മേരി കോം
എം.സി. മേരി കോം | |
---|---|
Statistics | |
Rated at | 51 കി.ഗ്രാം (112 lb) |
Height | 1.58 മീ (5 അടി 2 ഇഞ്ച്) |
Nationality | ഇന്ത്യ |
Birth date | 1 മാർച്ച് 1983 |
Birth place | Kangathei, CCpur Subdiv, മണിപ്പൂർ, ഇന്ത്യ |
ഇന്ത്യയിലെ മണിപ്പൂരിൽ നിന്നുമുള്ള ബോക്സിങ് കായികതാരമാണ് മേരി കോം (Mangte Chungneijang Mary Kom). ആറ് തവണ ലോക ബോക്സിങ് ജേതാവ് ആയിട്ടുള്ള മേരി കോം ഒളിമ്പിക്സിൽ വനിതാവിഭാഗം ബോക്സിങ് ആദ്യമായി 2012ൽ ഉൾപ്പെടുത്തിയപ്പോൾ ഇന്ത്യയെ പ്രതിനിധീകരിച്ചു. 51 കിലോഗ്രാം വിഭാഗം ഫ്ലൈവെയ്റ്റിൽ വെങ്കല മെഡൽ നേടുകയും ചെയ്തു. ഇപ്പോൾ പോലീസ് സേനയിൽ സേവനം ചെയ്യുന്നുണ്ട്.[1]
ജനനം ബാല്യം
[തിരുത്തുക]1983 മാർച്ച് 1ന് മണിപ്പൂരിലെ ചുർച്ചൻപൂർ ജില്ലയിലാണ് ജനനം. ബാല്യത്തിലേ അത്‌ലറ്റിക്സിൽ താത്പര്യമുണ്ടായിരുന്ന കോം 2000 ൽ ബോക്സിങ്ങിലേയ്ക്ക് തിരിയുന്നത് പ്രശസ്ത മണിപ്പൂരി ബോക്സറായ ഡിങ്കോസിങ്ങിന്റെ വിജയങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ്.
കുടുംബം
[തിരുത്തുക]2005 ലാണ് ഓങ്കോലർ കോമിനെ വിവാഹം കഴിച്ചത്.സൂപ്പർ മോം അന്നറിയപെടുന്ന മേരി കോം മൂന്നു കുട്ടികളുടെ അമ്മയാണ്.
2012-ലെ ഒളിമ്പിക്സിൽ
[തിരുത്തുക]2012ലെ ഒളിമ്പിക്സിൽ ക്വാർട്ടറിൽ കടന്നു.[2]. 51 കിലോഗ്രാം വിഭാഗം ഫ്ലൈവെയ്റ്റിൽ പോളണ്ടിന്റെ കരോലിന മിക്കാൽചുക്കിനെയാണ് മേരി തോൽപിച്ച് ക്വാർട്ടറിൽ കടന്നത്. കൂടിയ ഭാരവിഭാഗത്തിൽ ആദ്യമായി മത്സരിക്കേണ്ടിവന്നിട്ടും ആധികാരിക വിജയത്തോടെത്തന്നെയാണ് മേരി ജയിച്ചത്.[2]
സെമിയിൽ തോറ്റെങ്കിലും വെങ്കല മെഡൽ നേടി. ലണ്ടനിൽ ഇന്ത്യയ്ക്ക് നാലാമത്തെ മെഡലാണ് മേരി സമ്മാനിച്ചത്. മൂന്നാമത്തെ വെങ്കലവും. ചരിത്രത്തിലാദ്യമായാണ് ഇന്ത്യക്ക് ഒരു ഒളിമ്പിക്സിൽ 4 മെഡൽ ലഭിക്കുന്നത്. ബ്രിട്ടീഷുകാരി നിക്കോള ആഡംസിലോടാണ് സെമിയിൽ തോറ്റത്. സ്കോർ- 6-11 . ലോക രണ്ടാം റാങ്കുകാരിയാണ് ആഡംസ്, മാത്രമല്ല നേരത്തെ 54 കിലോഗ്രാം വിഭാഗം ബാന്റംവെയ്റ്റിൽ മത്സരിച്ചശേഷമാണ് ആഡംസ് 51 കിലോഗ്രാം ഫ്ലൈവെയ്റ്റിലേക്ക് മത്സരിച്ചത്. പക്ഷെ, മേരിയാകട്ടെ അഞ്ചുവട്ടം ലോകകിരീടം നേടിയ 48 കിലോയിൽ നിന്ന് 51 കിലോയിലേയ്ക്കാണ് മാറിയത്. ആദ്യ റൗണ്ടിൽ തന്നെ 3-1 എന്ന സ്‌കോറിൽ രണ്ട് പോയിന്റ് ലീഡ് ആഡംസ് സ്വന്തമാക്കിയിരുന്നു. 2-1, 3-2, 3-2 എന്നിങ്ങനെയായിരുന്നു തുടർന്നുള്ള റൗണ്ടുകളിലെ അവരുടെ പ്രകടനം.[3]
നേട്ടങ്ങൾ
[തിരുത്തുക]വർഷം | സ്ഥാനം | ഭാരം | മത്സരം | സ്ഥലം |
---|---|---|---|---|
2001 | Second | 48 | Women's World Amateur Boxing Championships | Scranton, Pennsylvania, USA |
2002 | First | 45 | Women's World Amateur Boxing Championships | Antalya, Turkey |
2002 | First | 45 | Witch Cup | Pécs, Hungary |
2003 | First | 46 | Asian Women’s Championships | Hisar, India |
2004 | First | 46 | Women’s World Cup | Tønsberg, Norway |
2005 | First | 46 | Asian Women’s Championships | Kaohsiung, Taiwan |
2005 | First | 46 | Women's World Amateur Boxing Championships | Podolsk, Russia |
2006 | First | 46 | Women's World Amateur Boxing Championships | New Delhi, India |
2006 | First | 46 | Venus Women’s Box Cup | Vejle, Denmark |
2008 | First | 46 | Women's World Amateur Boxing Championships | Ningbo, China |
2008 | Second | 46 | Asian Women’s Championships | Guwahati, India |
2009 | First | 46 | Asian Indoor Games | Hanoi, Vietnam |
2010 | First | 48 | Women's World Amateur Boxing Championships | Bridgetown, Barbados |
2010 | First | 46 | Asian Women’s Championships | Astana, Kazakhstan |
2010 | Third | 51 | Asian Games | Guangzhou, China |
2011 | First | 48 | Asian Women’s Cup | Haikou, China |
2012 | First | 51 | Asian Women's Championships | Ulan Bator, Mongolia |
2012 | Third | 51 | Summer Olympics | London, United Kingdom |
2014 | സ്വർണ്ണം | 51 | 2014 ഏഷ്യൻ ഗെയിംസ് | ഇഞ്ചിയോൺ, തെക്കൻ കൊറിയ |
- ദേശീയ തലത്തിൽ
- Gold – 1st Women Nat. Boxing Championship, Chennai 6–12.2.2001
- The East Open Boxing Champ, Bengal 11–14.12.2001
- 2nd Sr World Women Boxing Championship, New Delhi 26–30.12.2001
- National Women Sort Meet, N. Delhi 26–30.12.2001
- 32nd National Games, Hyderabad 2002
- 3rd Sr World Women Boxing Champ, Aizawl 4–8.3.2003
- 4th Sr WWBC, Kokrajar, Assam 24–28.2.2004
- 5th Sr WWBC, Kerala 26–30.12.2004
- 6th Sr WWBC, Jamshedpur 29 November-3.12.2005
- 10th WNBC, Jamshedpur lost QF by 1–4 on 5.10.2009
അവാർഡുകൾ
[തിരുത്തുക]- പത്മഭൂഷൺ പുരസ്കാരം (കായികം) - 2013
- രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം - 2009
- പത്മശ്രീ (കായികം) - 2006
- അർജുന അവാർഡ് (ബോക്സിങ്) - 2003
പാരിതോഷികങ്ങൾ
[തിരുത്തുക]ഒളിമ്പിക് വനിതാ ബോക്‌സിങ്ങിൽ വെങ്കലം നേടിയ മേരി കോമിന് മണിപ്പൂർ സർക്കാർ 50 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. നിലവിൽ പോലീസ് സേനയിലുള്ള മേരിക്ക് അഡീഷണൽ പോലീസ് സൂപ്രണ്ടായി സ്ഥാനക്കയറ്റം നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ രണ്ടേക്കർ ഭൂമിയും നൽകുമെന്ന് മുഖ്യമന്ത്രി ഇബോബി സിങ് പ്രഖ്യാപിച്ചു.[1]
ബോക്‌സിംഗ് അക്കാഡമി
[തിരുത്തുക]ഇംഫാലിന് പുറത്തുള്ള ലാംഗോലിലെ ഗെയിംസ് വില്ലേജിലാണ് ബോക്‌സിംഗ് അക്കാദമി 2006-ൽ സ്ഥാപിച്ചത്. മേരി കോമിന്റെ ഭർത്താവ് ഓങ്കോലർ കോമാണ് അക്കാഡമിയുടെ ദൈനം ദിന കാര്യങ്ങൾ നടത്തുന്നത്.[5]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "മേരി കോമിന് മണിപ്പുരിന്റെ അരക്കോടി, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-10. Retrieved 2012-08-10.
- ↑ 2.0 2.1 "മേരി കോം ക്വാർട്ടറിൽ, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-05. Retrieved 2012-08-05.
- ↑ "സെമിയിൽ തോറ്റു; മേരി കോമിന് വെങ്കലം മാത്രം, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-08. Retrieved 2012-08-08.
- ↑ "AIBA Women's World Boxing Championships Qinhuangdao 2012 Athletes Biographies" (PDF). International Boxing Association. Archived from the original (PDF) on 2012-10-04. Retrieved 3 June 2012.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-07. Retrieved 2014-10-01.
- Pages using the JsonConfig extension
- ഇന്ത്യയിലെ കായികതാരങ്ങൾ
- അർജ്ജുന പുരസ്കാരം ലഭിച്ചവർ
- പത്മശ്രീ പുരസ്കാരം ലഭിച്ചവർ
- ഇന്ത്യയുടെ ഒളിമ്പിക് മെഡൽ ജേതാക്കൾ
- 1983-ൽ ജനിച്ചവർ
- മാർച്ച് 1-ന് ജനിച്ചവർ
- രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം ലഭിച്ചവർ
- രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടവർ
- ഇന്ത്യയ്ക്ക് വേണ്ടി ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ നേടിയവർ
- വനിതാ രാജ്യസഭാംഗങ്ങൾ