഏറ്റവും അധികമാണ്‌[3]. 1986-87 സീസൺ മുതലുൾല ഇരുപതു വർഷക്കാലം 18 പ്രധാന ടൂർണമെന്റുകൾ വിജയിച്ചിട്ടുണ്ട്.[4]. ഇത് മറ്റേതൊരു പ്രീമിയർ ലീഗ് ക്ലബിനേക്കാളും അധികമാണ്‌.മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗിലും അതിന്റെ മുൻ‌ഗാമിയുമായ ഫുട്ബോൾ ലീഗും ഇരുപതു വട്ടം നേടിയിട്ടുണ്ട്.

1968-ൽ എസ്.എൽ. ബെൻഫിക്കയെ 4-1 നു പരാജയപ്പെടുത്തി യുറോപ്യൻ ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്ന ആദ്യ ഇംഗ്ലീഷ് ടീമെന്ന ഖ്യാതി നേടി. പിന്നീട് 1999-ൽ രണ്ടാമതും ചാമ്പ്യൻസ് ലീഗ് നേടി. ഇംഗ്ലീഷ് എഫ്.എ. കപ്പ് ഏറ്റവും കൂടുതൽ നേടിയതിനെ റെക്കോർഡും മാഞ്ചസ്റ്റർ യുണൈറ്റഡിനു തന്നെയാണ്‌; പതിനൊന്നു തവണ[5].

ചുവന്ന ചെകുത്താന്മാരുടെ ഫുട്ബോൾ ആധിപത്യം തെളിയിച്ചുകൊണ്ട് 21 ഡിസംബർ 2008ന് മാഞ്ചെസ്റ്റർ യുണൈറ്റഡ് ഫിഫ ക്ലബ്ബ് ലോക കപ്പ് നേടി. ഇക്വഡോറിയൻ ക്ലബ്ബായ എൽ.ഡി.യൂ ക്വീറ്റോയിനെ തോൽപ്പിച്ചാണ് മാഞ്ചസ്റ്റർ ഈ നേട്ടം കരസ്ഥമാക്കിയത്. ക്ലബ്ബ് ലോക കപ്പ് ജയിക്കുന്ന ആദ്യ ബ്രിട്ടീഷ് ക്ലബ്ബാണ് മാഞ്ചസ്റ്റർ.

ക്ലബ്ബിൽ വളർന്നു വന്ന പല കളിക്കാരും ലോകപ്രശസ്തി നേടിയവരാണ്. ഇതിഹാസ താരങ്ങളായ സർ ബോബി ചാൾട്ടൻ , അയർലണ്ട് താരം ജോർജ് ബെസ്റ്റ്, ഫ്രെഞ്ച് സ്ട്രൈക്കർ എറിക് കാന്റൊണാ എന്നിവർക്ക് ഇന്നുള്ള പ്രശസ്തി നേടികൊടുത്തത് ഓൾഡ് ട്രാഫൊർഡിലെ സമയം തന്നെ. ക്ലബ്ബിന്റെ യൂത്ത് അകാദമിയിലൂടെ വളർന്നു വന്ന വെറ്ററൻ താരങളയ റയാൻ ഗിഗ്ഗ്സ്, പോൾ സ്കോൾസ് തുടങ്ങിയവർക്ക് പുറമെ ആധുനിക ഫുട്ബോളിന്റെ വിളിപ്പേരായി മാറിയ ഡേവിഡ് ബെക്കാം,വെയ്ൻ റൂണി, 2008ലും 2013ലും ഫിഫ പ്ലെയർ ആയി തിരഞെടുക്കപ്പെട്ട പോർചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാൾഡോ എന്നിവരൊക്കെ തന്നെ മഞ്ചസ്റ്ററിൽ നിന്നും പേര് നേടിയവരാണ്.

1958ൽ മൂണിച് വിമാന ദുരന്തത്തിൽ 8 കളിക്കാർ മരണപെടുകയുണ്ടായി. 1968ൽ മാറ്റ് ബാബ്സിയുടെ കീഴിലുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ് യൂറോപ്പ്യൻ കപ്പ്‌ നേടുന്ന ആദ്യത്തെ ഇംഗ്ലീഷ് ടീം. നവംബർ 1986 മുതൽ മെയ്‌ 2013 വരെ അലക്സ്‌ ഫെർഗുസൺ 28 പ്രധാന ടൂർണമെന്റുകൾ അടക്കം 38 കിരീടങ്ങൾ നേടിയിട്ടുണ്ട്. 26 വർഷങ്ങൾക് ശേഷം അദ്ദേഹം തന്റെ വിടവാങ്ങൽ പ്രഖ്യാപിച്ചപ്പോൾ മെയ്‌ 9 2013ന് ഡേവിഡ്‌ മോയെസിനെ തന്റെ പിൻഗാമി ആയി അവരോധിച്ചു.

ചരിത്രം

[തിരുത്തുക]

ആദ്യകാലം (1878–1945)

[തിരുത്തുക]

1878-ൽ ലങ്കാഷെയർ ആന്റ് യോർക്ഷെയർ റെയിൽവേയുടെ കീഴിൽ ന്യൂട്ടൺ ഹീത്ത് എൽ&വൈ.ആർ എഫ്.സി. എന്ന പേരിൽ സ്ഥാപിതമായി. പച്ചയും സ്വർണ നിറവുമുള്ളതായിരുന്നു ക്ലബിന്റെ വസ്ത്രം. പതിനഞ്ചു വർഷത്തോളം നോർത്ത് റോഡിലെ ചെറുതും പഴകിയതുമായ മൈതാനത്തിലാണ് ഇവർ കളിച്ചിരുന്നത്. 1893-ൽ സമീപ പട്ടണമായ ക്ലെയ്ടണിലെ ബാങ്ക് സ്ട്രീറ്റ് സ്റ്റേഡിയത്തിലേക്ക് കൂടുമാറി. തലേവർഷം ദ ഫുട്ബോൾ ലീഗിൽ പ്രവേശിച്ച ക്ലബ് റെയിൽ ഡിപ്പോയുമായുള്ള ബന്ധം പതിയെ വിച്ഛേദിക്കുവാൻ തുടങ്ങി. പേരിൽ നിന്ന് എൽ&വൈ.ആർ എടുത്തുകളഞ്ഞ് ന്യൂട്ടൺ ഹീത്ത് എഫ്.സി. എന്ന പേരിൽ ഒരു സ്വതന്ത്ര ക്ലബ്ബായി. ക്ലബ് സെക്രട്ടറിയേയും നിയമിച്ചു. എന്നാൽ അധികം വൈകാതെതന്നെ, 1902-ൽ ക്ലബ് ഏകദേശം പാപ്പരായി. ഒരു സമയത്ത് ബാങ്ക് സ്ട്രീറ്റ് മൈതാനം കോടതി ഉദ്യോഗസ്ഥരാൽ അടച്ചുപൂട്ടപ്പെടുകപോലും ചെയ്തു.[6]

വൈകാതെ പൂട്ടും എന്ന അവസ്ഥയെത്തിയപ്പോൾ മാഞ്ചസ്റ്റർ ബ്ര്യൂവെറീസ് മാനേജിങ് ഡയറക്ടറായ ജെ.എച്ച്. ഡേവിസ് സാമാന്യം ഉയർന്ന ഒരു തുക ക്ലബ്ബിൽ നിക്ഷേപിച്ചു. ആ സംഭവത്തേപ്പറ്റി ജനങ്ങൾക്കിടയിൽ പ്രചാരത്തിലുള്ള ഒരു കഥയുണ്ട്. ക്ലബ്ബിനു വേണ്ടിയുള്ള ഒരു ധനസമാഹരണ പരിപാടിയിൽ ക്യാപ്റ്റനായ ഹാരി സ്റ്റാഫോർഡ് തന്റെ സെയ്ന്റ് ബെർണാർഡ് നായയെ പ്രദർശിപ്പിക്കുകയായിരുന്നു. നായയെ ഇഷ്ടപ്പെട്ട ഡേവിസ് അതിനെ വാങ്ങാനായി സ്റ്റാഫോർഡിനെ സമീപിച്ചു. നായയെ വിൽക്കാൻ സ്റ്റാഫോർഡ് വിസമ്മതിച്ചു. എന്നാൽ ക്ലബ്ബിനായി പണം നിക്ഷേപിക്കാൻ ഡേവിസിനെക്കൊണ്ട് സമ്മതിപ്പിക്കാൻ സ്റ്റാഫോർഡിന് സാധിച്ചു. അങ്ങനെ ഡേവിസ് ക്ലബ്ബിന്റെ ചെയർമാനുമായി.[7] പുതിയ തുടക്കത്തിന്റെ ഭാഗമായി ക്ലബ്ബിന്റെ പേര് മാറ്റണമെന്ന് ആദ്യ ബോർഡ് മീറ്റിങ്ങുകളിലൊന്നിൽ തീരുമാനിക്കപ്പെട്ടു. മാഞ്ചസ്റ്റർ സെന്റ്രൽ, മാഞ്ചസ്റ്റർ സെൽറ്റിക് എന്നിവയായിരുന്നു ചർച്ചയിൽ ഉയർന്നു വന്ന ചില പേരുകൾ. ഇറ്റലിയിൽ നിന്നുള്ള കുടിയേറ്റക്കാരനായ ലൂയിസ് റോക്ക ഇങ്ങനെ അഭിപ്രായപ്പെട്ടു "സുഹൃത്തുക്കളേ, നമ്മെ മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന് വിളിച്ചാലോ?"[8] ആ പേര് സ്വീകരിക്കപ്പെട്ടു. അങ്ങനെ 1902 ഏപ്രിൽ 26-ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഔദ്യോഗികമായി നിലവിൽ വന്നു. ക്ലബ്ബിന്റെ ഔദ്യോഗിക നിറവും മാറ്റുന്നത് ഉചിതമാകുമെന്ന് ഡേവിസ് കരുതി. അങ്ങനെ ന്യൂട്ടൺ ഹീത്തിന്റെ പച്ചയും സ്വർണ നിറവും ഉപേക്ഷിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ചുവപ്പും വെള്ളയും നിറങ്ങൾ സ്വീകരിച്ചു.

1902 സെപ്റ്റംബർ 28-ന്, ജെയിംസ് വെസ്റ്റ് രാജിവച്ചശേഷം ഏണസ്റ്റ് മാങ്ഗ്നാൾ ക്ലബ് സെക്രട്ടറിയായി സ്ഥാനമേറ്റു. ക്ലബിനെ ഒന്നാം ഡിവിഷനിലെത്തിക്കുക എന്നതായിരുന്നു മാങ്ഗ്നാളിനു ലഭിച്ച ആദ്യ ദൗത്യം. ആദ്യശ്രമത്തിൽ അദ്ദേഹം ലക്ഷ്യത്തിന് തൊട്ടടുത്തുവരെയെത്തി. രണ്ടാം ഡിവിഷനിൽ അഞ്ചാം സ്ഥാനം. ക്ലബിലേക്ക് ചില പുതുമുഖ കളിക്കാരെ കൊണ്ടുവരേണ്ടത് ആവശ്യമാണെന്ന് മാങ്ഗ്നാൾ തീരുമാനിച്ചു. ഗോളി ഹാരി മോഗർ, ഹാഫ് ബാക്ക് ഡിക്ക് ഡക്ക്‌വർത്ത്, സ്ട്രൈക്കർ ജാക്ക് പിക്കൻ തുടങ്ങിയവ കളിക്കാർ ക്ലബ്ബുമായി കരാറിലേർപ്പെട്ടു.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നിലനിർത്തുക എന്ന ലക്ഷ്യവുമായാണ് മാഞ്ചെസ്റ്റർ യുണൈറ്റെഡ് ഈ സീസണിൽ കളത്തിലിറങ്ങിയത്. മികച്ച ഒരു തുടക്കമായിരുന്നു ക്ലബിന് ഈ സീസണിൽ ലഭിച്ചത്.ആദ്യത്തെ അഞ്ചു മത്സരങ്ങളിൽ നിന്ന് തന്നെ 21 ഗോളുകൾ നേടി മാഞ്ചെസ്റ്റർ എതിരാളികൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകി. കരുത്തരായ ആർസനലിതിരെ ആറു ഗോളുകളാണ് അവർ അടിച്ചു കൂട്ടിയത്. കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരായ ചെൽസിയും അവർ തറ പറ്റിച്ചു. എന്നാൽ തുടക്കത്തിലെ മുൻ‌തൂക്കം മുതലാക്കാൻ അവർക്ക് കഴിഞ്ഞില്ല. അയൽക്കാരായ മാഞ്ചെസ്റ്റെർ സിറ്റിയോട് 1-6 നു തോറ്റ ടീം ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പിൻനിര ടീമായ സണ്ടർലാന്ടിനെതിരെ കഷ്ടിച്ച് നേടിയ വിജയം കൊണ്ടാണ് സർ അലക്സ്‌ ഫെർഗൂസന്റെ ഇരുപത്തി അഞ്ചാം വർഷം മാഞ്ചെസ്റ്റർ ആഘോഷിച്ചത്.

കഴിഞ്ഞ സീസണിലെ തിരിച്ചടി ആവർത്തിക്കാതിരിക്കാൻ പുതിയ കളിക്കാരെ 2012 ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചെസ്റ്റർ യുണൈറ്റെഡ് വാങ്ങി. ബോരരുസിയ ഡോര്ട്ടുമുണ്ടിന്റെ ജപ്പാൻ താരം ഷിന്ജി കഗവായും ഇന്ഗ്ലാണ്ടിന്റെ നിക്ക് പവെലും ആണ് പുതിയ കളിക്കാർ.


ഇപ്പോഴത്തെ കളിക്കാർ

[തിരുത്തുക]
  • ഹെൻറി ഒനാന -- ഗോൾ കീപ്പർ ‍
  • ആരോൻ വാൻ ബിസാക-- പ്രതിരോധം
  • ലൂക് ഷോ -- പ്രതിരോധം
  • ജോണി ഇവാൻസ്-- പ്രതിരോധം
  • ലിസൻഡ്രോ മാർട്ടിനെസ്-- പ്രതിരോധം
  • ആന്തോണി മാർഷ്യൽ -- മുന്നേറ്റം
  • വിക്ടർ ലിൻഡലോഫ്‌-- പ്രതിരോധം
  • മർകസ് റാഷ്ഫോർഡ്-- മുന്നേറ്റം
  • കാസെമിറോ -- മധ്യനിര
  • മേയ്സൻ മൗണ്ട്-- മധ്യനിര
  • സ്കോട്ട് മാക്ടോമിനി-- മധ്യനിര
  • ബ്രൂണോ ഫെർണാണ്ടസ്-- മധ്യനിര
  • ക്രിസ്റ്റിൻ എറിക്സൻ -- മധ്യനിര
  • ഡിയോഗോ ഡാലോട് -- മധ്യനിര
  • ടോം ഹീറ്റൻ-- ഗോൾ കീപ്പർ
  • റാസ്‌മുസ്‌ ഹോയ്ലാന്റ്--മുന്നേറ്റം
  • അലെക്സൻഡ്രോ ഗർനാചോ- മുന്നേറ്റം
  • അൽറ്റയ് ബായിന്റിർ -- ഗോൾ കീപ്പർ
  • ഹാരി മാഗ്യ്ർ-- പ്രതിരോധം
  • സോഫ്യാൻ അമ്രബാത്-- മധ്യനിര
  • ഫാകുണ്ടോ പെല്ലിസ്ട്രി-- മധ്യനിര
  • ഡോണി വാൻ ടെ ബിക്-- മധ്യനിര
  • ഹനിബാൽ -- മധ്യനിര
  • ഡീഗോ ഡാലോട് -- പ്രതിരോധം
  • ആന്റണി -- മുന്നേറ്റം
  • ഷോല ഷൊറട്ടയർ -- മുന്നേറ്റം
  • കോബി മൈനൂ -- മധ്യനിര
  • ഡാനിയൽ ഗോരി -- മധ്യനിര
  • വില്ലി കമ്പ്വാല -- പ്രതിരോധം
  • മലാസിയ -- പ്രതിരോധം
  • റാഫേൽ വരാനെ --പ്രതിരോധം
  • അമദ് -- മധ്യനിര


  1. "Who's The Greatest?". 4thegame.com. 2001-07-27. Archived from the original on 2007-11-20. Retrieved 2007-09-18. {{cite news}}: Check date values in: |date= (help)
  2. Henderson, Ian (2007-01-26). "Manchester United score with annual profits". 999Today. Archived from the original on 2007-10-20. Retrieved 2007-04-16. {{cite news}}: Check date values in: |date= (help)
  3. "European Football Statistics". Archived from the original on 2008-06-13. Retrieved 2006-06-24.
  4. Starting from the 1986-1987 season, Manchester United have won nine Premier League titles, one UEFA Champions League, one UEFA Cup Winners' Cup, five FA Cups and two League Cups. Trophies such as the Intercontinental Cup, European Super Cup and Community Shield are by convention considered minor trophies of lesser worth than other honours.
  5. "Manchester United win 11th FA Cup". Retrieved 2007-08-12.
  6. Murphy, Alex (2006). "1878-1915: From Newton Heath to Old Trafford". The Official Illustrated History of Manchester United. London: Orion Books. p. 14. ISBN 0-7528-7603-1.
  7. Bill Wilson (29 June 2005). "Man Utd's turbulent business history". BBC News. Retrieved 8 June 2007.
  8. Murphy, Alex (2006). "1878-1915: From Newton Heath to Old Trafford". The Official Illustrated History of Manchester United. London: Orion Books. p. 16. ISBN 0-7528-7603-1.