Jump to content

ലാല ഹൻസ്രാജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഹാത്മ
ഹൻസ്രാജ്
വ്യക്തിഗത വിവരങ്ങൾ
ജനനം(1864-02-19)19 ഫെബ്രുവരി 1864
പഞ്ചാബ്, ബ്രിട്ടീഷ് ഇന്ത്യ
മരണം14 നവംബർ 1938(1938-11-14) (പ്രായം 74)
ലാഹോർ, പഞ്ചാബ്, ബ്രിട്ടീഷ് ഇന്ത്യ
ദേശീയതഇന്ത്യ
ജോലിസ്വാതന്ത്ര്യ സമരസേനാനി

ആര്യസമാജത്തിന്റെ അനുയായിയും, ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രവർത്തകനുമായിരുന്നു ലാലാ ഹൻസ്രാജ് എന്ന മഹാത്മാ ഹൻസ്രാജ്. ദയാനന്ദ് ആംഗ്ലോ വേദിക് സ്കൂൾ സമ്പ്രദായം ആവിഷ്കരിച്ച് നടപ്പാക്കിയത് ഹൻസ്രാജിന്റെ നേതൃത്വത്തിലായിരുന്നു.[1] ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ലാലാ ലജ്പത് റായിയുടെ സഹപ്രവർത്തകനായിരുന്നു.

ആദ്യകാല ജീവിതം

[തിരുത്തുക]

ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബിൽ ഹോഷിയാർപൂർ ജില്ലയിലെ ബാജ്വാര എന്ന ഗ്രാമത്തിലാണ് 1864 ഏപ്രിൽ 19 ന് ഹൻസ്രാജ് ജനിച്ചത്. ഹൻസ്രാജിന്റെ 12ആമത്തെ വയസ്സിൽ അദ്ദേഹത്തിന്റെ പിതാവ് മരിച്ചു. ഹൻസ്രാജിന്റെ മുതിർന്ന സഹോദരനാണ് പിന്നീട് അദ്ദേഹത്തെ വളർത്തിയത്. കുടുംബം, ലാഹോറിലേക്ക് താമസം മാറ്റിയതുകൊണ്ട് പ്രാഥമിക വിദ്യാഭ്യാസം ലാഹോറിലായിരുന്നു. ബിരുദപഠനകാലത്താണ് സ്വാമി ദയാനന്ദസരസ്വതിയുടെ പ്രസംഗം കേൾക്കാനിടയാവുന്നത്. ദയാനന്ദസരസ്വതിയെ പരിചയപ്പെട്ടതോടെ ഹൻസ്രാജ് തന്റേയും ഭാവി ആര്യ സമാജത്തോടൊപ്പമായിരിക്കുമെന്ന് തീർച്ചപ്പെടുത്തുകയായിരുന്നു.

ഔദ്യോഗിക ജീവിതം

[തിരുത്തുക]

ലാലാ തന്റെ ബിരുദം പൂർത്തിയാക്കിയശേഷം, ഉദ്യോഗത്തിനായി ശ്രമിക്കാതെ, ആര്യ സമാജത്തിലെ തന്റെ സഹപ്രവർത്തകനായ ഗുരുദത്ത് വിദ്യാർത്ഥിയോടൊപ്പം ഒരു സ്കൂൾ ആരംഭിക്കാനാണ് അദ്ദേഹം ശ്രമിച്ചത്.[2] പിന്നീട്, ദയാന്ദ് ആംഗ്ലോ വേദിക് കോളേജിന്റെ പ്രിൻസിപ്പലായി അദ്ദേഹം നിയമിതനായി. 1893 ൽ പഞ്ചാബിൽ ആര്യസമാജം പിളർന്നു. യാഥാസ്ഥിതികരുടെ വിഭാഗത്തെ നയിച്ചത് ലാലാ ഹൻസ്രാജും, ലാലാ ലജ്പത് റായിയും ചേർന്നായിരുന്നു. പണ്ഡിറ്റ് ലേഖ് റാമും, ലാലാ മുൻഷി റാമും ചേർന്നായിരുന്നു ഇടതുപക്ഷത്തിന്റെ നേതൃത്വം കയ്യാളിയിരുന്നത്. 25 വർഷത്തോളം ഹൻസ്രാജ് കോളേജിന്റെ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചു.

അവലംബം

[തിരുത്തുക]
  1. "മഹാത്മാ ഹൻസ്രാജ്". ഹൻസ്രാജ് കോളേജ്. Archived from the original on 2014-09-06. Retrieved 2014-09-05.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "മഹാത്മാ ഹൻസ്രാജ്". ദയാനന്ദ ആംഗ്ലോ വേദിക് സ്കൂൾ. Archived from the original on 2014-09-07. Retrieved 2014-09-07.{{cite web}}: CS1 maint: bot: original URL status unknown (link)


     ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ          
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ്- മഹാദേവ് ദേശായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - കെ കുമാർജി - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - ബീഗം ഹസ്രത്ത്‌ മഹൽ - എൻ. പി. നായർ - കൂടുതൽ...
"https://ml.wikipedia.org/w/index.php?title=ലാല_ഹൻസ്രാജ്&oldid=3790034" എന്ന താളിൽനിന്ന് ശേഖരിച്ചത്